സിനിമാ മേഖലയില്‍ ജനുവരി 21ന് സൂചനാ പണിമുടക്ക്

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സിനിമാ മേഖലയിലെ വിവിധ സംഘടനകളുടെ സംയുക്ത യോഗത്തില്‍ ജനുവരി 21 ബുധനാഴ്ച സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചു. സിനിമാ തീയേറ്ററുകള്‍ അടച്ചിടാനും ഷൂട്ടിംഗ് അടക്കം നിര്‍ത്തിവയ്ക്കാനും തീരുമാനിച്ചെന്ന് സംഘടനകള്‍ അറിയിക്കുന്നു. ഫിലിം ചേംബര്‍, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തുടങ്ങി സംഘടനകളാണ് പണിമുടക്ക് നടത്തുന്നത്.
ജിഎസ്ടിയോടൊപ്പം വിനോദ നികുതി കൂടി നല്‍കുന്നത് സിനിമാ മേഖലയില്‍ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. അതിനാല്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഈടാക്കുന്ന വിനോദ നികുതി ഒഴിവാക്കണം എന്നതടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംഘടനകള്‍ പണിമുടക്കുന്നത്.
https://www.facebook.com/Malayalivartha
























