കണ്ണുനിറഞ്ഞ് ഭക്തര്‍... പുത്തന്‍ കാര്‍ ഇറക്കിയാല്‍ അതിലൊന്ന് ഗുരുവായൂരപ്പന് എന്ന പതിവ് തെറ്റിയ്ക്കാതെ വീണ്ടും ഭക്തരെ ഞെട്ടിപ്പിച്ച് മഹിന്ദ്ര; ഥാര്‍ ഉണ്ടാക്കിയ വിവാദത്തിന് ശേഷം ഗുരുവായൂരപ്പന് വഴിപാടായി 28.85 ലക്ഷം രൂപയുടെ പുതുപുത്തന്‍ മഹീന്ദ്ര എക്സ്യുവി

ഗുരുവായൂരപ്പന് പലതരം വഴിപാടുകള്‍ ഭക്തര്‍ നടത്താറുണ്ട്. അതില്‍ അടുത്തിടെ ശ്രദ്ധേയമായിരുന്നു മഹീന്ദ്രയുടെ വഴിപാടുകള്‍. ഗുരുവായൂരപ്പന് വഴിപാടായി മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ പുത്തന്‍തലമുറ എക്‌സ്യുവി. മഹീന്ദ്രയുടെ ഏറ്റവും പുതിയ മോഡലായ എക്‌സ്യുവി 700 എഎക്സ്7 ഓട്ടോമാറ്റിക് കാറാണ് ഗുരുവായൂര്‍ ക്ഷേത്രനടയില്‍ സമര്‍പ്പിച്ചത്.
ശനിയാഴ്ച ഉച്ചപൂജയ്ക്ക് ശേഷം നടതുറന്ന നേരമായിരുന്നു വാഹനസമര്‍പ്പണ ചടങ്ങ്. കിഴക്കേ നടയില്‍ ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ. വിജയന് വാഹനത്തിന്റെ താക്കോല്‍ മഹീന്ദ്രാ ആന്റ് മഹീന്ദ്രാ ലിമിറ്റഡിന്റെ ഓട്ടോമോറ്റീവ് ടെക്‌നോളജി ആന്റ് പ്രോഡക്ട് ഡവലപ്‌മെന്റ് പ്രസിഡന്റ് ആര്‍. വേലുസ്വാമി കൈമാറി.
ദേവസ്വം ഭരണസമിതി അംഗം സി.മനോജ്, ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ പി.മനോജ് കുമാര്‍, ഡപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ (എസ് ആന്റ് പി) എം.രാധ, മഹീന്ദ്ര ആന്റ് മഹീന്ദ്ര ലിമിറ്റഡ് ഡപ്യൂട്ടി ജനറല്‍ മാനേജറും എക്‌സി.ഡയറക്ടറുമായ സുബോധ് മോറി, റീജിയണല്‍ സെയില്‍സ് മാനേജര്‍ ദീപക് കുമാര്‍, ക്ഷേത്രം അസി.മാനേജര്‍ രാമകൃഷ്ണന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
വെള്ള നിറത്തിലുള്ള ഓട്ടോമാറ്റിക് പെട്രോള്‍ എഡിഷന്‍ എക്‌സ്യുവിയാണിത്. രണ്ടായിരം സിസിയുള്ള വാഹനത്തിന് ഓണ്‍ റോഡ് വില 28.85 ലക്ഷം രൂപയാകും. 2021 ഡിസംബറില്‍ ലിമിറ്റഡ് എഡിഷന്‍ ഥാര്‍ വാഹനവും മഹീന്ദ്ര ആന്റ് മഹീന്ദ്ര ക്ഷേത്രത്തിലേക്ക് സമര്‍പ്പിച്ചിരുന്നു. പിന്നാലെ ഇത് ലേലം ചെയ്യുകയും അത് വിവാദമാവുകയും ചെയ്തിരുന്നു.
