Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

വയനാട് ഉപതിരഞ്ഞെടുപ്പിന് നരേന്ദ്രമോദി മാത്രമല്ല എം.വി.ഗോവിന്ദനും ഒരു പോലെ ഭയക്കുന്നുണ്ട്. രാഹുലിനും കോണ്‍ഗ്രസിനും ഉപതിരഞ്ഞെടുപ്പ് ദേശീയ തലത്തില്‍ തന്നെ ഡബിള്‍ ശക്തിയായി മാറുകയും ചെയ്യുമെന്നതാണ് വസ്തുത.

08 JULY 2023 05:31 PM IST
മലയാളി വാര്‍ത്ത

രാഹുല്‍ ഗാന്ധിയുടെ അയോഗ്യത തുടരുന്നതിനാല്‍ വയനാട് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വരുമോയെന്ന ആശങ്കയിലാണ് രാഷ്ട്രീയ കേരളം നില്‍ക്കുന്നത്. വയനാട് ഉപതിരഞ്ഞെടുപ്പുണ്ടായാല്‍ അത് ബിജെപിയ്ക്കും സിപിഎമ്മിനും വലിയ ദോഷം ചെയ്യുമെന്ന് ഇരുമുന്നണികളും കണക്കു കൂട്ടുന്നുണ്ട്. രാഹുലിന്റെ അയോഗ്യതയ്‌ക്കെതിരെ കേന്ദ്രസര്‍ക്കാരിനെ ആദ്യഘട്ടത്തില്‍ നിശിതമായി വിമര്‍ശിച്ച സിപിഎം നേതാക്കളും ഇപ്പോള്‍ മൗനത്തിലാണ്. രാഷ്ട്രീയ ചിന്തകന്‍മാരുടെ കണക്കു കൂട്ടലുകള്‍ തെറ്റിച്ചു കൊണ്ടാണ് രാഷ്ട്രീയ കേരളം മുന്നോട്ട് പോകുന്നതെന്ന തെളിയിക്കുന്ന സംഭവങ്ങളാണ് അറങ്ങേറിക്കൊണ്ടിരിക്കുന്നത്.

മോദി -അമിത് ഷാ കൂട്ടുകെട്ടില്‍ ഇരകളെ സൃഷ്ടിക്കുന്നുവെന്നതിന്റെ ഉദാഹരണമായി രാഹുലിനെ തന്നെ ഉയര്‍ത്തിക്കാട്ടുമ്പോള്‍ ബിജെപിയ്ക്ക് ദക്ഷിണേന്ത്യയില്‍ പ്രതീക്ഷകള്‍ തകരുമോയെന്ന സംശയവുമുണ്ട്. പ്രധാനമന്ത്രി കന്യാകുമാരിയിലെത്തുന്നത് തമിഴ്‌നാട്, കര്‍ണാടക, കേരളം സംസ്ഥാനങ്ങള്‍ ലക്ഷ്യമാക്കിയാണ്. ഏകസിവില്‍ കോഡ് വിഷയത്തില്‍ സിപിഎം നടത്തുന്ന വാചക കസര്‍ത്തുകളില്‍ ന്യൂനപക്ഷ സംഘടനകള്‍ വീഴാത്തതും മുഖ്യനെതിരെ ഉയര്‍ന്ന കൈതോലപായ വിവാദത്തില്‍ സിപിഎമ്മിന്റെ ഉന്നത നേതാക്കളുടെ മൗനവും സൂചിപ്പിക്കുന്നത് പാര്‍ട്ടിയുടെ നില അത്ര സുരക്ഷിതമല്ലെന്ന വസ്തുതയാണ്.

ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി.ശക്തിധരന്‍ ഫെയ്‌സ് ബുക്കിലൂടെയാണ് കൈതോല പായയില്‍ പൊതിഞ്ഞ് രണ്ട് കോടി മുപ്പത്തഞ്ച് ലക്ഷം രൂപ കൊച്ചിയില്‍ നിന്നും എകെജി സെന്ററിലേയ്ക്ക് എത്തിച്ചതെന്ന് വെളിപ്പെടുത്തിയത്. ഒന്നിനു പുറകേ ഒന്നായി നിരവധി ആരോപങ്ങളാണ് മുഖ്യമന്ത്രിക്കെതിരെ അദ്ദേഹം ഉന്നയിച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍ മുഖ്യനെ ലക്ഷ്യമിട്ടു നടത്തിക്കൊണ്ടിരിക്കുന്ന ഇത്തരം ആരോപണങ്ങള്‍ക്കെതിരെ സിപിഎമ്മിന്റെ ഉന്നത നേതാക്കളാരും പ്രതികരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. മുഖ്യനെ ഒറ്റയ്ക്ക് നിറുത്തി സിപിഎം നേതാക്കള്‍ ബിരിയാണി ചെമ്പിന്റെ കഥ പറഞ്ഞു തടിതപ്പുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്.

വിവാദചൂഴിയില്‍ പെട്ടുകിടക്കുന്ന സിപിഎമ്മിന് വയനാട് ഉപതിരഞ്ഞെടുപ്പുണ്ടായാല്‍ നിലം തൊടാനാകില്ലെന്നുറിയാം. മാത്രവുമല്ല ഏകസിവില്‍ കോഡ് വിഷയത്തില്‍ ന്യൂനപക്ഷങ്ങള്‍ ഇപ്പോള്‍ കോണ്‍ഗ്രസിലാണ് വിശ്വാസം അര്‍പ്പിച്ചിരിക്കുന്നതെന്നതും ഇടതു കേന്ദ്രങ്ങള്‍ക്ക് തിരിച്ചടിയാണ്. വയനാട് എകസിവില്‍ കോഡ് വലിയ ചര്‍ച്ചയായി മാറുകയും അതു കോണ്‍ഗ്രസിന് നേട്ടമാവുകയും ചെയ്താല്‍ സിപിഎമ്മിന് ന്യൂനപക്ഷ വോട്ടുകള്‍ നഷ്ടപ്പെടാനാണ് സാധ്യത. കണക്കുക്കൂട്ടലുകള്‍ തെറ്റാതിരിക്കാന്‍ സിപിഎം കരുതലോടെ നീങ്ങുന്നതിന്റെ ഭാഗമായാണ് മുഖ്യനെതിരെയുള്ള ആരോപണങ്ങള്‍ കേട്ടില്ലെന്ന് നടിക്കുന്നതെന്നും വാദിക്കുന്നവരുണ്ട്.

രാഹുല്‍ഗാന്ധിയുടെ അയോഗ്യതാക്കേസിലെ ഗുജറാത്ത് ഹൈക്കോടതി വിധി തിരിച്ചടിയാണെങ്കിലും അതു രാഷ്ട്രീയ ആയുധമാക്കാന്‍ തന്നെയാണ് സംസ്ഥാന കോണ്‍ഗ്രസിന്റെ തീരുമാനം. രാഷ്ട്രീയകേരളത്തിന്റെ ശ്രദ്ധ രാഹുലിന്റെ മണ്ഡലമായ വയനാട്ടിലേക്ക് കേന്ദ്രീകരിക്കുകയാണ്.ദൗര്‍ഭാഗ്യത്തില്‍ നിന്നുള്ള ഭാഗ്യാവസരമാണ്  കോണ്‍ഗ്രസിന്റെ മനസിലുള്ളത്.ബി.ജെ.പിക്കെതിരായ പോരാട്ട നായകനായി ഇരയുടെ പരിവേഷത്തോടെ രാഹുലിനെ അവതരിപ്പിക്കുകയാണ് ലക്ഷ്യം.സുപ്രീംകോടതിയിലും തിരിച്ചടിയുണ്ടായാല്‍ രാഹുലിന് തിരഞ്ഞെടുപ്പില്‍ തത്കാലം മത്സരിക്കാനാവില്ല. ലോക്സഭാ തിരഞ്ഞെടുപ്പിന് പത്ത് മാസത്തിലേറെയുള്ളതിനാല്‍ വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പിനും വഴിയൊരുങ്ങുമെന്നാണ് കോണ്‍ഗ്രസ് കണക്ക് കൂട്ടല്‍.

