62-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കൊല്ലം വേദിയാകും.... ജനുവരിയിലാകും കലോത്സവം നടക്കുക,കായികമേള കുന്നംകുളത്ത് ഒക്ടോബറില്‍ , ശാസ്ത്രമേള തിരുവനന്തപുരത്ത് ഡിസംബറില്‍

62-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കൊല്ലം വേദിയാകും. ജനുവരിയിലാകും കലോത്സവം നടക്കുക. സംസ്ഥാന സ്‌കൂള്‍ കായിക മേള ഒക്ടോബര്‍ രണ്ടാം വാരത്തില്‍ തൃശൂര്‍ കുന്നംകുളത്ത് നടത്താനും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഗുണനിലവാര മേല്‍നോട്ട സമിതി (ക്യു.ഐ.പി) യോഗത്തില്‍ ധാരണയായി.
ശാസ്ത്ര, ഗണിത, സാമൂഹിക ശാസ്ത്ര, പ്രവൃത്തിപരിചയ മേള ഡിസംബര്‍ ആദ്യവാരത്തില്‍ തിരുവനന്തപുരത്ത് നടത്തും. സ്‌പെഷല്‍ സ്‌കൂള്‍ കലോത്സവം നവംബര്‍ രണ്ടാം വാരത്തില്‍ എറണാകുളത്താണ്. അധ്യാപകദിനാഘോഷം, ടി.ടി.ഐ, പി.പി.ടി.ടി.ഐ കലോത്സവം എന്നിവ സെപ്റ്റംബര്‍ നാല്, അഞ്ച് തീയതികളിലായി പാലക്കാട്ടും നടത്തും.
61മത് സ്‌കൂള്‍ കലോത്സവം കോഴിക്കോട് വെച്ചാണ് നടന്നത്.
"
https://www.facebook.com/Malayalivartha






















