ശബരിമല സന്നിധാനത്ത് തിക്കിലും തിരക്കിലുംപെട്ട് 30 പേര്‍ പരിക്ക്

ശബരിമല സന്നിധാനത്ത് തിക്കിലും തിരക്കിലും പെട്ട് മുപ്പതു പേര്‍ക്കു പരിക്ക്. മൂന്നുപേരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. കൊല്ലം പട്ടാഴി സ്വദേശി തുളസീധരന്‍ പിള്ള, അനാമിക, ആന്ധ്രപ്രദേശില്‍ നിന്നുള്ള ശ്രീനിവാസന്‍ എന്നിവരെയാണ് കോട്ടയത്തേക്ക് കൊണ്ടുപോയത്. സന്നിധാനത്തു വന്‍ തിരക്കു തുടരുന്നു.
ചൊവ്വാഴ്ച രാവിലെ വലിയ നടപന്തലിന് സമീപമാണ് തിക്കും തിരക്കും ഉണ്ടായത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ശബരിമമലയില്‍ അഭൂതപൂര്‍വമായ തിരക്കാണ് അനുഭവപെടുന്നത്. 18 മണിക്കൂറോളം ക്യൂ നിന്നാണ് തീര്‍ത്ഥാടകര്‍ ദര്‍ശനം നടത്തുന്നത്. തിരക്ക് കൂടിയതിനാല്‍ ദര്‍ശനത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha