തൃശൂര്‍ മൃഗശാലയില്‍ നിന്നും വിദേശ പക്ഷിയെ കാണാതായി... സംഭവത്തില്‍ മൃഗശാല അധികൃതര്‍ പരിശോധന നടത്തുന്നു...

തൃശൂര്‍ മൃഗശാലയില്‍ നിന്നും വിദേശ പക്ഷിയെ കാണാതായി. ലേഡി ആമസ്റ്റ് ഫെസന്റ് എന്ന പക്ഷിയെയാണ് കാണാതായത്. ഇന്ന് രാവിലെയാണ് പക്ഷിയെ കാണാതായത് ശ്രദ്ധയില്‍പെട്ടത്. സംഭവത്തില്‍ മൃഗശാല അധികൃതര്‍ പരിശോധന നടത്തുന്നു.
അടുത്തിടെ തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് ഹനുമാന്‍ കുരങ്ങ് ചാടിപ്പോയിരുന്നു. അതിന് പിന്നാലെയാണ് തൃശൂര്‍ മൃഗശാലയില്‍ നിന്ന് പക്ഷിയെ കാണാതാകുന്നത്. കൂട് വൃത്തിയാക്കുമ്പോള്‍ പക്ഷി കൂട്ടിലുണ്ടായിരുന്നുവെന്നാണ് മൃഗശാല ജീവനക്കാര്‍ പറയുന്നത്.
ഇന്നലെ രാവിലെയും കൂട് വൃത്തിയാക്കിയിരുന്നു. ഈ സമയത്ത് പക്ഷി പുറത്ത് ചാടിയിരിക്കാം എന്നാണ് പ്രാഥമിക നിഗമനം. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കൂടിന് പരിസരത്തും മൃഗശാലയുടെ പരിസരപ്രദേശങ്ങളിലും പക്ഷിയെ കണ്ടെത്താനായില്ല.
അതേസമയം തെക്ക് കിഴക്കന്‍ ചൈനയില്‍ കാണപ്പെടുന്ന അപൂര്‍വ ഇനത്തില്‍ പെട്ട പക്ഷിയാണ് ലേഡി ആമെസ്റ്റ് ഫെസന്റ്. പ്രായപൂര്‍ത്തിയായ ലേഡി ആമെസ്റ്റ് ഫെസന്റെ നീളം 100 മുതല്‍ 120 സെന്റീമീറ്റര്‍ വരെയാണ്.
ചുവന്ന ചിഹ്നത്തോടുകൂടിയ വെള്ളയും കറുപ്പും നിറത്തിലുള്ള കേപ്പാണ് ആണ്‍ പക്ഷിയുടെ സവിശേഷത. ഇവയ്ക്ക് ചാരനിറത്തില്‍ നീളമുള്ള വാലും, കടും ചുവപ്പ്, നീല, കടും പച്ച, വെള്ള, മഞ്ഞ എന്നീ നിറത്തിലുള്ള തൂവലുകളുമാണ്. എന്നാല്‍, പെണ്‍പക്ഷികള്‍ക്ക് മങ്ങിയ തവിട്ടുനിറമാണ്. പറക്കുന്നതിനേക്കാള്‍ ഇവയ്ക്ക് ഓടാനാണ് ഏറെ പ്രിയം.
"
https://www.facebook.com/Malayalivartha


























