വാക്കു തര്‍ക്കം കയ്യാങ്കളിയായി... ഗവ.ജനറല്‍ ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍മാര്‍ തമ്മില്‍ ഏറ്റുമുട്ടി....

ഗവ.ജനറല്‍ ആശുപത്രി (ബീച്ച് ആശുപത്രി) യില്‍ ഹൗസ് സര്‍ജന്‍മാര്‍ തമ്മില്‍ ഏറ്റുമുട്ടി. ഒരു ഹൗസ് സര്‍ജന്‍ സമയം വൈകി എത്തിയത് മറ്റൊരു ഹൗസ് സര്‍ജന്‍ ചോദ്യം ചെയ്തതാണ് തര്‍ക്കത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ശനിയാഴ്ച രാത്രി ഏഴോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം.
അത്യാഹിത വിഭാഗത്തില്‍ രോഗികളുടെ മുന്നില്‍വെച്ചാണ് വാക്കേറ്റവും അടിപിടിയും നടന്നത്. തര്‍ക്കം ഹൗസ് സര്‍ജന്‍മാരുടെ മുറിക്കുള്ളിലും തുടര്‍ന്നു.
ഒരു ഹൗസ് സര്‍ജന്റെ ഷര്‍ട്ടും കയ്യാങ്കളിയില്‍ കീറിപ്പോയി. രോഗികള്‍ക്കൊപ്പമെത്തിയവര്‍ ഹൗസ് സര്‍ജന്‍മാരുടെ മുറിക്കുള്ളിലേക്ക് കയറാന്‍ ശ്രമിച്ചപ്പോഴേക്കും വാതില്‍ അടച്ച് ലൈറ്റ് ഓഫ് ചെയ്തു. മുപ്പതിലധികം രോഗികളാണ് ഈ സമയം അത്യാഹിത വിഭാഗത്തില്‍ ചികിത്സ കാത്തിരുന്നത്.
അരമണിക്കൂറോളം നീണ്ട തര്‍ക്കത്തിനൊടുവില്‍ അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി ഡോക്ടര്‍ ഉള്‍പ്പെടെ ഇടപെട്ടാണ് അവസാനിപ്പിച്ചത്. അതേസമയം, സംഭവത്തെ തുടര്‍ന്ന് ചികിത്സ വൈകിയതായി രോഗികളും കൂട്ടിരിപ്പുകാരും പരാതി പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും എന്നാല്‍, രോഗികള്‍ക്ക് ചികിത്സ വൈകിയിട്ടില്ലെന്നും ആശുപത്രി അധികൃതര്‍ .
"
https://www.facebook.com/Malayalivartha


























