കായംകുളത്ത് എരുവ ക്ഷേത്രകുളത്തില്‍ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി...

എരുവ ക്ഷേത്രകുളത്തില്‍ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. ചെട്ടികുളങ്ങര മേനാംപള്ളി ഈരിക്ക പടീറ്റതില്‍ വിജയന്റെ മകള്‍ 17 -കാരി വിഷ്ണുപ്രിയയെ ആണ് മരിച്ച നിലയില്‍ കാണ്ടെത്തിയത്. കഴിഞ്ഞ ദിവസം മൂന്ന് മണിയോടെയായിരുന്നു സംഭവം നടന്നത്. കുളക്കടവില്‍ ശബ്ദം കേട്ട് നാട്ടുകാരെത്തി പെണ്‍കുട്ടിയെ ഉടന്‍ കരയ്ക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
പ്ലസ്ടു പഠനം കഴിഞ്ഞ് എല്‍എല്‍ബിക്ക് അഡ്മിഷന്‍ എടുത്തിരിക്കുകയായിരുന്നു വിഷ്ണുപ്രിയ. ഭിന്നശേഷിക്കാരായ മാതാപിതാക്കള്‍ക്കും അനിയനുമൊപ്പം വാടക വീട്ടില്‍ താമസിച്ച് വരികയായിരുന്നു വിഷ്ണുപ്രിയ. കുളക്കടവില്‍ നിന്ന് ലഭിച്ച കത്തില്‍ അച്ഛനേയും അമ്മയേയും ഒത്തിരി സ്‌നേഹിക്കുന്നു എഴുതിയിരിക്കുന്നതായി കണ്ടെത്തി. അഞ്ചാം ക്ലാസുകാരായ അനുജന്‍ ശിവപ്രിയനൊപ്പം വിഷ്ണു പ്രിയ തെരുവില്‍ ഉണ്ണിയപ്പം വില്‍ക്കുന്ന വീഡിയോ നവമാധ്യമങ്ങളില്‍ ശ്രദ്ധേയമായിരുന്നു.
കുട്ടിക്കാലം മുതല്‍ കുടുംബത്തിന്റെ പ്രാരാബ്ദങ്ങളും ദുരിതങ്ങളും നന്നായി മനസിലാക്കിയ പെണ്‍കുട്ടി ഉണ്ണിയപ്പം വില്‍ക്കുന്നതിനായി ഇറങ്ങുകയായിരുന്നു.
"
https://www.facebook.com/Malayalivartha






