2021 ഡിസംബര്‍ 4ന് മഹീന്ദ്ര എംഡി ആനന്ദ മഹീന്ദ്ര ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തൊഴാന്‍ എത്തിയപ്പോഴാണ് കാണിക്കയായി ഥാര്‍ നല്‍കുന്നത്. മഹീന്ദ്ര ഏത് വാഹനം മാര്‍ക്കറ്റില്‍ ഇറക്കിയാലും, ആദ്യ എഡിഷന്‍ വണ്ടി ഗുരുവായൂരപ്പന് സമര്‍പ്പിക്കാറുണ്ട്. ഈ വണ്ടി ദേവസ്വം ലേലം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
2021 ഡിസംബര്‍ 8 ഥാര്‍ ലോലം ചെയ്തു. എറണാകുളം ഇടപ്പള്ളി സ്വദേശി അമല്‍ മുഹമ്മദ് അലിയാണ് 'ഥാര്‍' സ്വന്തമാക്കിയത്. അടിസ്ഥാന വിലയായി 15 ലക്ഷം രൂപയാണ് ദേവസ്വം വിളിച്ചത്. എന്നാല്‍ 15 ലക്ഷത്തി പതിനായിരം രൂപയ്ക്കാണ് അമല്‍ മുഹമ്മദ് ലേലം ഉറപ്പിച്ച് 'ഥാര്‍' സ്വന്തമാക്കിയത്. ജിഎസ്ടി ഉള്‍പ്പെടെ 18 ലക്ഷം രൂപയോളം വരും. ഗുരുവായൂര്‍ കിഴക്കേ നടയില്‍ നടന്ന ചടങ്ങില്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വ കെബി മോഹന്‍ദാസിന് വാഹനത്തിന്റെ താക്കോല്‍ കൈമാറുകയായിരുന്നു.
എന്നാല്‍ ഗുരുവായൂരില്‍ വഴിപാടായി ലഭിച്ച ഥാര്‍ കൈമാറുന്നതില്‍ തര്‍ക്കം ഉടലെടുത്തു. താല്‍ക്കാലികമായി ലേലം ഉറപ്പിച്ചെന്ന് മാത്രമാണെന്നും ഭരണ സമിതിയോഗത്തിന് ശേഷമേ കൈമാറുന്ന കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളൂവെന്നും അധികൃതര്‍ അറിയിച്ചു. അമല്‍ മുഹമ്മദിന്റെ പ്രതിനിധിയെ ഥാര്‍ കൈമാറ്റം സംബന്ധിച്ച വിഷയം അറിയിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. അത് വലിയ തര്‍ക്കത്തിലായി. അത് കോടതിയിലുമെത്തി.
ഥാര്‍ ലേലം സംബന്ധിച്ച് ഇരുകക്ഷികളുമായി കൂടിക്കാഴ്ച നടത്തി തീരുമാനമെടുക്കാന്‍ ജേവസ്വം കമ്മീഷ്ണറോട് ഹൈക്കോടതി നിര്‍ദേശിച്ചു. ഥാര്‍ വീണ്ടും ലേലം ചെയ്യാന്‍ തീരുമാനമായി. പുനര്‍ ലേലം നടത്തണമെന്ന ദേവസ്വം കമ്മീഷണറുടെ ഉത്തരവ് നടപ്പാക്കാന്‍ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു.
2022 ജൂണ്‍ 6ല്‍ ഥാര്‍ വീണ്ടും ലേലം ചെയ്തു. 43 ലക്ഷം രൂപയ്ക്ക് ദുബായ് വ്യവസായി അങ്ങാടിപ്പുറം സ്വദേശി വിഘ്നേഷ് വിജയകുമാറാണ് ലേലത്തില്‍ വാങ്ങിയത്. അതോടെ ആ തര്‍ക്കം തീര്‍ന്നു. ഇപ്പോഴിതാ ഗുരുവായൂരപ്പന് വഴിപാടായി 28.85 ലക്ഷം രൂപയുടെ പുതുപുത്തന്‍ മഹീന്ദ്ര എക്സ്യുവി എത്തിയിരിക്കുകയാണ്. ഇതാര്‍ക്ക് ലേലത്തില്‍ കിട്ടുമെന്ന് കണ്ടറിയാം.
"
https://www.facebook.com/Malayalivartha


























