കോഴിക്കോട് ബാലുശ്ശേരിക്ക് സമീപം പൊലീസിന്റെ ജീപ്പ് അപകടത്തില്‍പ്പെട്ട് മൂന്നുപേര്‍ക്ക് പരുക്ക്

കോഴിക്കോട് ബാലുശ്ശേരിക്ക് സമീപം പൊലീസിന്റെ ജീപ്പ് അപകടത്തില്‍പ്പെട്ട് മൂന്നു പേര്‍ക്ക് പരുക്ക്. താമരശ്ശേരി പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. വാഹനത്തില്‍ ഉണ്ടായിരുന്ന എസ് ഐ രമ്യ, ഡ്രൈവര്‍ രജീഷ്, പിആര്‍ഒ ഗിരീഷ്, എന്നിവര്‍ക്ക് പരിക്കേറ്റു.
മൂന്ന് പേരെയും സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ആരുടേയും പരിക്ക് ഗുരുതരമല്ല. വടകരയില്‍ ഔദ്യോഗിക യോഗത്തിന് പോകുകയായിരുന്ന പൊലീസ് സംഘമാണ് അപകടത്തില്‍പ്പെട്ടത്.
https://www.facebook.com/Malayalivartha


























