കൊച്ചി മെട്രോയില്‍ രാത്രിയാത്രയ്ക്ക് നല്‍കിയിരുന്ന ടിക്കറ്റ് ഇളവിന്റെ സമയം വെട്ടിക്കുറച്ചു....

കൊച്ചി മെട്രോയില്‍ രാത്രിയാത്രയ്ക്ക് നല്‍കിയിരുന്ന ടിക്കറ്റ് ഇളവിന്റെ സമയം വെട്ടിക്കുറച്ചു. തിരക്കില്ലാത്തപ്പോള്‍ യാത്രാ നിരക്കില്‍ 50ശതമാനം നിരക്കിളവ് നല്‍കിയിട്ടുണ്ടായിരുന്നു. നിലവില്‍ ഒന്‍പത് മണി മുതല്‍ 11 മണി വരെ രണ്ട് മണിക്കൂര്‍ നേരം പകുതി നിരക്കില്‍ യാത്ര ചെയ്യാമായിരുന്നെങ്കില്‍ വ്യാഴാഴ്ച്ച മുതല്‍ ഇത് ഒരു മണിക്കൂറാക്കി കുറച്ചു.
ഇനി രാത്രി 10 മുതല്‍ 11 മണി വരെ മാത്രമേ 50ശതമാനം നിരക്കിളവ് ലഭിക്കുകയുള്ളൂ. തിരക്കില്ലാത്ത സമയത്തു മെട്രോ ട്രെയിനിലേക്കു യാത്രക്കാരെ ആകര്‍ഷിക്കാന്‍ വേണ്ടിയാണു 50ശതമാനം നിരക്കിളവ് നല്‍കിയിരുന്നത്. രാവിലെ 5:45 മുതല്‍ എട്ട് മണി വരെ രണ്ടേകാല്‍ മണിക്കൂര്‍ നല്‍കിവരുന്ന നിരക്കിളവ് തുടര്‍ന്നും ലഭ്യമാകും.
തുടക്കത്തില്‍ രാത്രി എട്ട് മണി മുതല്‍ 11 വരെയാണ് നിരക്കിളവ് നല്‍കിയിരുന്നത്. ഇതു പിന്നീട് ഒന്‍പത് മുതല്‍ 11 വരെയാക്കി. ഇതാണ് ഇപ്പോള്‍ 10 മുതല്‍ 11 വരെയായി നിജപ്പെടുത്തിയിട്ടുള്ളത്.
https://www.facebook.com/Malayalivartha



























