ദുരിതാശ്വാസ ക്യാമ്പിലേയ്ക്കുള്ള ഭക്ഷണ സാധനങ്ങളുമായി പോയ ലോറി വെള്ളക്കെട്ടില്‍ മറിഞ്ഞു

തിരുവല്ലയില്‍ ദുരിതാശ്വാസ ക്യാമ്പിലേയ്ക്കുള്ള ഭക്ഷണ സാധനങ്ങളുമായി പോയ ലോറി വെള്ളക്കെട്ടില്‍ മറിഞ്ഞു. തിരുവല്ല ആലതുരുത്തി കഴുപ്പില്‍ കോളനിയിലെ ക്യാമ്പിലേയ്ക്ക് എത്തിയ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ഓടിയെത്തിയ നാട്ടുകാരാണ് ലോറിയിലുണ്ടായിരുന്ന കാവുംഭാഗം വില്ലേജ് ഓഫീസര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ രക്ഷിച്ചത്. ലോറിയിലുണ്ടായിരുന്ന ഭക്ഷ്യസാധനങ്ങളടക്കം ഉപയോഗശൂന്യമായി.
അതേസമയം തോരാ മഴയെ തുടര്‍ന്ന് അച്ചന്‍കോവിലാറിന്റെ തീരദേശ വാസികള്‍ ദിവസങ്ങളായി ആശങ്കയിലാണ്. കഴിഞ്ഞ മൂന്ന് ദിവസമായി പുഴയിലെ ജലനിരപ്പ് ഉയര്‍ന്നും താഴ്ന്നും നില്‍ക്കുകയാണ്. രാത്രിയില്‍ മഴ ശക്തമായി പെയ്യുന്നതാണ് കൂടുതല്‍ ആശങ്കകള്‍ക്ക് ഇടയാക്കുന്നത്. വനമേഖലയില്‍ ഉരുള്‍പൊട്ടലിന് സാദ്ധ്യതയുണ്ടെന്ന് ദുരന്ത നിരവണ അതോറിറ്റി അധികൃതര്‍ സൂചന നല്‍കിയതോടെ നദീതീരങ്ങളില്‍ താമസിക്കുന്നവരുടെ ഭീതിയേറി. മാസങ്ങള്‍ക്ക് മുമ്പ് ഒറ്റ ദിവസം പെയ്ത തോരാമഴയില്‍ പുഴ കരകവിഞ്ഞിരുന്നു.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഏഴ് തവണയാണ് അച്ചന്‍കോവിലാറ്റില്‍ വെള്ളപ്പൊക്കമുണ്ടായത്. ഇതേ തുടര്‍ന്ന് പുഴയുടെ ആഴം വര്‍ദ്ധിപ്പിക്കുന്ന ജോലികള്‍ ചിലയിടങ്ങളില്‍ നടത്തിയിട്ടുണ്ട്. പലയിടങ്ങളിലും തീരം ഇടിഞ്ഞിട്ടുണ്ട്. അച്ചന്‍കോവിലാറ്റിലെ ജലനിരപ്പ് മുന്‍കൂട്ടി അറിയാന്‍ വനം വകുപ്പും അരുവാപ്പുലം പഞ്ചായത്തും റിവര്‍ സ്‌കെയില്‍ സ്ഥാപിച്ചിച്ചതാണ് ഏക ആശ്വാസം. വെള്ളത്തിന്റെ ഏറ്റക്കുറച്ചില്‍, സ്‌കെയില്‍ പരിശോധിച്ചാല്‍ മനസിലാക്കാന്‍ കഴിയും.
https://www.facebook.com/Malayalivartha


























