Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

പിണറായിക്കെതിരെ സെക്രട്ടേറിയറ്റിലെ സിപിഎം സംഘടന, മുഖ്യമന്ത്രി ഒറ്റപ്പെട്ടത് ഡോ.കെ.എം. എബ്രഹാമിന്റെ ഓഫീസിൽ നിന്ന് ഡെപ്യൂട്ടി സെക്രട്ടറിയായി വിരമിച്ച ഉദ്യോഗസ്ഥന് അതേ തസ്തികയിൽ പുനർനിയമനം നൽകിയതിൽ, സംഘടനയെ പിണക്കി ഭരണം നടത്തുന്നത് അത്ര എളുപ്പമല്ല, പുകച്ച് പുറത്തുചാടിക്കുമോ സഖാവിനെ?

08 JULY 2023 10:25 AM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിൻ്റെ ഓഫീസും സെക്രട്ടേറിയറ്റിലെ സിപിഎം സംഘടനാ പ്രവർത്തകരിൽ നിന്നും ഒറ്റപ്പെടുന്നു. മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ.എം. എബ്രഹാമിന്റെ ഓഫീസിൽ നിന്ന് ഡെപ്യൂട്ടി സെക്രട്ടറിയായി വിരമിച്ച ഉദ്യോഗസ്ഥന് അതേ തസ്തികയിൽ പുനർനിയമനം നൽകിയതിനെ തുടർന്നാണ് മുഖ്യമന്ത്രി ഒറ്റപ്പെട്ടത്. സെക്രട്ടറിയറ്റിൽ സംഘടനയെ പിണക്കി ഭരണം നടത്തുന്നത് അത്ര എളുപ്പമല്ല. ഉദ്യോഗസ്ഥർ ചരടുവലിച്ചാൽ തകരാവുന്നതേയുള്ളു ഭരണത്തിൻ്റെ ഖ്യാതി .

പുനർനിയമനത്തിനെതിരെ സി.പി.എം അനുകൂല സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ പരസ്യമായി രംഗത്തെത്തിയതോടെയാണ് പ്രശ്നം ഗുരുതരമായത്. ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഓഫീസിൽ നടന്നത് അന്യായമായ കാര്യമാണെന്നാണ് അസോസിയേഷന്റെ നിലപാട്.ധനവകുപ്പ് എതിർത്തതിനെ തുടർന്ന് മന്ത്രിസഭായോഗം നേരിട്ടാണ് പുനർനിയമനം അംഗീകരിച്ചത്. ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ വർദ്ധിച്ച സ്വാധീനമാണ് പിന്നിലെന്നാണ് ആരോപണം.

ഭരണപരമായ കാര്യങ്ങളിലും കിഫ്ബി നടത്തിപ്പ് സംബന്ധിച്ചുമെല്ലാം സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും മുഖ്യ ഉപദേഷ്ടാവായി പ്രവർത്തിക്കുന്ന ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഓഫീസിനെതിരെ പരസ്യനിലപാടുമായി സി.പി.എം സംഘടന തന്നെ രംഗത്തെത്തുന്നത് അസാധാരണമാണ്.സംഘടനാനേതൃത്വം മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ടും പരാതി നൽകിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ നിലപാട് നിർണായകമാകും.

തൻ്റെ ഓഫീസിൽ എന്താണ് നടക്കുന്നതെന്ന് തീരുമാനിക്കാനുള്ള അധികാരം പാർട്ടിക്കല്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. ധനവകുപ്പ് മിക്കവാറും ഫയലുകളിൽ സർക്കാർ താൽപ്പര്യത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്നു എന്ന ആക്ഷേപം മുഖ്യമന്ത്രിക്ക് മുമ്പേയുണ്ട്. ധന വകുപ്പ് പിരിച്ചുവിടണമെന്ന അഭിപ്രായമാണ് യഥാർത്ഥത്തിൽ മുഖ്യമന്ത്രിക്കുള്ളത്. പരിണിതപ്രജ്ഞനായ തോമസ് ഐസക്കിനെ ഒഴിവാക്കി പിണറായി നേരിട്ട് നിയമിച്ച മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്യോഗസ്ഥരുടെ അടിമയാണെന്ന പരാതിയും പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. സർക്കാരിന് താൽപ്പര്യമുള്ള ഫയലുകളിൽ പോലും ധനവകുപ്പ് ക്വറിയിടുന്നു.

ഡോ.കെ.എം.എബ്രഹാം മുമ്പ് ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്നു. അദ്ദേഹം നേരിട്ട് ഇടപെട്ടു ഫയലിലാണ് വകുപ്പ് ക്യറിയിട്ടത്.ഇതിൽ എബ്രഹാം രോഷാകുലനാണ്. തുടർന്നാണ് കാബിനറ്റിൽ ഫയൽ സമർപ്പിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചത്. ഫയൽ കാബിനറ്റ് യോഗത്തിൽ എത്തിയപ്പോൾ നിയമനത്തിന് ധനവകുപ്പിൻ്റെ അംഗീകാരമില്ലെന്ന് വ്യക്തമായി രേഖപ്പെടുത്തിയിരുന്നു. എന്നിട്ടും മന്ത്രിസഭാ യോഗം പുനർ നിയമനത്തിന് തീരുമാനമെടുത്തു.സംഘടനാ പ്രവർത്തകരുടെ ക്ഷോഭം കാര്യമാക്കേണ്ടെന്നാണ് മുഖ്യമന്ത്രിയുടെ അഭിപ്രായം.

ഡെപ്യൂട്ടി സെക്രട്ടറിയായി വിരമിച്ച സി.ജെ. സുരേഷ് കുമാറിനാണ് അതേ തസ്തികയിൽ പുനർനിയമനം ലഭിച്ചത്. പൊതുഭരണ വകുപ്പിൽ പ്രമോഷൻ തസ്തികകളെ ഇത് ബാധിക്കുമെന്നാണ് എംപ്ലോയീസ് അസോസിയേഷന്റെ വാദം. സർവീസിലിരിക്കുന്ന ജീവനക്കാരുടെ അവസരങ്ങൾ ഇല്ലാതാക്കുന്നതാണ് ഇത്തരം പുനർനിയമനങ്ങൾ. ജീവനക്കാരുടെ അവകാശസംരക്ഷണത്തിന് നിലകൊള്ളേണ്ട സംഘടനയുടെ വിശ്വാസ്യതയെ ബാധിക്കുന്ന വിഷയമായതിനാൽ ഇടപെടാതിരിക്കാനാവില്ലെന്നാണ് സംഘടനാനേതൃത്വത്തിന്റെ വാദം.ഡെപ്യൂട്ടി സെക്രട്ടറിയുടെ അടിസ്ഥാന ശമ്പളം 1.08ലക്ഷം രൂപയാണ്.

സംഘടനയെ തണുപ്പിക്കാൻപുതിയൊരു തസ്തിക അനുവദിച്ചാൽ തന്നെയും അത് സാമ്പത്തികപ്രതിസന്ധിയാൽ വീർപ്പുമുട്ടുന്ന സർക്കാരിന് അധിക ബാദ്ധ്യതയാവുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. സർക്കാർ ജീവനക്കാർ ജീവിക്കുന്നത് തന്നെ സ്ഥാനക്കയറ്റത്തിന് വേണ്ടിയാണ്. പൊതുഭരണ വകുപ്പിൽ എല്ല ദിവസവും സ്ഥാനക്കയറ്റം പതിവാണ്. സ്ഥാനക്കയറ്റത്തിന് വേണ്ടി സർക്കാർ തന്നെയാണ് തസ്തികൾ അനുവദിക്കുന്നത്.ഒരോഫിസിൽ ഒരാൾ വിരമിക്കുമ്പോൾ അടുത്തയാൾ സ്ഥാനക്കയറ്റത്തിന് വേണ്ടി കാത്തിരിക്കും.

