റീല്‍സ് ചിത്രീകരിക്കുന്നതിനിടെ ഉഡുപ്പി ജില്ലയിലെ അരസിനഗുണ്ടി വെള്ളച്ചാട്ടത്തിലേക്ക് കാല്‍വഴുതി വീണ് യുവാവിനെ കാണാതായി

റീല്‍സ് ചിത്രീകരിക്കുന്നതിനിടെ ഉഡുപ്പി ജില്ലയിലെ അരസിനഗുണ്ടി വെള്ളച്ചാട്ടത്തിലേക്ക് കാല്‍വഴുതി വീണ് യുവാവിനെ കാണാതായി. ശിവമോഗ ഭദ്രാവതി സ്വദേശി ശരത് കുമാറി(23)നെയാണ് ഒഴുക്കില്‍പ്പെട്ട് കാണാതായത്.
ഇന്നലെ രാവിലെയായിരുന്നു അപകടം ഉണ്ടായത്. വെള്ളച്ചാട്ടത്തിനു മുന്നിലെ പാറയില്‍ നില്‍ക്കുകയായിരുന്ന ശരത് കാല്‍വഴുതി ഒഴുക്കിലേക്ക് വീഴുകയായിരുന്നു. യുവാവ് വീഴുന്നതിന്റെ ദൃശ്യം റീല്‍സ് ചിത്രീകരിച്ച സുഹൃത്തിന്റെ ക്യാമറയില്‍ നിന്ന് ലഭിച്ചു.
പോലീസും അഗ്‌നിരക്ഷാ സേനയും ശരത്തിനായി തിരച്ചില്‍ നടത്തിവരികയാണ്. കേസെടുത്ത് കൊല്ലൂര്‍ പോലീസ് .
https://www.facebook.com/Malayalivartha


























