പിസി ചാക്കോ ഞെട്ടിച്ചു... ഗൂഢാലോചനയിലൂടെയാണ് ഉമ്മന്‍ചാണ്ടിയെ പുതുപ്പള്ളിയില്‍ ആദ്യമായി സ്ഥാനാര്‍ത്ഥിയാക്കിയതെന്ന് പി സി ചാക്കോ; പുതുപ്പള്ളിയിലെ കോണ്‍ഗ്രസുകാര്‍ കാലുവാരികള്‍; വ്യക്തിവോട്ടുകള്‍ രാഷ്ട്രീയ വോട്ടാക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിഞ്ഞില്ല

പുതുപ്പള്ളി തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നതോടെ പലതരം ആരോപണങ്ങളും ഉയരുകയാണ്. ഇതിനിടയ്ക്ക് പുതുപ്പള്ളിയിലെ കോണ്‍ഗ്രസുകാര്‍ക്കെതിരെ ഗുരുതര ആരോപണം ഉയര്‍ത്തുകയാണ് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോ.
ഗൂഢാലോചനയിലൂടെയാണ് ഉമ്മന്‍ചാണ്ടിയെ പുതുപ്പള്ളിയില്‍ ആദ്യമായി സ്ഥാനാര്‍ത്ഥിയാക്കിയതെന്ന് പി സി ചാക്കോ പറഞ്ഞു. പുതുപ്പള്ളിയിലെ കോണ്‍ഗ്രസുകാരെല്ലാം കാലുവാരികളാണ്. 53 വര്‍ഷമായിട്ടും വ്യക്തിവോട്ടുകള്‍ രാഷ്ട്രീയ വോട്ട് ആക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിഞ്ഞിട്ടില്ല. ഒരു വട്ടം ചക്ക വീണ് മുയല്‍ ചത്ത് എന്ന് കരുതി എല്ലാവട്ടവും ഉണ്ടാകില്ലെന്നും പിസി ചാക്കോ പറഞ്ഞു.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം. അതിനിടെ, ഉപതെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പ്രതികരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ രംഗത്തെത്തി. പുതുപ്പള്ളിയില്‍ സഹതാപ തരംഗമില്ലെന്ന് ഇപി ജയരാജന്‍ പറഞ്ഞു. മരിച്ചാല്‍ ആ കുടുംബത്തിന്, പാര്‍ട്ടിക്ക് അയാള്‍ വേര്‍പ്പെട്ടു. അത് സമൂഹത്തിനാകെയുള്ളതാണ്.
അത് ഒരാളില്‍ മാത്രമായല്ല, എല്ലാ പാര്‍ട്ടിയിലും ജനങ്ങളുമായി ബന്ധപ്പെട്ടുള്ള ഒരാള്‍ മരിച്ചാല്‍ ജനങ്ങള്‍ വരും. അതൊന്നും വോട്ടാകില്ലെന്നും ഇപി ജയരാജന്‍ പറഞ്ഞു. മരിച്ചു പോയ ഉമ്മന്‍ചാണ്ടി ശക്തനെന്ന് പറയുന്നത് അദ്ദേഹത്തെ ചെറുതാക്കുന്നതിന് തുല്യമാണ്. ജീവിച്ചിരുന്നപ്പോള്‍ ഉമ്മന്‍ചാണ്ടി യോഗ്യനായിരുന്നില്ലേ. മരിച്ചതിന് ശേഷമാണോ യോഗ്യന്‍. ഞങ്ങള്‍ക്ക് ആ അഭിപ്രായമില്ല. അത് യുഡിഎഫിന്റെ അഭിപ്രായമാണെന്നും ഇപി ജയരാജന്‍ പറഞ്ഞു.
നിയമവശങ്ങള്‍ പരിശോധിച്ചതിന് ശേഷം സര്‍ക്കാര്‍ നടപടിയെടുക്കലാണ് ചെയ്യുന്നതെന്ന് എന്‍എസ്എസിനെതിരെയുള്ള നാമജപ യാത്രക്കുള്ള കേസ് പിന്‍വലിക്കുന്ന വിഷയത്തില്‍ ഇ.പി ജയരാജന്‍ പ്രതികരിച്ചു. കെ-റെയില്‍ വരില്ലെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ല. കെ-റെയിലിനെ കുറിച്ച് ചിലര്‍ തെറ്റായ ധാരണകള്‍ വെച്ച് പുലര്‍ത്തുകയാണ്. ആ ധാരണകള്‍ നീങ്ങുമ്പോള്‍ കെ-റെയില്‍ വരുമെന്നും ഇപി കൂട്ടിച്ചേര്‍ത്തു.
അതേസമയം തിരുവനന്തപുരം പാറശ്ശാല പൊന്‍വിളയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സ്തൂപം തകര്‍ത്തു. ഇന്നലെ ഉദ്ഘാടനം നിര്‍വ്വഹിച്ച ഉമ്മന്‍ചാണ്ടിയുടെ സ്തൂപമാണ് തകര്‍ക്കപ്പെട്ടത്. ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തതാണെന്നാരോപിച്ച് സ്ഥലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയാണ്.
നേരത്തെ സമീപത്തായി സി പി എമ്മിന്റെ ഫ്‌ലക്‌സും തകര്‍ത്തിരുന്നു. പ്രദേശത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടിച്ച് കൂടിയിട്ടുണ്ട്. സിപിഎമ്മിന് സ്വാധീനമുള്ള പ്രദേശമാണിത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുകയാണ്. കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി പൊലീസ് സംസാരിച്ചു കൊണ്ടിരിക്കുകയാണ്.
അതേസമയം, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ സംഭവം രാഷ്ട്രീയമായി പ്രയോഗിക്കപ്പെടാന്‍ സാധ്യതയുണ്ട്. മണ്‍മറഞ്ഞിട്ടും ഉമ്മന്‍ചാണ്ടിയോടുള്ള ജനസ്‌നേഹം സിപിഎമ്മിനെ അസ്വസ്ഥതപ്പെടുത്തുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നു. വരും ദിവസങ്ങളില്‍ രാഷ്ട്രീയ ആയുധമായി പ്രയോഗിക്കപ്പെടും.
അതേസമയം മിത്ത് വിവാദത്തില്‍ പ്രതിഷേധിച്ച് എന്‍എസ്എസ് നടത്തിയ നാമജപ ഘോഷയാത്രയുമായി ബന്ധപ്പെട്ട കേസ് എഴുതിത്തള്ളാന്‍ നീക്കം. എന്‍എസ്എസ് ജാഥയ്ക്ക് ഗൂഢലക്ഷ്യമൊന്നും ഉണ്ടായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാവും കേസ് അവസാനിപ്പിക്കുക. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. കേസ് അവസാനിപ്പിക്കുന്നതായി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും മുമ്പ് സര്‍ക്കാര്‍ നിര്‍ദേശത്തെത്തുടര്‍ന്ന് പോലീസ് നിയമോപദേശം തേടി. ഇതു ലഭിച്ചതിന് ശേഷമായിരിക്കും തുടര്‍ നടപടിയിലേക്ക് കടക്കുക. തിരഞ്ഞെടുപ്പ് അടുത്തു നില്‍ക്കുന്ന സാഹചര്യത്തില്‍ എന്‍എസ്എസിനെ കൂടുതല്‍ അകറ്റുന്ന നടപടികള്‍ അവസാനിപ്പിക്കാമെന്ന രാഷ്ട്രീയ തീരുമാനത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നീക്കം.
"
https://www.facebook.com/Malayalivartha






















