ഏക സിവില്‍ കോഡില്‍ സിപിഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കണമോ എന്ന കാര്യത്തില്‍ മുസ്ലിം ലീഗ് തീരുമാനം ഇന്ന്...

ഏക സിവില്‍ കോഡില്‍ സിപിഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കണമോ എന്ന കാര്യത്തില്‍ മുസ്ലിം ലീഗ് തീരുമാനം ഇന്ന്. രാവിലെ 9.30നു പാണക്കാട് ചേരുന്ന അടിയന്തര യോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുകയും ചെയ്യും.
സിവില്‍ കോഡില്‍ സ്വീകരിക്കേണ്ട രാഷ്ട്രീയ, നിയമ നടപടികള്‍ സംബന്ധിച്ചും യോഗത്തില്‍ തീരുമാനമുണ്ടാകും. ജൂലൈ 15നാണു സിപിഎം സെമിനാര്‍ ആരംഭിക്കുന്നത്.
ആദ്യ സെമിനാര്‍ കോഴിക്കോട്ടുവച്ചാണ് നടക്കുക.പങ്കാളിത്തം സംബന്ധിച്ചു നേതാക്കന്‍മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉയര്‍ന്നിട്ടുണ്ടായിരുന്നു. മുസ്ലിം ലീഗിനെ ചേര്‍ക്കാനുള്ള സിപിഎമ്മിന്റെ തന്ത്രമാണിതെന്നും അതില്‍ വീഴേണ്ടതില്ലെന്നുമാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായമുള്ളത്.
വിഷയത്തില്‍ സിപിഎമ്മുമായി സഹകരിക്കുമെന്ന നിലപാടാണ് സമസ്തയ്ക്കുള്ളത്. അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ സിപിഎമ്മുമായി സഹകരണമാകാമെന്ന നിലപാട് ഇന്നലെ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. സിപിഎം, കോണ്‍ഗ്രസ്, മുസ്ലിം ലീഗ് തുടങ്ങി ഏത് രാഷ്ട്രീയ പാര്‍ട്ടികളും ഏക സിവില്‍ കോഡ് വിഷയത്തിനെതിരെ സെമിനാര്‍ സംഘടിപ്പിച്ചാലും അതുമായി സഹകരിക്കുമെന്ന് സമസ്ത സംസ്ഥാന പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അറിയിച്ചു.
പൗരത്വബില്‍ വിഷയത്തില്‍ എന്തുനിലപാട് സ്വീകരിച്ചുവോ അതിനെതിരായി ആരോട് ഒക്കെ സഹകരിച്ചുവോ അതേസഹകരണം തുടരുമെന്നാണ് സംഘടനയുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
"
https://www.facebook.com/Malayalivartha


























