Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


‌യു.ഡി.എഫ് സർക്കാരിലെ മന്ത്രിമാരാരൊക്കെ? ഘടകകക്ഷി വകുപ്പുകളിൽ മാറ്റംവരും.... രമേശ് ചെന്നിത്തല മന്ത്രിയാവുമെന്ന് സൂചന, തിങ്കളാഴ്ച സമ്പൂർണ മന്ത്രിസഭയാവും സത്യപ്രതിജ്ഞ ചെയ്യുക


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും

രണ്ടര വര്‍ഷം കഴിഞ്ഞ് മന്ത്രി സ്ഥാനം കിട്ടുമെന്ന് ഉറപ്പെങ്കിലും പ്രതിപക്ഷത്തെ പോലെ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചതോടെ രംഗം മാറി; കേരള കോണ്‍ഗ്രസിന്റെ ആവശ്യം ഗൗനിക്കാതെ സി.പി.എം.; ഉമ്മന്‍ ചാണ്ടിയെ വെറുപ്പിച്ചതിനാല്‍ കോണ്‍ഗ്രസുകാര്‍ക്കും വേണ്ട

25 JULY 2023 09:34 AM IST
മലയാളി വാര്‍ത്ത

ചെകുത്താനും കടലിനും ഇടയിലാണ് കെബി ഗണേഷ് കുമാര്‍. മന്ത്രി സ്ഥാനം ഉറപ്പാണെങ്കിലും തരം കിട്ടിയാല്‍ സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. ഇതോടെ എല്ലാം മാറി മറിഞ്ഞു. ഗതാഗതവകുപ്പ് ഒഴികെയുള്ള മറ്റേതെങ്കിലും വകുപ്പിന്റെ മന്ത്രിസ്ഥാനം മതിയെന്ന കേരള കോണ്‍ഗ്രസ്-ബി.യുടെ ആവശ്യം ഗൗനിക്കാതെ ഇടതുമുന്നണി.

മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് സി.പി.എമ്മിലോ മുന്നണിയിലോ ചര്‍ച്ചയൊന്നും തുടങ്ങാത്തതിനാല്‍ ആവശ്യം ഉടന്‍ പരിഗണിക്കേണ്ട സാഹചര്യമില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. മന്ത്രിസഭയ്ക്ക് രണ്ടരവര്‍ഷമാകാന്‍ ഇനിയും മാസങ്ങളുണ്ട്. അതിനിടെ പുതുപ്പള്ളി മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പും വന്നേക്കാം. അങ്ങനെയെങ്കില്‍ പുനഃസംഘടനയ്ക്ക് ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞേ സാധ്യതയുള്ളൂ.



മാസങ്ങളായി ഇടതുമുന്നണിയുടെ ഭാഗമായി നിന്നുകൊണ്ട് ഭരണത്തിനെതിരേ കെ.ബി. ഗണേഷ്‌കുമാര്‍ വിമര്‍ശനം ഉന്നയിക്കുന്നുമുണ്ട്. ഇതില്‍ അമര്‍ഷമുണ്ടെങ്കിലും സി.പി.എം. പരസ്യമായി മറുപടിയൊന്നും പറഞ്ഞിട്ടില്ല. ഇതിനിടെ എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡിലേക്ക് മന്ത്രി കെ.എന്‍. ബാലഗോപാലിന്റെ സഹോദരന്‍ കലഞ്ഞൂര്‍ മധുവിന്റെ ഒഴിവില്‍ ഗണേഷ്‌കുമാര്‍ വന്നു. എന്‍.എസ്.എസ്. സംഘടനാ സംവിധാനത്തിനുള്ളില്‍പ്പെട്ട കാര്യമാണെങ്കിലും പ്രാദേശികമായി പ്രത്യാഘാതമുണ്ടാക്കുന്നതാണ്. എന്‍.എസ്.എസിന്റെ തണലില്‍ യു.ഡി.എഫ്. പ്രവേശനത്തിനാണ് ഗണേഷ്‌കുമാര്‍ ശ്രമിക്കുന്നതെന്ന പ്രചാരണവും ശക്തമാണ്.

ഗണേഷ്‌കുമാര്‍ വരുന്നതിനോട് കോണ്‍ഗ്രസ് നേതൃത്വം വലിയ ആഭിമുഖ്യം പ്രകടിപ്പിച്ചിട്ടില്ല. സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയെ ബുദ്ധിമുട്ടിക്കുന്നതില്‍ ആര്‍. ബാലകൃഷ്ണപിള്ളയും ഗണേഷ്‌കുമാറും മുന്നിട്ടുനിന്നുവെന്ന പരാതി കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ട്. ഉമ്മന്‍ചാണ്ടി അന്തരിച്ചപ്പോള്‍ താന്‍ ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായി മൊഴി നല്‍കിയെന്ന ഗണേഷ്‌കുമാറിന്റെ വെളിപ്പെടുത്തലിനെതിരേ ആര്‍.എസ്.പി. നേതാവ് ഷിബു ബേബിജോണടക്കം രംഗത്തുവന്നിരുന്നു.



അതേസമയം ഗതാഗതവകുപ്പാണെങ്കില്‍ മന്ത്രിസ്ഥാനം ഏറ്റെടുക്കില്ലെന്ന് പാര്‍ട്ടി തീരുമാനിച്ചെന്ന വാര്‍ത്ത ശുദ്ധ അസംബന്ധമെന്ന് കെബി ഗണേഷ് കുമാര്‍ പറഞ്ഞു. അത്തരം ഒരു കാര്യം പാര്‍ട്ടിയില്‍ ചര്‍ച്ചക്ക് വന്നിട്ടില്ലെന്നും എല്‍ഡിഎഫില്‍ കേരള കോണ്‍ഗ്രസ് ബിക്ക് അര്‍ഹമായ പരിഗണന കിട്ടുന്നുണ്ടെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.

ഇപ്പോള്‍ മന്ത്രിയാകേണ്ട സാഹചര്യമില്ല, അപ്പോള്‍ അതിനെ കുറിച്ച് ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. കോട്ടയത്ത് വെള്ളപ്പൊക്കം ഉണ്ടെന്ന് കരുതി കൊട്ടാരക്കരയില്‍ നിന്ന് മുണ്ട് മടക്കി കുത്തേണ്ട കാര്യമില്ല. പാര്‍ട്ടിയുടെ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ല, പിന്നീട് നടന്ന ഇടത് മുന്നണി യോഗത്തിലും ഇക്കാര്യം പാര്‍ട്ടി സംസാരിച്ചിട്ടില്ല, ഗണേഷ് കുമാര്‍ വ്യക്തമാക്കി.



നവംബറില്‍ നടക്കാന്‍ പോകുന്ന ഒരു കാര്യത്തെക്കുറിച്ച് ഇപ്പോഴേ ചര്‍ച്ച നടത്തേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.ബി ഗണേഷ് കുമാറിന്റെ മന്ത്രിസഭ പ്രവേശനത്തെ സംബന്ധിച്ച് കേരള കോണ്‍ഗ്രസ് ബിയില്‍ ചര്‍ച്ച നടന്നെന്ന പേരില്‍ കഴിഞ്ഞ ദിവസം ചില മാധ്യമങ്ങള്‍ വാര്‍ത്തപുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം പ്രതികരണവുമായി രംഗത്തെത്തിയത്.

നടനും എംഎല്‍എയുമായ ഗണേഷ് കുമാറിന് മറുപടിയുമായി നടന്‍ വിനായകന്‍. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ച സംഭവത്തില്‍ വിനായകനെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ട് ഗണേഷ് കുമാര്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിനോദ് അഴിക്കേരി എന്നയാളുടെ പോസ്റ്റ് പങ്കുവച്ച് വിനായകന്‍ രംഗത്തെത്തിയത്.



വിനായകന്‍ അന്തസില്ലാത്ത പ്രവൃത്തിയാണ് ചെയ്തത്, സ്വന്തം അച്ഛന്‍ ചത്തു എന്നു പറയുന്നയാളുടെ സംസ്‌കാരം എത്ര നിലവാരം കുറഞ്ഞതാണെന്ന് സമൂഹം മനസിലാക്കണം എന്നായിരുന്നു ഗണേഷ് പ്രതികരിച്ചത്. എന്നാല്‍ 'അച്ഛന്‍ കള്ളന്‍ ആണെന്നു പറയുന്നതിനേക്കാള്‍ അന്തസുണ്ട് അച്ഛന്‍ ചത്തു എന്നു പറയുന്നതില്‍' എന്നൊരു പോസ്റ്റ് ആണ് വിനായകന്‍ പങ്കുവച്ചിരിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

‌യു.ഡി.എഫ് സർക്കാരിലെ മന്ത്രിമാരാരൊക്കെ? ഘടകകക്ഷി വകുപ്പുകളിൽ മാറ്റംവരും.... രമേശ് ചെന്നിത്തല മന്ത്രിയാവുമെന്ന് സൂചന, തിങ്കളാഴ്ച സമ്പൂർണ മന്ത്രിസഭയാവും സത്യപ്രതിജ്ഞ ചെയ്യുക  (9 minutes ago)

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (7 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (9 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (10 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (10 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (11 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (11 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (12 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (12 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (13 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (13 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (13 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (13 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (13 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (13 hours ago)

Malayali Vartha Recommends