തലസ്ഥാന മാറ്റത്തിന് വേണ്ടിയുള്ള തന്റെ സ്വകാര്യബിൽ ചോർത്തി വിവാദമുണ്ടാക്കിയതിൽ ദുരൂഹതയാരോപിച്ച് ഹൈബി ഈഡൻ എം.പി

കേന്ദ്ര സർക്കാരിന് നൽകിയ ബിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ചോർത്തി വിവാദമാക്കിയതിൽ ദുരൂഹയുണ്ടെന്ന് ഹൈബി ഈഡൻ ആരോപിച്ചു. വിവാദത്തിന് ശേഷം ആദ്യമായി കേരളത്തിലെത്തിയപ്പോഴായിരുന്നു ഹൈബിയുടെ പ്രതികരണം.
ബിൽ പിൻവലിച്ചിട്ടില്ല. ജനപ്രതിനിധി എന്ന നിലയിൽ തന്റെ അധികാരത്തിലുള്ള കാര്യമാണ് ചെയ്തത്. ബില്ലിനെ കുറിച്ച് പാർട്ടി ഔദ്യോഗികമായി ചോദിച്ചാൽ മറുപടി നൽക്കും.
ബിൽ പിൻവലിക്കാൻ പാർട്ടി ഔദ്യോഗികമായി ആവശ്യപ്പെട്ടാൽ അത് ചെയ്യും. പാർട്ടിയെ പ്രതിരോധത്തിൽ ആക്കാൻ താൻ തയ്യാറല്ലെന്നും ഹൈബി വിശദീകരിച്ചു. പാർട്ടി നേതാക്കളുടെ പരാമർശങ്ങൾക്ക് മറുപടിയുണ്ട്. എന്നാൽ ഇപ്പോൾ പറയുന്നില്ലെന്നും ഹൈബി ഈഡൻ പറഞ്ഞു. ജനാധിപത്യ രാജ്യത്ത് തനിക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും ഹൈബി കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha


























