തിരുവല്ലയില്‍ നാലു ദിവസമായി വെള്ളം കയറിക്കിടക്കുന്ന വീട്ടില്‍ നെഞ്ചുവേദന അനുഭവപ്പെട്ട വയോധികയെ സമയത്ത് ആശുപത്രിയിലെത്തിക്കാന്‍ വൈകി... മണ്ണുമാന്തി യന്ത്രത്തില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

തിരുവല്ലയില്‍ നാലു ദിവസമായി വെള്ളം കയറിക്കിടക്കുന്ന വീട്ടില്‍ നെഞ്ചുവേദന അനുഭവപ്പെട്ട വയോധികയെ സമയത്ത് ആശുപത്രിയിലെത്തിക്കാന്‍ വൈകി... മണ്ണുമാന്തി യന്ത്രത്തില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ചാത്തങ്കരി വിളക്കുപാട്ടത്തില്‍ ചിറ ലൗഡേലില്‍ അച്ചാമ്മ ജോസഫ് (ബേബി-73) ആണ് മരിച്ചത്.കാവുംഭാഗം -ചാത്തങ്കരി റോഡ് വശത്തുള്ള ഇവരുടെ വീടും വീട്ടിലേക്കുള്ള വഴിയും നാലു ദിവസമായി വെള്ളം കയറിക്കിടക്കുന്നു.
കാറുണ്ടെങ്കിലും വെള്ളം കാരണം ഇറക്കാന്‍ കഴിഞ്ഞില്ല. വെള്ളി രാത്രി 12 മണിയോടെ അച്ചാമ്മയ്ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടു. ഭര്‍ത്താവ് റിട്ട. ബാങ്ക് മാനേജര്‍ കെ.മാധവന്‍ വാഹനം ലഭിക്കാനായി പൊലീസ്, അഗ്‌നിരക്ഷാസേന, തഹസില്‍ദാര്‍ തുടങ്ങിയവരെ ബന്ധപ്പെട്ടെങ്കിലും രാത്രിയാണെന്ന ബുദ്ധിമുട്ടാണ് എല്ലാവരും പറഞ്ഞത്.
108 ആംബുലന്‍സ് രണ്ടര കിലോമീറ്റര്‍ അകലെ വരെ എത്തിയെങ്കിലും റോഡില്‍ വെള്ളമായതിനാല്‍ വരാന്‍ സാധിച്ചില്ല. രാത്രി രണ്ടേക്കാലോടെയാണ് മണ്ണുമാന്തിയന്ത്രം എത്തിയത്.
യന്ത്രത്തിന്റെ ബക്കറ്റില്‍ അച്ചാമ്മയെ കിടത്തിയാണ് ആംബുലന്‍സ് കിടന്ന സ്ഥലത്ത് എത്തിച്ചത്. തുടര്‍ന്ന് ആശുപത്രിയിലെത്തിയപ്പോഴേക്കും മരണം സ്ഥിരീകരിച്ചു. സംസ്‌കാരം പിന്നീട്. മോഴൂര്‍ കുടുംബാംഗമാണ്. മക്കള്‍: പ്രേംസണ്‍ (സൗദി), പ്രേംസി, പ്രമോദ് (ന്യൂയോര്‍ക്ക്). മരുമക്കള്‍: ജസ്സിന്‍, ജയന്‍ കെ.സ്റ്റീഫന്‍ (സബ് റജിസ്ട്രാര്‍), ഡാര്‍ലി പ്രമോദ്.
"
https://www.facebook.com/Malayalivartha


























