പിഴയോടു പിഴ.... കെഎസ്ഇബിക്ക് പിഴയിട്ടതിലെ വിവാദത്തിനിടെ കെഎസ്ആര്‍ടിസി ബസിനും പിഴ ചുമത്തി മോട്ടോര്‍ വാഹന വകുപ്പ്

പിഴയോടു പിഴ.... കെഎസ്ഇബിക്ക് പിഴയിട്ടതിലെ വിവാദത്തിനിടെ കെഎസ്ആര്‍ടിസി ബസിനും പിഴ ചുമത്തി മോട്ടോര്‍ വാഹന വകുപ്പ്
സ്വിഫ്റ്റ് ലക്ഷ്വറി സര്‍വീസായ ഗജരാജിനാണ് എംവിഡി പിഴ ചുമത്തിയത്. കൂളിങ് ഫിലിം ഒട്ടിച്ചതിനാണ് ബസിന് പിഴ ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞമാസം 19ന് തിരുവനന്തപുരം കഴക്കൂട്ടം കണിയാപുരം ദേശീയ പാതയില്‍വെച്ചാണ് പിഴയിട്ടത്. പിഴ രസീത് കെഎസ്ആര്‍ടിസിക്ക് അയച്ചുകൊടുത്തു. 250 രൂപയാണ് പിഴ.
ബസിന്റെ പുറകു വശത്തെ ഗ്ലാസില്‍ കൂളിങ് ഒട്ടിച്ചിട്ടുണ്ടെന്നും ഇത് ദൃശ്യങ്ങള്‍ കാണുന്നതിന് തടസമാകുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു എംവിഡിയുടെ നടപടി. അതേസമയം, പിഴ തുകയായ 250 രൂപ കെഎസ്ആര്‍ടിസി ഇതുവരെ അടച്ചിട്ടില്ല.
അതേസമയം നേരത്തെ, വയനാട്ടില്‍ തോട്ടിയുമായ പോയ കെഎസ്ഇബി വാഹനം എഐ ക്യാമറയില്‍ കുടുങ്ങുകയും 20,500 രൂപ എംവിഡി പിഴ ചുമത്തിയയും ഇതിന് പിന്നാലെ എംവിഡി ഓഫീസിന്റെ ഫ്യൂസ് കെഎസ്ഇബി ഊരിയതും വിവാദമായിരുന്നു.
"
https://www.facebook.com/Malayalivartha


