സംസ്ഥാനത്തെ എല്ലാ ഓഫീസുകളിലും പൊതുഭരണ വകുപ്പിലെ ഉദ്യോഗസ്ഥർ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജോലി ചെയ്യുന്നുണ്ട്. എന്നിട്ടും സംഘടനയ്ക്ക് സമാധാനമായിട്ടില്ല. കുറച്ചു കൂടി തസ്തികകൾ അനുവദിക്കണമെന്നാണ് ആവശ്യം. കെ.എം.എബ്രഹാമിൻ്റെ ഓഫിസിൽ സംഘടനക്ക് വേണ്ടത്ര സ്വാധീനമുണ്ടായിരുന്നില്ല.ഡപ്യൂട്ടി സെക്രട്ടറി വിരമിക്കുമ്പോൾ സ്വന്തം ആളുകളെ കയറ്റി മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ ഓഫീസ് കൈയിലെടുക്കാമെന്നായിരുന്നു സിപിഎം സംഘടനയുടെ ചിന്ത.

എന്നാൽ സുരേഷ് കുമാറിനെ നിയമിക്കാൻ തീരുമാനിച്ചതോടെ സംഘടനയുടെ സമനില തെറ്റി.അതോടെയാണ് മുഖ്യമന്ത്രിയെ സംഘടന പ്രതിക്കുട്ടിലാക്കിയത്. കെ.എം.എബ്രഹാം അതാത്കാലത്ത് ഭരിക്കുന്ന പാർട്ടിയുടെ വിശ്വസ്തനായ സെക്രട്ടറിയായിരുന്നു.ഉമ്മൻ ചാണ്ടി സർക്കാരിൻെറ കാലത്തും അദ്ദേഹം സർക്കാരിൻ്റെ വിശ്വസ്തനായിരുന്നു. പിന്നീട് പിണറായി വിജയൻ അധികാരത്തിൽ എത്തിയതോടെ അദ്ദേഹത്തിൻെറയും വിശ്വസ്തനായി. കെ എം. എബ്രഹാം പ്രതിഭാധനനായ ഉദ്യോഗസ്ഥനാണ്. കിഫ് ബി എന്ന പ്രസ്ഥാനം നടക്കുന്നത് തന്നെ കെ.എം.എബ്രഹാം ഉള്ളതു കൊണ്ടു മാത്രമാണ്.

അദ്ദേഹത്തെ മുഖ്യമന്ത്രി ഒരിക്കലും ഒഴിവാക്കില്ല. മുഖ്യമന്ത്രിയുടെ പ്രതിരൂപമായാണ് സെക്രട്ടറിയെ ഉദ്യോഗസ്ഥർ കാണുന്നത്. മുഖ്യമന്ത്രി നൽകുന്ന നിർദ്ദേശങ്ങൾ എബ്രഹാമിലൂടെയാണ് ജനങ്ങൾ മനസിലാക്കുന്നത്. കിഫ്ബിയുടെ ദൈവമാണ് എബ്രഹാം. കിഫ് ബി അഴിമതിക്ക് പേരുകേട്ട സ്ഥാപനമാണെന്നാണ് പ്രതിപക്ഷം പറയുന്നത്. ഏതാനുംവർഷങ്ങൾക്ക് മുമ്പ് കിഫ് ബിയിൽ ഓഡിറ്റ് നടത്താനുള്ള എ.ജിയുടെ തീരുമാനം സർക്കാർ പൊളിച്ചത് ആരും മറന്നിട്ടില്ല. കിഫ്ബിയിൽ ഓഡിറ്റ് വേണ്ടെന്ന കൗശലത്തിന് പിന്നിൽ മുൻധന സെക്രട്ടറി ഡോ. കെ.എം. അബ്രഹാമിൻെറ ബുദ്ധിയാണ് പ്രവർത്തിച്ചത്.

