തൃപ്പൂണിത്തുറയില്‍ റിമ കല്ലിങ്കല്‍ ഇടതു സാരഥി... തനിക്ക് കിട്ടാത്ത സീറ്റ് ഭാര്യയ്ക്കുറപ്പിച്ച് സംവിധായകന്‍ ആഷിഖ് അബു, പിന്നില്‍ സി.പി.എം ജില്ലാ സെക്രട്ടറി

കടുത്ത ഇടതുപക്ഷ വാദിയായ സംവിധായകന്‍ ആഷിഖ് അബു ഭാര്യയ്ക്ക് നിയമസഭാ സീറ്റുറപ്പിക്കാന്‍ രംഗത്ത്. ഇതിനുവേണ്ടി നടത്തിയ ശ്രമങ്ങളാണ് മനുഷ്യസംഗമമെന്ന് ആക്ഷേപം. കഴിഞ്ഞ ദിവസം സംഘടിപ്പിച്ച മനുഷ്യ സംഗമത്തില്‍ സാമൂഹിക സാംസ്‌കാരിക രംഗത്തുള്ളവര്‍ പങ്കെടുത്തിരുന്നു. ഇത് തന്റെ ഭാര്യയുടെ പൊതുസ്വീകാര്യത വര്‍ദ്ധിപ്പിക്കാന്‍ ആഷിഖ് അബു നടത്തിയ കപട ശ്രമമാണെന്നും ആരോപണം ഉയരുന്നുണ്ട്. കുറച്ചുനാള്‍ മുമ്പ് വരെ ആഷിഖ് അബുവിനെ സ്ഥാനാര്‍ഥിയാക്കി മത്സരപ്പിക്കാമെന്ന് സുഹൃത്തും സിപിഎം ജില്ലാ സെക്രട്ടറിയുമായ പി രാജീവ് വാഗ്ദാനം നല്‍കിയിരുന്നു.
അപ്പോഴാണ് ബാര്‍ക്കോഴക്കേസില്‍ മാണിക്കെതിരെ എന്റെ വക അഞ്ഞൂറെന്ന തരംതാണ ക്യാമ്പയിന് അബു തുടക്കം കുറിച്ചത്. ഇത് സിപിമ്മിന് ക്ഷീണമായി. മാത്രമല്ല കൊക്കെയിന്‍ കേസില്‍ ഉയര്‍ന്ന ആരോപണങ്ങളും അബുവിനെ സ്ഥാനാര്‍ഥിയാക്കിയാല്‍ തിരിച്ചടിയായിരിക്കും ഫലമെന്ന് സിപിഎമ്മിന് മനസിലായി . അപ്പോഴാണ് പുതിയ മനുഷ്യ സംഗമമമെന്ന അടവുമായി അബു രംഗത്തെത്തിയത്. എന്നാല്‍ കുറേ കോമാളികൂത്തല്ലാതെ കാമ്പുള്ള ഒന്നും അബുവിനും ഭാര്യ റിമാകല്ലിംങ്കലിനും നടപ്പാക്കാന്‍ പറ്റിയില്ലെന്ന് ആക്ഷപമുണ്ടായി. എന്തൊക്കെ വന്നാലും റിമയെ സ്ഥാനാര്‍ഥിയാക്കാമെന്ന് അബുവിന് സുഹൃത്ത് കൂടിയായ ജില്ലാ സെക്രട്ടറി ഉറപ്പ് നല്‍കിയിട്ടുണ്ട്.
തൃപ്പൂണിത്തുറ നിയോജകമണ്ഡലത്തില്‍ നിന്നാകും റിമ മത്സരിക്കുക. നിലവിലെ തൃപ്പൂണിത്തുറ എം.എല്‍.എയും, എക്‌സൈസ് മന്ത്രിയുമായ കെ. ബാബുവിനെതിരെ ആഷിഖ് അബുവിനെ മത്സരിപ്പിക്കാനാണ് സി.പി.എം നേതൃത്വം തീരുമാനമെടുത്തിരുന്നത്. ആഷിഖ് അബുവും ഇക്കാര്യത്തില്‍ പാതി സമ്മതം മൂളിയിരുന്നു. ഇതിന്റെ ഭാഗമായി ധനകാര്യ മന്ത്രിയായിരുന്ന കെ.എം മാണിക്കെതിരെ എന്റെ വക 500 എന്ന പ്രചാരണം വഴി ആഷിഖ് അബു ചില നീക്കങ്ങളും നടത്തിയിരുന്നു. എന്നാല്‍ ഇതിനിടെയുണ്ടായ കൊക്കൈയ്ന്‍ കേസും, ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസുമൊക്കെ ആഷിഖിനെ മസ്തരിപ്പിക്കുന്നതില്‍ നിന്ന് സി.പി.എമ്മിനെ പിന്തിരിപ്പിക്കുകയായിരുന്നു.
റിമയുടെ ജന പ്രീതിയുയര്‍ത്തുന്നതിനുള്ള ഒരു പരിപാടി കൂടിയായിരുന്നു കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന മനുഷ്യസംഗമം. നേരത്തെ എറണാകുളത്തെയും, പരിസര പ്രദേശങ്ങളിലെയും നിരവധി സാമൂഹ്യ പ്രശ്‌നങ്ങളില്‍ നിരന്തര ഇടപെടല്‍ നടത്തിയ താരദമ്പതികളായിരുന്നു റിമ കല്ലിങ്കലും, ആഷിഖ് അബവും. ഫാസിസത്തിനെതിരെയും, അഴിമതിക്കെതിരെയും ഇവരുവരും പോരാട്ടം നടത്തുന്നു എന്ന പ്രതീതിയും ഇതോടെയുണ്ടായി. പല സമര മുഖങ്ങളിലും, പ്രത്യേകിച്ച് കൊച്ചി കേന്ദ്രീകരിച്ച് നടത്തിയ പല പരിപാടികളിലും ഇരുവരുടേയും പങ്കാളിത്തം ഉണ്ടായിരുന്നു. എന്നാല്‍ ഇരുവര്‍ക്കും പാരയായി മലയാളത്തിലെ ഒരു സൂപ്പര്‍സ്റ്റാറിനെയും ഇവിടെ മത്സരിപ്പിക്കാന്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് നീക്കം നടത്തുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