സുപ്രീംകോടതിയില്‍ നിന്ന് അനുകൂല വിധി ലഭിച്ചാല്‍ രാഹുലിനെ വര്‍ദ്ധിതവീര്യത്തോടെ അവതരിപ്പിക്കാനും കഴിയും. രണ്ടായാലും, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അകന്നുപോയ മുസ്ലിം ന്യൂനപക്ഷവോട്ടുകള്‍ തിരിച്ചുപിടിക്കാമെന്ന് കോണ്‍ഗ്രസ് കരുതുന്നു.വയനാട്ടിലേക്കുള്ള രാഹുലിന്റെ വരവും അതുണ്ടാക്കിയ ഓളവും 2019ല്‍ കോണ്‍ഗ്രസിന് തനിച്ച് 16 സീറ്റുകള്‍ നേടിക്കൊടുത്തതിന്റെ അനുഭവപാഠമാണ് കോണ്‍ഗ്രസിന് മുന്നിലുള്ളത്. അതേസമയം,മതന്യൂനപക്ഷങ്ങളെയടക്കം പരമാവധി അടുപ്പിക്കാനുള്ള സോഷ്യല്‍ എന്‍ജിനിയറിംഗ് സി.പി.എമ്മും നടത്തുന്നുണ്ട്. ഏകീകൃത സിവില്‍കോഡിനെതിരായ പ്രചാരണം ശക്തമാക്കുന്നത് ഇതിന്റെ ഭാഗമാണ്. ഏകീകൃത സിവില്‍കോഡ് സംബന്ധിച്ച് ദേശീയതലത്തില്‍ കോണ്‍ഗ്രസിലുള്ള ആശയക്കുഴപ്പം മുഖ്യമന്ത്രി ചര്‍ച്ചാവിഷയമാക്കുന്നതും ന്യൂനപക്ഷവോട്ടുബാങ്കുകളെ ഉന്നം വച്ചാണ്.

അയോഗ്യത ജനങ്ങളുടെ ഇടയില്‍ യോഗ്യതയായി മാറുന്നുവെന്നു ബിജെപി കേന്ദ്രങ്ങള്‍ മനസിലാക്കിയിട്ടുണ്ട്. സുപ്രീംകോടതിയുടെ തീരുമാനം വരെ കാത്തിരിക്കാനാണ് ബിജെപിയുടെ തീരുമാനമെന്നറിയുന്നു. കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെ തേനി എംപിയേയും അയോഗ്യനാക്കിയിരുന്നു. ഉതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയാണെങ്കില്‍ തേനിയേയും ഒഴിവാക്കാന്‍ കഴിയാതെ വരും . തേനിയും ബിജെപിയ്ക്ക് പ്രതീക്ഷയുള്ള മണ്ഡലമല്ല.ദക്ഷിണേന്ത്യയില്‍ ഇപ്പോഴൊരു ഭാഗ്യപരീക്ഷണത്തിന് ബിജെപി തയ്യാറാകുമോയെന്ന കാര്യമാണ് ഉപതിരഞ്ഞെടുപ്പിലേയ്ക്ക് കടക്കുന്നതിന് മുന്‍പുള്ള ആശങ്കയായി ഉയരുന്നത്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (9 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (9 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (9 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (10 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (10 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (10 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (10 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (10 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (11 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (11 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (12 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (16 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (16 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (16 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (16 hours ago)

Malayali Vartha Recommends