കിഫ്ബിയുടെ ഓഡിറ്റിന് സി എ ജിക്ക് അവസരം നിഷേധിച്ചത് വലിയ വാർത്തയായിരുന്നു. ഭീമമായ സർക്കാർ മുതൽ മുടക്ക് ഉള്ളതിനാൽ സമ്പൂർണ ഓഡിറ്റ് ആവശ്യമാണെന്ന സി എ ജി നിലപാടിനെ സർക്കാർ തുടക്കം മുതൽ തന്നെ എതിർത്തിരുന്നു. കിഫ്ബി ഒരു സർക്കാർ സംവിധാനമല്ലെന്നു വരെ സർക്കാർ പറഞ്ഞു. കിഫ്ബിയിൽ സി എ ജി ഓഡിറ്റിന് വ്യവസ്ഥയില്ലെന്നും സർക്കാർ വാദിച്ചു 15 ശതമാനം തുകയ്ക്ക് മാത്രമാണ് ബി എജി ഓഡിറ്റിന് അനുമതിയുള്ളത്. 15 ശതമാനം എന്നത് സർക്കാർ ഗ്രാന്റാണ്. സി എജി ആക്റ്റ് അനുസരിച്ച് അവർ നേരിട്ട് ഏറ്റടുത്തതാണ് 15 ശതമാനത്തിന്റെ ഓഡിറ്റ്.

സർക്കാർ ഗ്രാന്റ് ഓഡിറ്റ് ചെയ്യുന്നതിനെയും സർക്കാർ എതിർത്തിരുന്നു. ചീഫ് സെക്രട്ടറിക്കും ധന സെക്രട്ടറിക്കും കത്ത് നൽകിയിട്ടും പ്രതികരണമുണ്ടാകാത്തതിനെ തുടർന്ന് മുഖ്യമന്ത്രിക്കും കത്ത് നൽകി. എന്നാൽ ഒരു കത്തിനും മറുപടി അയച്ചില്ല. കിഫ്ബി ആക്റ്റിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി പ്രവർത്തിക്കാൻ കഴിയില്ലെന്നായിരുന്നു മറുപടി. ആക്റ്റിൽ ഓഡിറ്റ് വേണ്ടെന്നാണ് പറയുന്നത്. ചട്ടങ്ങൾ നിർമ്മിക്കുന്നത് സർക്കാരാണ്. സർക്കാരിന് ചട്ടങ്ങളിൽ എന്ത് മാറ്റവും വരുത്താൻ സാധിക്കുന്നതാണ്.

വേണമെങ്കിൽ ഓഡിറ്റ് നടത്താൻ ചട്ടങ്ങളിൽ ഭേദഗതി ചെയ്യാം. 2016 ലാണ് കിഫ്ബി നിയമം ഭേദഗതി ചെയ്തത്. സി. എ. ജിക്ക് പകരം കണക്കുകൾ പരിശോധിക്കാൻ മൂന്നംഗ സമിതിയെ സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇവരെ നിയമിക്കുന്നത് സർക്കാരാണ്. അതായത് സർക്കാരിന്റെ ഇഷ്ടം പോലെ കണക്കുകൾ പരിശോധിക്കാമെന്ന് ചുരുക്കം. സി എജി ക്ക് പകരമായി ഒരു സംവിധാനവും ഫലപ്രദമാകില്ല. സി എജിക്ക് സർക്കാരിനോട് ഒരു ബാധ്യതയുമില്ല. ഡോ. കെഎം അബ്രഹാമിന്റെ ബുദധിയാണ് കിഫ്ബി ഓഡിറ്റിലുള്ളത്. ഓഡിറ്റിങ്ങിന്റെ കളികൾ ദീർഘകാലം ധനസെക്രട്ടറിയായിരുന്ന അബ്രഹാമിനറിയാം. ഡി ജി പി ജേക്കബ് തോമസ് തുറമുഖ ഡയറക്ടർ ആയിരിക്കെ അദ്ദേഹത്തെ ഓഡിറ്റിൽ കുരുക്കിയത് ആരാണെന്ന് എല്ലാവർക്കും അറിയാം.

ഓഡിറ്റിൽ കുരുങ്ങിയാൽ എന്തെല്ലാം സംഭവിക്കുമെന്നും അബ്രഹാമിന് അറിയാം. സി എജിയുടെ പരിശോധന വന്നാൽ നിക്ഷേപകർക്ക് തെറ്റായ സന്ദേശം ലഭിക്കുമെന്നാണ് സർക്കാർ പറയുന്നത്. ഓഡിറ്റ് ഒരു സ്ഥാപനത്തിന്റെ സുതാര്യതയുടെ ഭാഗമാണ്. സുതാര്യമല്ലാത്ത സ്ഥലങ്ങളിലാണ് ഓഡിറ്റിംഗ് നടപ്പിലാക്കാത്തത്. കിഫ്ബിയുടെ ബാധ്യതകൾക്ക് സർക്കാർ ഗ്യാരണ്ടിയുണ്ട്. തിരിച്ചടവും സർക്കാരിന്റെ ബാധ്യതയാണ്. അപ്പോൾ ഓഡിറ്റ് വേണ്ടെന്നു പറയുന്നത് വിചിത്രം തന്നെയാണ്.

ഇത്തരത്തിൽ എ.ജിയെ വരെ നിയന്ത്രിക്കാൻ കഴിയുന്ന എബ്രഹാമിന് സി പി എം സംഘടന എന്നാൽ വെറും അശുവാണ്. മുഖ്യമന്ത്രിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനെന്ന നിലയിൽ എബ്രഹാം സി പി എം സംഘടനയെ നിലംപരിശാക്കി എന്ന് പറയുന്നതാണ് ശരി.കഴിഞ്ഞ കുറെ വർഷങ്ങളായി സെക്രട്ടേറിയറ്റ് ഭരണത്തിൽ സി പി എം സംഘടനക്ക് ഒരു റോളും ലഭിക്കാറില്ല. സ്ഥലം മാറ്റവും നിയമനങ്ങളും പോലും മുഖ്യമന്ത്രിയുടെ താൽപ്പര്യപ്രകാരമാണ് നടക്കുന്നത്. മുഖ്യമന്ത്രിയുടെ താൽപ്പര്യം എന്നാൽ കെ.എം.എബ്രഹാമിൻ്റെ താൽപ്പര്യം എന്നാണ് അർത്ഥം.

ധനവകുപ്പിനെ അപ്രസക്തമാക്കാനുള്ള ശ്രമങ്ങൾ മുഖ്യമന്ത്രി തുടങ്ങിക്കഴിഞ്ഞു. ധനവകുപ്പിലെ ഉദ്യോഗസ്ഥരുടെ കൊമ്പു മുറിക്കാനാണ് മുഖ്യമന്ത്രിയുടെ നീക്കം. സർക്കാരിൻ്റെ ധനവിനിയോഗം വരുന്ന ഫയലുകൾ ധനവകുപ്പിന് അയക്കുന്നത് നിർത്താനാണ് ആലോചന. അതാത് വകുപ്പുകളിലുള്ള ധനവകുപ്പ് ഉദ്യോഗസ്ഥർ തീരുമാനമെടുക്കട്ടെ എന്നാണ് സർക്കാർ പറയുന്നത്.

