ബ്രത്തലൈസർ പണി കൊടുത്തു...സ്റ്റേഷനിൽ എത്തി പരിശോധിച്ചപ്പോൾ സത്യം പുറത്ത്... തെറ്റുപറ്റിയെന്നു സമ്മതിക്കുന്നത് അഭിമാന പ്രശ്നമായെടുത്ത പൊലീസ്, വാഹനം നിയമവിരുദ്ധമായി പിടിച്ചെടുത്തും പെറ്റിക്കേസ് ചാർജ് ചെയ്ത് ക്രൂരത...

ഇതിപ്പോൾ കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ പൊക്കുക എന്ന് പറയുന്ന പോലെയാണ് കേരളാ പൊലീസിലെ കാര്യങ്ങൾ, കാര്യങ്ങൾ ഒരു തെറ്റ് ഏത് പോലീസുകാരനും പറ്റാം, പക്ഷെ ആ തെറ്റ് ഏറ്റു പറയാൻ വലിയ മനസ് തന്നെ വേണം. പക്ഷെ അതാണ് നമ്മുടെ കേരളാ പോലീസിന് ഇല്ലാത്തതും. ഇപ്പോഴിതാ പരിശോധനയിൽ തെറ്റ് പറ്റിയിട്ടും അത് സമ്മതിച്ചു കൊടുക്കാൻ പോലീസ് ഉദ്യോഗസ്ഥർക്ക് മടി , അപ്പോൾ പിന്നെ വേറെ കുറ്റങ്ങൾ അങ്ങ് തലയിൽ ചുമത്തി കൊടുത്തു, അതാണ് നടന്നത്. പോലീസുകാർ തന്നെയാണ് ഇപ്പോൾ ഉഡായിപ്പുമായി എത്തിയിരിക്കുന്നത്.കൊച്ചിയിലാണ് സംഭവം നടക്കുന്നത്. പൊലീസിന്റെ ബ്രത്തലൈസർ പരിശോധനയിൽ ‘മദ്യപിച്ചുവെന്നു തെളിഞ്ഞ’ യുവാവിനെ സ്റ്റേഷനിലെത്തിച്ചു വീണ്ടും പരിശോധിച്ചപ്പോൾ തുള്ളി പോലും ഉള്ളിലില്ല! എന്നാൽ, തെറ്റുപറ്റിയെന്നു സമ്മതിക്കുന്നത് അഭിമാന പ്രശ്നമായെടുത്ത പൊലീസ്, വാഹനം നിയമവിരുദ്ധമായി പിടിച്ചെടുത്തും പെറ്റിക്കേസ് ചാർജ് ചെയ്തും ബുദ്ധിമുട്ടിച്ചതായി പരാതി.
തിരുവാങ്കുളം ചൂണ്ടി സ്വദേശി ബിജുവാണു കടവന്ത്ര പൊലീസിന്റെ കേടായ ബ്രത്തലൈസർ പ്രയോഗത്തിലൂടെ അപമാനിതനായത്. കേസ് റദ്ദാക്കാനാവശ്യപ്പെട്ടു സിറ്റി പൊലീസ് കമ്മിഷണർക്കു ബിജു പരാതി നൽകിയിട്ടുണ്ട്.ശനിയാഴ്ച രാത്രി പൊന്നുരുന്നിയിൽ കല്ല്യാണച്ചടങ്ങിൽ പങ്കെടുത്തു മടങ്ങുമ്പോഴാണു പൊന്നുരുന്നി പാലത്തിനു സമീപത്തു വച്ചു ബിജുവിന്റെ ബൈക്ക് തടഞ്ഞു പൊലീസ് പരിശോധന നടത്തിയത്.ബ്രത്തലൈസറിൽ ഊതിയപ്പോൾ ‘മദ്യപിച്ചിട്ടുണ്ടെന്നു തെളിഞ്ഞു’. മദ്യപിച്ചിട്ടില്ലെന്ന് ആണയിട്ടിട്ടും കേൾക്കാതെ പൊലീസ് ബിജുവിനെ സ്റ്റേഷനിലെത്തിച്ചു. അവിടെയുള്ള ബ്രത്തലൈസറിൽ ഊതിയപ്പോഴാകട്ടെ മദ്യപിച്ചിട്ടില്ലെന്നു മനസ്സിലായി. എന്നാൽ, വാഹനം മടക്കി നൽകാതെ രാത്രിയിൽ ബിജുവിനെ പൊലീസ് വീട്ടിൽ പറഞ്ഞു വിട്ടു. പിറ്റേന്നു വാഹനമെടുക്കാൻ എത്തിയപ്പോൾ ഇൻഷുറൻസ് അടക്കമുള്ള രേഖകൾ ആവശ്യപ്പെട്ടു.
