വിവാഹ ഒരുക്കങ്ങള്‍ക്കിടെ അപ്രതീക്ഷിത വിയോഗം... സങ്കടം അടക്കാനാവാതെ നിലവിളിച്ച ഉറ്റവര്‍... മലപ്പുറത്ത് വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ സ്‌കൂട്ടറില്‍ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം

സങ്കടം അടക്കാനാവാതെ നിലവിളിച്ച്.... മലപ്പുറത്ത് വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ സ്‌കൂട്ടറില്‍ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം. മലപ്പുറം പള്ളിക്കല്‍ ബസാറിനടുത്ത് റൊട്ടിപ്പീടികയില്‍ താമസിക്കുന്ന പാണമ്പ്ര തോന്നിയില്‍ സെയ്തലവിയുടെ മകന്‍ കല്ലുവളപ്പില്‍ ഷാഹുല്‍ ഹമീദ് (27) ആണ് നാടിന്റെ നൊമ്പരമായി മാറി.
പള്ളിക്കല്‍ ബസാറിലെ കോഴിക്കടയില്‍ ജീവനക്കാരനായിരുന്നു ഷാഹുല്‍ ഹമീദ്. കടയില്‍ നിന്നും റൊട്ടിപ്പീടികയിലുള്ള വീട്ടിലേക്കു പോവുകയായിരുന്നതിനിടെ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് റോഡില്‍ തെന്നി മറിയുകയായിരുന്നു. ഉടനെത്തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഷാഹുല്‍ ഹമീദിന്റെ വിവാഹം ഈ മാസം 16 ന് നടത്താന്‍ നിശ്ചയിച്ചിരിക്കുകയായിരുന്നു. അതിന്റെ ഒരുക്കങ്ങള്‍ക്കിടെയാണ് അപ്രതീക്ഷിതമായുണ്ടായ അപകടം ജീവനെടുത്തത്.
"
https://www.facebook.com/Malayalivartha


























