ബന്ധുവീട്ടില്‍ വിരുന്നുവന്ന വയോധിക ഗ്യാസ് സിലിണ്ടറുമായി വന്ന വാഹനമിടിച്ച് മരിച്ചു...

ബന്ധുവീട്ടില്‍ വിരുന്നുവന്ന വയോധിക ഗ്യാസ് സിലിണ്ടറുമായി വന്ന വാഹനമിടിച്ച് മരിച്ചു. കരുവാരകുണ്ട് പുന്നക്കാട് സ്വദേശി പുലിയോടന്‍ ഫാത്തിമ (80) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 10.30 ന് കാളികാവ് പള്ളിശ്ശേരി പാമ്പടിയന്‍ മുക്കിലാണ് സംഭവം നടന്നത്.
സഹോദരന്‍ പുലിയോടന്‍ അബ്ദുവിന്റെ വീട്ടില്‍ വിരുന്ന് വന്നതായിരുന്നു. വീതി കുറഞ്ഞ ഇട റോഡിലാണ് അപകടം നടന്നത്. ഭാരത് ഗ്യാസിന്റെ സിലിണ്ടര്‍ വിതരണം ചെയ്യുന്ന പിക്കപ്പ് വാഹനം ഇടിക്കുകയായിരുന്നു.
കേള്‍വിതീരെ കുറവായിരുന്ന വയോധിക റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഫാത്തിമ സംഭവസ്ഥലത്തു വെച്ച് തന്നെ മരണപ്പെട്ടു.മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