ഇതെല്ലാം ഹാജരാക്കി. പിഴവുകളില്ല എന്നു ബോധ്യപ്പെട്ടതോടെ ‘അലക്ഷ്യമായി വാഹനം ഓടിച്ചു’ എന്ന കുറ്റം ചുമത്തി കോടതിയിൽ പോയി പിഴയടയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്നു ബിജു പറയുന്നു. എന്നാൽ, അലക്ഷ്യമായി വാഹനം ഓടിച്ചെത്തിയതിനാലാണു ബിജുവിനെ തടഞ്ഞുനിർത്തി പരിശോധിച്ചതെന്നാണു കടവന്ത്ര പൊലീസിന്റെ വിശദീകരണം. ശനിയാഴ്ച രാത്രി സിറ്റി പൊലീസ് കമ്മിഷണറേറ്റിന്റെ പരിധിയിൽ തന്നെ കളമശേരിയിലും സമാനമായ സംഭവം ഉണ്ടായിരുന്നു. ബിസിനസ് മീറ്റിങ് കഴിഞ്ഞു മടങ്ങിയ കോളജ് അധ്യാപകനെയാണു കേടായ ബ്രത്തലൈസർ കുടുക്കിയത്. കളമശേരി സ്വദേശി ഡോ.ലാലു ജോർജ് കളമശേരി പൊലീസിന്റെ വീഴ്ച മൂലം അപമാനിതനായ വാർത്തകളും പുറത്തു വന്നിരുന്നു. പോലീസ് ആണ് ശെരിയാണ് കുറ്റവാളികളെയും തെറ്റ് ചെയ്തവരെയും പിടികൂടാനും ചോദ്യം ചെയ്യാനുള്ള അധികാരമുണ്ട്. പക്ഷെ വഴിയിൽ കൂടെ പോകുന്ന എല്ലാവരുടെയും തലയിൽ കയറാൻ നിന്നാൽ എങ്ങനെ ഇരിക്കും.
പോലീസിന്റെ എടുത്ത് ചാട്ടം പലപ്പോഴും അപമാനിതരാകേണ്ടി വന്നവരും . പിന്നീട് നിയമ നിയമ നടപടി നേരിടേണ്ടി വന്നിട്ടുള്ള കാര്യങ്ങളും നമ്മുക് അറിയാവുന്നതാണ്, ഏതു പോലീസുകാരനും ഒരു അബദ്ധം പറ്റുമെന്ന് പറയുന്നത് പോലെയാണ് കാര്യങ്ങൾ , ഒന്നുങ്കിൽ നല്ല ഉപകരണങ്ങളുമായി പോലീസ് പരിശോധനയ്ക്ക് ഇറങ്ങണം ഇല്ലെങ്കിൽ ഇത് പോലെ , മര്യധയ്ക്ക് ജീവിച്ചു പോകുന്നവരെ കൂടെ അങ്ങോട്ട് ചെന്ന് നശിപ്പിക്കാൻ നിൽക്കരുത്. ഒന്നോ രണ്ടോ പേരോ ചെയുന്ന കാര്യങ്ങൾ കൊണ്ടാണ് ഇത്തരത്തിൽ മൊത്തം ഡിപ്പാർട്ടമെന്റ് നു തന്നെ നാണക്കേടുണ്ടാകുന്നത്.
https://www.facebook.com/Malayalivartha


























