കാലിക്കറ്റ് സര്‍വകലാശാലയില്‍ സുരക്ഷ ഒരുക്കും

കാലിക്കറ്റ് സര്‍വകലാശാലയില്‍ മതിയായ സുരക്ഷ ഒരുക്കാന്‍ വൈസ് ചാന്‍സലര്‍ വിളിച്ചു ചേര്‍ത്ത ഡിപ്പാര്‍ട്ട്‌മെന്റ് മേധാവികളുടെ യോഗത്തില്‍ തീരുമാനമായി. വിദ്യാര്‍ത്ഥിനികള്‍ക്കു നേരെ മോശമായ പെരുമാറ്റം ഉണ്ടായ സാഹചര്യത്തില്‍ ഏതെല്ലാം തരത്തിലുള്ള സുരക്ഷ ഒരുക്കണമെന്നത് സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ആറംഗ സമിതിയെ നിയോഗിച്ചു. വിദ്യാര്‍ത്ഥിനികളുടെ ഹോസ്റ്റലിലേക്കുള്ള വഴിയില്‍ വഴിവിളക്കുകള്‍ സ്ഥാപിക്കും. യൂണിവേഴ്‌സിറ്റിയുടെ കവാടങ്ങളില്‍ സുരക്ഷാ ജീവനക്കാരെ നിയോഗിക്കാനും തീരുമാനിച്ചു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹ്രസ്വകാലദീര്‍ഘകാല സുരക്ഷാ പദ്ധതികള്‍ നടപ്പാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
സര്‍വകലാശാലയില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമമടക്കം നടക്കുന്നതായി കാണിച്ച് വിദ്യാര്‍ത്ഥിനികള്‍ നേരത്തെ ഹൈക്കോടതി ചീഫ് ജസ്റ്റിസിനും ഗവര്‍ണര്‍ക്കും പരാതി നല്‍കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് എട്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരേ നേരത്തെ കേസെടുക്കുകയും ചെയ്തു. അതേസമയം, പരാതി നല്‍കിയ വിദ്യാര്‍ത്ഥിനികളെ കള്ളക്കേസില്‍ കുടുക്കാന്‍ സര്‍വകലാശാല ശ്രമിക്കുന്നതായി എസ്.എഫ്.ഐ ആരോപിച്ചു. കായിക വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയില്‍ രണ്ടു വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ പൊലീസ് കേസെടുത്തിരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha