വിഴിഞ്ഞത്ത് കിണറിടിഞ്ഞുണ്ടായ അപകടം.... 90 അടി താഴ്ചയുള്ള കിണറ്റില്‍ അകപ്പെട്ട തൊഴിലാളിയെ പുറത്തെടുക്കാനായില്ല.... രക്ഷാപ്രവര്‍ത്തനം ഇന്നുംതുടരും

വിഴിഞ്ഞത്ത് കിണറിടിഞ്ഞുണ്ടായ അപകടം. 90 അടി താഴ്ചയുള്ള കിണറ്റില്‍ അകപ്പെട്ട തൊഴിലാളിയെ പുറത്തെടുക്കാനായില്ല. ഇന്നും രക്ഷാപ്രവര്‍ത്തനം തുടരും. തമിഴ്നാട് സ്വദേശി മഹാരാജനാണ് അപകടത്തില്‍ പെട്ടത്.
സുകുമാരന്‍ എന്നയാളുടെ കിണറ്റില്‍ റിങ് സ്ഥാപിക്കുന്ന ജോലി ചെയ്യുകയായിരുന്നു മഹരാജ് ഉള്‍പ്പടെ അഞ്ച് തൊഴിലാളികള്‍. മഹാരാജന്‍ കിണറിന്റെ അടിത്തട്ടിലായിരുന്നു. ജോലിക്കിടെ പഴയ റിങ്ങുകള്‍ ഒടിയുകയും അതിനൊപ്പം മണ്ണിടിഞ്ഞ് മഹാരാജിന്റെ മുകളിലേക്ക് വീഴുകയായിരുന്നു.
കിണറിന്റെ അടിത്തട്ടില്‍ നിന്നു മുകളിലേക്കുള്ള പഴയ ഉറകള്‍ക്കു മുകളില്‍ നാലു ദിവസം കൊണ്ട് മഹാരാജന്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ 14 ഉറ സ്ഥാപിച്ചിരുന്നു, ഇന്നലെ അടിത്തട്ടിലെ മണ്ണു നീക്കാനും അവിടെയുണ്ടായിരുന്ന പമ്പ് തിരിച്ചെടുക്കാനുമാണ് മഹാരാജന്‍ ഇറങ്ങിയത്.
അല്‍പം മുകളിലായി സഹായത്തിനു മണികണ്ഠനും നിന്നു, ഇവര്‍ക്കു പുറമെ മൂന്നു തൊഴിലാളികളും കരയ്ക്കുണ്ടായിരുന്നു. മഹാരാജന്‍ മണ്ണും പമ്പും മാറ്റുന്നതിനിടയില്‍ നേരിയ തോതില്‍ മണ്ണിടിച്ചിലും വെള്ളം കുത്തിയിറങ്ങുന്നതും കണ്ടു വേഗം കരയ്ക്കു കയറാന്‍ മുകളിലുണ്ടായിരുന്നവര്‍ നിര്‍ദ്ദേശിച്ചു.
കയറില്‍ പിടിച്ചു കയറാന്‍ തുടങ്ങുമ്പോഴാണ് കിണറിന്റെ മധ്യഭാഗത്തു നിന്നു പഴയ കോണ്‍ക്രീറ്റ് ഉറ തകര്‍ത്ത് മഹാരാജനു മുകളിലേക്ക് മണ്ണും വെള്ളവും പതി്ചത്. മണികണ്ഠന്‍ പുറത്തുണ്ടായിരുന്നവരുടെ സഹായത്തോടെ കയറില്‍ പിടിച്ചു മുകളിലെത്തി. ആദ്യ ദിവസം മുതല്‍ മഹാരാജനാണ് കിണറിനുള്ളില്‍ ഇറങ്ങിയുള്ള ജോലി ചെയ്യുന്നത്.
90 അടിയോളം താഴ്ചയുള്ള കിണറില്‍ 20 അടിയിലേറെ മണ്ണ് നിറഞ്ഞ് അവസ്ഥയിലാണ്. മഹാരാജ് 15 വര്‍ഷമായി വിഴിഞ്ഞത്താണ് താമസിച്ചു വരുന്നത്. വിഴിഞ്ഞം ചാ്ക്ക എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്നിരക്ഷാസേനയും സ്‌പെഷ്യല്‍ ടാസ്‌ക്ക് ഫോഴ്‌സും വിഴിഞ്ഞം പോലീസും രക്ഷാപ്രവര്‍ത്തനത്തിലുണ്ട്.
https://www.facebook.com/Malayalivartha


























