ശബരിമല സന്നിധാനത്ത് വന്‍ ഭക്തജനത്തിരക്ക്, തിക്കിലും തിരക്കിലും തീര്‍ത്ഥാടകര്‍ക്ക് പരിക്ക്

ശബരിമലയില്‍ തിക്കിലും തിരക്കിലും പെട്ട് 30 തീര്‍ത്ഥാടകര്‍ക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ മൂന്നുപേരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരക്കു അനിയന്ത്രിതമായതിനെ തുടര്‍ന്ന് പോലീസ് പമ്പയില്‍ തീര്‍ഥാടകരെ തടയുകയാണ്. അരമണിക്കൂര്‍ ഇടവിട്ടു മാത്രമാണ് പമ്പയില്‍നിന്നും തീര്‍ഥാടകരുടെ മലകയറ്റം അനുവദിക്കുന്നുള്ളു. എറണാകുളം നെടുമ്പാശേരി സ്വദേശിനിയായ ഏഴുവയസ്സുകാരി അനാമികയുടെ കാലൊടിഞ്ഞു. തിക്കിലും തിരക്കിലും പെട്ട് വാരിയെല്ലൊടിഞ്ഞ നാല് പേരെ സന്നിധാനത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മണ്ഡലമാസ പൂജയ്ക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വന്‍ ഭക്തജനത്തിരക്കാണ് സന്നിധാനത്ത് കഴിഞ്ഞ കുറച്ചു ദിവസമായി അനുഭവപ്പെടുന്നത്. നാളെയാണ് ആറന്മുള പാര്‍ത്ഥ സാരഥി ക്ഷേത്രത്തില്‍ നിന്ന് തങ്കയങ്കി ഘോഷയാത്ര പുറപ്പെടുന്നത്. തിരക്ക് വര്‍ധിക്കാന്‍ തുടങ്ങിയതോടെ മണിക്കൂറുകളോളം കാത്തു നിന്നാണ് ശബരിമല തീര്‍ത്ഥാടകര്‍ക്ക് അയ്യപ്പദര്‍ശനം സാധ്യമാകുന്നത്.ദര്‍ശനത്തിനു മണിക്കൂറുകള്‍ ക്യൂവില്‍ നിന്നതിനാല്‍ 32 ഭക്തര്‍ കുഴഞ്ഞുവീണു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ നില ഗുരുതരമായ രണ്ടു പേരെ കോട്ടയം മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റി. കഴിഞ്ഞ രണ്ടു ദിവസമായി സന്നിധാനത്ത് കനത്ത് തിരക്കാണ് അനുഭവപ്പെടുന്നത്. വെള്ളപ്പൊക്ക കെടുതി കുറഞ്ഞതിനെത്തുടര്‍ന്നു തമിഴ്‌നാട്ടില്‍ നിന്നും സന്നിധാനത്തേക്കുള്ള തീര്‍ഥാടകരുടെ വരവില്‍ വന്‍ വര്‍ധനവാണുണ്ടായിരിക്കുന്നത്. 10 മണിക്കൂര്‍ ക്യൂ നിന്നതിനു ശേഷം മാത്രമാണ് ദര്‍ശനം ലഭിക്കുന്നത്. ആന്ധ്രപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരുടെ എണ്ണവും മുന്‍കാലങ്ങളില്‍ നിന്നു കൂടുതലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha