ബാലുശ്ശേരി കോട്ടനട മഞ്ഞപ്പുഴയിലെ ആറാളക്കല്‍ ഭാഗത്ത് കാണാതായ വിദ്യാര്‍ഥിയ്ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി

ബാലുശ്ശേരി കോട്ടനട മഞ്ഞപ്പുഴയിലെ ആറാളക്കല്‍ ഭാഗത്ത് കാണാതായ വിദ്യാര്‍ഥി മിഥുലാജി (21)നായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. അഗ്‌നിശമനസേനയുടെ നേതൃത്വത്തിലാണ് രാവിലെ തിരച്ചില്‍ പുരോഗമിക്കുന്നത്.
ഇന്നലെയാണ് ഹൈസ്‌കൂളിനടുത്ത് ഉണ്ണൂല്‍മ്മല്‍ കണ്ടി നസീറിന്റെ മകന്‍ മിഥുലാജിനെ കോട്ടനട മഞ്ഞപ്പുഴയിലെ ആറാളക്കല്‍ ഭാഗത്ത് കാണാതായത്.
വൈകുന്നേരം കൂട്ടുകാരൊടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങവെയാണ് ഒലിച്ചു പോയത്. കനത്ത മഴയെ തുടര്‍ന്നു പുഴയില്‍ ശക്തമായ ഒഴുക്കുണ്ടായിരുന്നു.ഇന്നലെ നാട്ടുകാരും നരിക്കുനിയില്‍ നിന്നെത്തിയ അഗ്‌നിശമനസേനാ സംഘവും തിരച്ചില്‍ നടത്തിയെങ്കില്‍ കണ്ടെത്താനായിട്ടില്ല.
"
https://www.facebook.com/Malayalivartha


























