ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയുടെ വള മോഷ്ടിക്കാന്‍ ശ്രമം

കൊല്ലം ജില്ലാ ആശുപത്രിയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച് അബോധാവസ്ഥയില്‍ ആശുപത്രിയിലായ യുവതിയുടെ വള മോഷ്ടിക്കാന്‍ ശ്രമം. മോഷണശ്രമം അറ്റന്‍ഡര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ കള്ളന്‍ ഓടി രക്ഷപ്പെട്ടു. തിങ്കളാഴ്ച രാവിലെയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ ആശുപത്രിയിലെത്തിച്ചത്.
ബോധം നശിച്ച യുവതിയെ ജനാലയ്ക്ക് സമീപത്താണ് കിടത്തിയിരുന്നത്. ഈ സമയം ജനാലയ്ക്ക് സമീപമെത്തിയ കള്ളന്‍ ജനലഴികളിലൂടെ കയ്യിട്ട് യുവതിയുടെ വളയൂരാന്‍ ശ്രമം തുടങ്ങി. ഇത് കണ്ട അറ്റന്‍ഡര്‍ ബഹളംവച്ചതോടെ സുരക്ഷാ ജീവനക്കാര്‍ ഓടിയെത്തിയെങ്കിലും പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ കയറി കള്ളന്‍ സ്ഥലംവിട്ടു. എന്നാല്‍ ആശുപത്രിയിലെ സി.സി.ടി.വിയില്‍ കള്ളന്റെയും കാറിന്റെയും ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha