സംസ്ഥാനത്ത് വീണ്ടും പനി മരണം...

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പനി ബാധിച്ച് ഒമ്പതു വയസ്സുകാരി മരിച്ചു. മലപ്പുറം മങ്കട സ്വദേശിയും തലശ്ശേരി ജനറല്‍ ആശുപത്രി സൂപ്രണ്ടുമായ ജനീഷയുടെ മകള്‍ സോയ അസ്‌ക ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ പനിയെ തുടര്‍ന്ന് ആദ്യം തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ആരോഗ്യനില മോശമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.
കാസര്‍കോട്ട് പനി ബാധിച്ചു ചികിത്സയിലായിരുന്ന ഇരട്ട സഹോദരന്മാരില്‍ ഒരാള്‍ മരിച്ചു. പടന്നക്കാട് നമ്പ്യാര്‍ക്കാല്‍ അണക്കെട്ടിന് സമീപം താമസിക്കുന്ന തൃശൂര്‍ സ്വദേശി ബലേഷിന്റെയും അശ്വതിയുടെയും മകന്‍ ശ്രീബാലു എന്ന കുട്ടുവാണ് മരിച്ചത്. 2 വയസ്സും 8 മാസവുമായിരുന്നു പ്രായം. കഴിഞ്ഞ ദിവസമാണ് പനി ബാധിച്ചത്.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ കഴിയുന്നതിനിടെ പനി കുറയാത്തതിനാല്‍ എക്‌സ്‌റേ എടുത്തിരുന്നു. ശ്വാസകോശത്തില്‍ അണുബാധയുള്ളതായി കണ്ടെത്തിയതോടെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വച്ചാണ് മരണം സംഭവിച്ചത്. മൃതദേഹം തൃശൂരിലേക്ക് കൊണ്ടുപോയി. സര്‍വേ വിഭാഗം ഉദ്യോഗസ്ഥനാണ് പിതാവ് ബലേഷ്.
https://www.facebook.com/Malayalivartha


