കേരളം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ, മുൻപെങ്ങും ഇല്ലാത്തത്ര ഗുരുതരമായ അവസ്ഥയിലാണിപ്പോൾ കേരളം എത്തിയിരിക്കുന്നതെന്നു ധനമന്ത്രി വെളിപ്പെടുത്തുന്നത് അത്യാപൽക്കരമായ ഒരു ഭാവിയിലേക്കാണ് വിരൽചൂണ്ടുന്നത്. അതായത് ശമ്പളവും പെൻഷനും മുടങ്ങും എന്നാണ് ധനമന്ത്രി പറഞ്ഞു വയ്ക്കുന്നത്. ശമ്പളവും പെൻഷനും മുടക്കിയാലും ക്ഷേമ പെൻഷൻ മുടക്കാതിരിക്കാൻ കേരളം ശ്രമിക്കുന്നുണ്ട്. എന്നാൽ അതും മുടങ്ങി.

 

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഭാഗത്ത് നിന്ന് ധനവകുപ്പിന് വൻ സമ്മർദ്ദമുണ്ട്. ആരും ചെലവ് കുറയ്ക്കാൻ തയ്യാറാവുന്നില്ല. സർക്കാർ ധൂർത്തടിക്കുകയാണെന്ന ചിന്തയാണ് കേന്ദ്രത്തിനുള്ളത്. ഇതിൽ സംസ്ഥാന സർക്കാരിന് പോലും അഭിപ്രായ വ്യത്യാസം ഉണ്ടാകാൻ തരമില്ല. കേരളത്തിലെ ഭരണാധികാരികൾക്ക് സാമൂഹിക ഉത്തരവാദിത്വമില്ലെന്ന് കേന്ദ്ര സർക്കാർ വിശ്വസിക്കുന്നു. ഇതിൻ്റെ പ്രതിഫലനമാണ് കേരളത്തോടുള്ള സമീപനത്തിൽ കേന്ദ്രം കാണിക്കുന്നത്. കേരള ധനമന്ത്രി പറഞ്ഞ കണക്കനുസരിച്ച് 50000 കോടിയോളം രൂപയുടെ വരുമാനക്കുറവാണ് ഈ വർഷം കേരളത്തിനുണ്ടാകാൻ പോകുന്നത്.

ഇത്തരം സാഹചര്യങ്ങളിൽ സർക്കാർ കാട്ടുന്ന തന്ത്രമാണ് പദ്ധതി വെട്ടിക്കുറയ്ക്കൽ. അതിനുള്ള കത്തി ധനവകുപ്പ് ഇപ്പോഴേ മൂർച്ചകൂട്ടി വച്ചിട്ടുണ്ട്. ഇനിയങ്ങോട്ട് അതു പ്രയോഗിക്കും. ഇതിനു പുറമേ പണം ആവശ്യപ്പെട്ടുകൊണ്ടുള്ള നൂറുകണക്കിനു ഫയലുകളാണ് ധനവകുപ്പിൽ കെട്ടിക്കിടക്കുന്നത്. സമയത്തിനു സർക്കാർ ഗ്രാന്റ് ലഭിക്കാതെ ശമ്പളം മുടങ്ങിയ കലാമണ്ഡലം പോലുള്ള സ്ഥാപനങ്ങളും ഉണ്ട്.ജിഎസ്ടി, വിൽപനനികുതി, നികുതി ഇതര വരുമാനം, വിതരണം ചെയ്ത വായ്പകളുടെ പലിശ എന്നിവ പിരിച്ചെടുക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയമെന്നു കൺട്രോളർ‌ ആൻഡ് ഓഡിറ്റർ ജനറലിന്റെ കണക്ക്. ഇക്കാര്യം കേന്ദ്ര മന്ത്രി നിർമലാ സീതാരാമൻ പാർലെമെൻ്റിൽ പറഞ്ഞത് വലിയ ഒച്ചപ്പാടുകൾക്ക് കാരണമായി.

കഴിഞ്ഞ ഏപ്രിൽ മുതൽ നവംബർ വരെയുള്ള കണക്കുകൾ പ്രകാരം ബജറ്റിൽ ലക്ഷ്യമിട്ടതിന്റെ പകുതിയോളം മാത്രമേ പിരിച്ചെടുക്കാൻ കഴിഞ്ഞിട്ടുള്ളൂ. ജിഎസ്ടി വരുമാനത്തിലാണ് ഏറ്റവും മോശം പ്രകടനം. 42,636 കോടി രൂപ ഈ വർഷം പിരിച്ചെടുക്കാൻ ലക്ഷ്യമിട്ടിരുന്നെങ്കിലും 23,113 കോടി രൂപയേ സമാഹരിക്കാൻ കഴിഞ്ഞിട്ടുള്ളൂ. ജിഎസ്ടി നഷ്ടപരിഹാരം കേന്ദ്രം നിർത്തലാക്കിയതിനാൽ സർക്കാരിന്റെ അടിയന്തര ഇടപെടൽ വേണ്ടത് ജിഎസ്ടി വരുമാനം ഉറപ്പാക്കുന്നതിലാണ്. അതേസമയം, ലാൻഡ് റവന്യു, ഭൂമി റജിസ്ട്രേഷൻ എന്നിവയിൽ മെച്ചപ്പെട്ട പ്രകടനമാണ്. ശമ്പളവും പെൻഷനും മുടങ്ങിയാൽ അത്ഭുതപ്പെടേണ്ടതില്ലെന്നതാണ് വാസ്തവം.

ഉമ്മൻ ചാണ്ടി സർക്കാർ സ്ഥാനമൊഴിഞ്ഞതിനു പിന്നാലെ 2016ൽ ഒന്നാം പിണറായി സർക്കാർ അധികാരമേറ്റപ്പോൾ ധനമന്ത്രി തോമസ് ഐസക് സർക്കാരിന്റെ സാമ്പത്തിക സ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്താൻ ഒരു ധവളപത്രം നിയമസഭയിൽ അവതരിപ്പിച്ചു. വരുമാനം കൂട്ടാതെയും അനിയന്ത്രിതമായി കടമെടുത്തുമുള്ള സർക്കാരിന്റെ പിടിവിട്ട പോക്ക് തുടർന്നാൽ 2020– 21ൽ സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും അടക്കം മുടങ്ങുന്ന അവസ്ഥയിലെത്തുമെന്നു ധവളപത്രത്തിൽ ഐസക് മുന്നറിയിപ്പു നൽകി. കടമെടുത്തും വരുമാനം വർധിപ്പിക്കാതെയും സർക്കാർ മുന്നോട്ടുപോയി. എന്നിട്ടും 2020–21ൽ ശമ്പളവും പെൻഷനും മുടങ്ങിയില്ല.

ഐസക്കിന്റെ പ്രവചനം കൃത്യമായിരുന്നെങ്കിലും സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥ അത്ര ഗുരുതരാവസ്ഥയിലേയ്ക്കു പോകാത്തതിനു കാരണമായി സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത് കോവിഡിന്റെ വരവാണ്. കോവിഡ് വ്യാപനത്തോടെ വരുമാനം മാത്രമല്ല, ചെലവും കുറഞ്ഞു. പദ്ധതി വിഹിതം 30 ശതമാനത്തിലേറെ വെട്ടിക്കുറച്ചു. കോവിഡിന്റെ ബഹളത്തിനിടെ ചെലവു കുറയ്ക്കുന്നതിന് ഒട്ടേറെ കടുംവെട്ട് നടപടികൾ സർക്കാരിനു സ്വീകരിക്കാനായി. വരുമാനം കൂട്ടാൻ മദ്യനികുതി വർധിപ്പിച്ചു. സർക്കാർ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം മാറ്റിവയ്ക്കാനുമായി. ഇതൊക്കെയാണ് അവസ്ഥയെങ്കിലും സർക്കാർ ചെലവിൽ ഒരു കുറവും വരുത്തില്ല എന്നതിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ് സുരേഷ് കുമാറിൻ്റെ പുനർനിയമനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (9 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (9 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (9 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (10 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (10 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (10 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (10 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (10 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (11 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (11 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (12 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (16 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (16 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (16 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (16 hours ago)

Malayali Vartha Recommends