വാഴച്ചാലില്‍ വിനോദ സഞ്ചാരികളെ കാട്ടാന ആക്രമിച്ചു...

തൃശൂര്‍ ജില്ലയില്‍ വാഴച്ചാല്‍ വാച്ചുമരം ഭാഗത്ത് വിനോദ സഞ്ചാരികളെ കാട്ടാന ആക്രമിച്ചു. വാച്ചു മരം ആനക്കയത്ത് വൈകിട്ടാണ് സംഭവം. ബൈക്ക് യാത്രികരായ രോഹിത്, സോന എന്നിവര്‍ക്കാണ് പരിക്കേറ്റത്. അപ്രതീക്ഷിതമായി ആനയുടെ മുന്നില്‍ പെടുകയായിരുന്നു ബൈക്ക് യാത്രക്കാര്‍. രോഹിതിന്റെ കാലില്‍ ആന ചവിട്ടിയിട്ടുണ്ട്. രണ്ടുപേരെയും ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.
അതേ സമയം അരിക്കൊമ്പന്‍ വിഷയവുമായി ബന്ധപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജിയും സുപ്രീംകോടതി ഇന്നലെ തള്ളിയിരുന്നു. ആനത്താരയുമായി ബന്ധപ്പെട്ട മറ്റ് ഹര്‍ജികളില്‍ കക്ഷി ചേരാന്‍ നിര്‍ദ്ദേശം. അരിക്കൊമ്പനെ തമിഴ്‌നാട്ടിലേക്ക് മാറ്റിയതിനെതിരെയും പശ്ചിമഘട്ടത്തിലെ വന്യമൃഗ മനുഷ്യ സംഘര്‍ഷം അവസാനിപ്പിക്കാനും ഇടപെടല്‍ തേടിയാണ് ഹര്‍ജി നല്‍കിയത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍ നീലകണ്ഠന്‍, വി.കെ ആനന്ദന്‍ എന്നിവരായിരുന്നു ഹര്‍ജിക്കാര്‍.
https://www.facebook.com/Malayalivartha


























