തുടക്കം ഗംഭീരമായി... പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ച് ചിത്രം ഫെയ്‌സ്ബുക്കിലിട്ട കുമ്മനം രാജശേഖരന്‍ വിവാദത്തിലായി

അടൂരില്‍ ലൈംഗിക പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കുന്നതിന്റെ ചിത്രം ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത് വിവാദമായി. കെട്ടിയിട്ടുള്ള പീഡനത്തിന് ഇരയായ ദളിത് പെണ്‍കുട്ടികളില്‍ ഒരാളായ സ്വദേശിനിയുടെ വീട് സന്ദര്‍ശിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് കുമ്മനം ചിത്രം പോസ്റ്റ് ചെയ്തത്.
എന്നാല്‍ ലൈംഗിക പീഡനങ്ങളില്‍ ഇരകളെ തിരിച്ചറിയുന്ന വിധം പേരോ ചിത്രങ്ങളോ പരസ്യമാക്കുന്നത് നിമവിരുദ്ധമാണെന്നിരിക്കെ ഇക്കാര്യം ചൂണ്ടിക്കാട്ടി കുമ്മനത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നു.
2012 ല്‍ നിലവില്‍ വന്ന നിയമത്തിലെ സെക്ഷന്‍ 23(2) പ്രകാരം ഇരയെ പൊതുസമൂഹത്തിന് തിരിച്ചറിയത്തക്കമുള്ള ചിത്രമോ, വിലാസമോ, കുടംബപരമായ വിവരങ്ങളോ, വാര്‍ത്തകളോ, പ്രസിദ്ധീകരിക്കരുതെന്നാണ് നിയമം.
മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ കുമ്മനത്തിന് ഇക്കാര്യം അറിയാതെ പോയോ എന്ന് സോഷ്യല്‍ മീഡിയയില്‍ ചോദ്യമുയര്‍ന്നു. ഇതോടെ അദ്ദേഹം ചിത്രം പിന്‍വലിച്ച് തടിയൂരി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























