കൂട്ടായി ആക്രമിച്ചോ ഞാന്‍ ഒറ്റയ്ക്കു മതി... സിപിഎമ്മും കോണ്‍ഗ്രസും കൂട്ടായി ആക്രമിച്ചതിന് പ്രത്യാക്രമണമായി കുമ്മനം ഒറ്റയ്ക്ക്; ആറന്മുളയിലെ പടയോട്ടം മാതൃക

ആറന്മുളയ്ക്ക് വേണ്ടി ഒറ്റയാള്‍ പോരാട്ടം നടത്തിയാണ് കുമ്മനം രാജശേഖരന്‍ ദേശീയ ശ്രദ്ധ നേടിയത്. ജാതിമത രാഷ്ട്രീയം മറന്ന് ആറന്മുളയുടെ പൈതൃകം സംരക്ഷിക്കാനായി നടത്തിയ സമരത്തില്‍ പൊതുവേ അംഗീകാരം നേടിയിരുന്നു. നെല്‍വരമ്പുകളും ജല സ്രോതസുകളും നികത്തി ആറന്മുളയ്ക്ക് എന്തിന് വിമാനത്താവളമെന്നദ്ദേഹം ചോദിച്ചു. ഇതിന് പരക്കെ രാഷ്ട്രീയം മറന്ന് അംഗീകാരം ലഭിച്ചു. അവസാനം മോഡിക്ക് പോലും തന്റെ തീരുമാനം മാറ്റുകയും കുമ്മനം വിശ്വസ്ഥനാവുകയും ചെയ്തു.
കുമ്മനം ബിജെപി സംസ്ഥാന അധ്യക്ഷനായതോടെ അദ്ദേഹത്തെ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയാണ് സിപിഎമ്മും കോണ്‍ഗ്രസും. അതിലുള്ള ശക്തമായ പ്രതിഷേധം അദ്ദേഹം രേഖപ്പെടുത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ആഞ്ഞടിച്ചത്.
ക്ഷേത്രപരിസരത്തെ കച്ചവടവുമായി ബന്ധപ്പെട്ട പ്രസ്താവനയില്‍ പിണറായി വിജയന്‍ നടത്തുന്ന കുപ്രചരണങ്ങള്‍ക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൂട്ടുപിടിയ്ക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. പച്ചക്കള്ളങ്ങള്‍ക്ക് ചൂട്ടു പിടിക്കുന്നത് ഉമ്മന്‍ചാണ്ടിയ്ക്ക് ഭൂഷമായേക്കാമെന്നും എന്നാല്‍ അത് മുഖ്യമന്ത്രിയ്ക്ക് ഭൂഷണമല്ലെന്നും കുമ്മനം പറഞ്ഞു. ഭരണ പ്രതിപക്ഷ ശത്രുത മറന്ന് ബി.ജെ.പി യെ കടന്ന് ആക്രമിക്കുന്നവര്‍ക്കുള്ള മറുപടിയായിട്ടാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. നേരത്തെ കുമ്മനവും ബി.ജെ.പിയും വര്‍ഗ്ഗിയത വളര്‍ത്താന്‍ ശ്രമിക്കുവാണെന്ന് പിണറായി വിജയന്‍ കുറ്റപ്പെടുത്തിയിരുന്നു.
ക്ഷേത്രപരിസരത്തെ കച്ചവടവുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ പ്രസ്താവന വിവാദമായതിന്റെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഗീയത വളര്‍ത്തുന്ന എന്തെങ്കിലും പരാമര്‍ശങ്ങള്‍ പറഞ്ഞിട്ടുണ്ടെന്ന് തെളിയിക്കാന്‍ കഴിയുമെങ്കില്‍ കേസെടുക്കുകയാണ് വേണ്ടത്. അല്ലാതെ രാഷ്ട്രീയമായി ഇത്തരം വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ ഉദ്ദേശ്യം മറ്റ് പലതുമാണെന്നും കുമ്മനം സൂചിപ്പിച്ചു. അഴിമതിയും ദളിത് പീഡനങ്ങളും അരങ്ങ് വാഴുമ്പോള്‍ രാഷ്ട്രീയ എതിരാളിയെ താറടിക്കാന്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിക്കുന്നതെന്ത് കൊണ്ടെന്ന് ജനങ്ങള്‍ മനസ്സിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു കുമ്മനത്തിന്രെ പ്രതികരണം.
രാഷ്ട്രീയ ശത്രുത മറന്ന് സര്‍ക്കാരും പ്രതിപക്ഷവും ബി.ജെ.പിയെ പൊതുശത്രുവായികണ്ട് കടന്നാക്രമിക്കുകയാണ്. ആര്‍. ശങ്കര്‍ പ്രതിമ അനാവരണ ചടങ്ങില്‍ നിന്നും മുഖ്യമന്ത്രിയെ ഒഴിവാക്കിയ വിവാദത്തിലും ഭരണ പ്രതിപക്ഷമൊന്നടങ്കം ബി.ജെ.പിക്കെതിരെ പ്രതികരിച്ചിരുന്നു. തിരഞ്ഞെടുപ്പ് അടുത്ത വരുന്ന സാഹചര്യത്തില്‍ ബി.ജെ.പിയെ ജനങ്ങളില്‍ നിന്നുമകറ്റി നിറുത്തുവാനുള്ള തന്ത്രമാണ് ഭരണ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രയോഗിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha