കര്‍ഷകര്‍ക്കൊപ്പം ഞാറ് നട്ട് ട്രാക്ടര്‍ ഓടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി....

കര്‍ഷകര്‍ക്കൊപ്പം ഞാറ് നട്ട് ട്രാക്ടര്‍ ഓടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഹരിയാനയിലെ പാനിപ്പത്തിലെ മദിന ഗ്രാമത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണ് വൈറലാകുന്നത്. ഹിമാചല്‍പ്രദേശിലേക്കുള്ള യാത്രയിലാണ് രാഹുല്‍ വാഹനം നിര്‍ത്തി വയലിലേക്ക് ഇറങ്ങിയത്.
പാന്റ് മടക്കി കൃഷിയിടത്തില്‍ ഇറങ്ങിയ രാഹുല്‍ കര്‍ഷകരോട് സംസാരിക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. ഇതിനു പിന്നാലെ ട്രാക്ടര്‍ ഓടിക്കുകയും ഞാറ് നടുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ കോണ്‍ഗ്രസ് പോസ്റ്റ് ചെയ്യുകയും ചെയ്തു.
"
https://www.facebook.com/Malayalivartha


























