മൂന്നു സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ മദ്യം നല്‍കി ലൈംഗികമായി പീഡിപ്പിച്ച സംഭവം... രണ്ട് കൗമാരക്കാര്‍ പ്രതികള്‍, പ്രതികളായ വിഷ്ണുവിനെയും ജിഷ്ണുവിനെയും പോക്‌സോ റിമാന്റ് ചെയ്തു

പ്രായപൂര്‍ത്തിയാകാത്ത മൂന്നു സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ കൗമാരക്കാരായ 2 പ്രതികളെ തലസ്ഥാന ജില്ലാ പോക്‌സോ റിമാന്റ് ചെയ്തു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സ്വദേശികളായ വിഷ്ണു, ജിഷ്ണു എന്നിവരെയാണ് 14 ദിവസത്തേക്ക് ജില്ലാ ജയിലില്‍ റിമാന്റ് ചെയ്തത്.
മാതാപിതാക്കളുടെ സംരക്ഷണയില്‍ കഴിഞ്ഞ 17 കാരികളായ മൂന്ന് മൈനര്‍ പെണ്‍കുട്ടികളെ വശീകരിച്ച് വശംവദരാക്കി തട്ടിക്കൊണ്ടുപോയി ഒരു പ്രതിയുടെ വീട്ടിലെത്തിച്ച് ബിയര്‍ നല്‍കി മയക്കി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്.
17 വയസുകാരായ കുട്ടികളെ വശീകരിച്ച് പ്രതികളിലൊരാളുടെ വീട്ടിലെത്തിച്ച് ബിയര്‍ നല്‍കി മയക്കി കിടത്തിയ ശേഷമായിരുന്നു പീഡനം. പെണ്‍കുട്ടികളുടെ ബന്ധുക്കളാണ് ഇവര്‍ക്കെതിരെ പരാതി നല്‍കിയത്.മെഡിക്കല്‍ കോളേജ് പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
"
https://www.facebook.com/Malayalivartha



























