റേഡിയോ ജോക്കി രാജേഷ് ക്വട്ടേഷന്‍ കൊലക്കേസ്... മറ്റൊരാള്‍ക്കു വേണ്ടി പണം കൈപ്പറ്റി ക്വട്ടേഷന്‍ ഏറ്റെടുത്ത് നിഷ്ഠൂര കൃത്യം ചെയ്ത് യാതൊരു മുന്‍ പരിചയമോ മുന്‍ വിരോധമോ ഇല്ലാത്ത 36 കാരനെ മൃഗീയമായി വെട്ടിക്കൊലപ്പെടുത്തി ഭാര്യയും രണ്ടു മക്കളുമുള്ള കുടുംബം അനാഥമാക്കിയ പ്രതികള്‍ യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്നും അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണിതെന്നും വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍, ശിക്ഷാവിധി 18 ന് പ്രഖ്യാപിക്കും

ഖത്തറില്‍ വച്ചുള്ള ക്വട്ടേഷന്‍ ഏറ്റെടുത്ത് കൊല്ലം മടവൂര്‍ മെട്രാസ്സ് റെക്കോര്‍ഡിംഗ് സ്റ്റുഡിയോയില്‍ പാതി രാത്രി 1.30 ന് ആയുധങ്ങളുമായി അതിക്രമിച്ചു കടന്ന് വെട്ടിക്കൊന്ന റേഡിയോ ജോക്കി രാജേഷ് ക്വട്ടേഷന്‍ കൊലക്കേസില്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ 2 പ്രതികള്‍ക്കും വധശിക്ഷ നല്‍കണമെന്ന് വിചാരണ കോടതിയില്‍ പ്രോസിക്യൂഷന്‍ വാദമുന്നയിച്ചു.
തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ.പി.അനില്‍കുമാര്‍ പ്രതികള്‍ക്കുള്ള ശിക്ഷ സംബന്ധിച്ച് വാദം കേള്‍ക്കവേയാണ് പ്രോസിക്യൂഷന്‍ ഇക്കാര്യം ബോധിപ്പിച്ചത്.
മറ്റൊരാള്‍ക്കു വേണ്ടി പണം കൈപ്പറ്റി ക്വട്ടേഷന്‍ ഏറ്റെടുത്ത് നിഷ്ഠൂര കൃത്യം ചെയ്ത് യാതൊരു മുന്‍ പരിചയമോ മുന്‍ വിരോധമോ ഇല്ലാത്ത 36 കാരനെ മൃഗീയമായി വെട്ടിക്കൊലപ്പെടുത്തി ഭാര്യയും രണ്ടു മക്കളുമുള്ള കുടുംബം അനാഥമാക്കിയ പ്രതികള്‍ യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്നും അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണിതെന്നും വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂട്ടര്‍ ഗീനാകുമാരി ബോധിപ്പിച്ചു.
അതേ സമയം 33 വയസ് പ്രായം മാത്രമുള്ള ചെറുപ്രായമുള്ള രണ്ടാം പ്രതിയ്ക്ക് മാറാന്‍ അവസരം നല്‍കണമെന്നും ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത ആദ്യ കുറ്റവാളിയാണെന്നും 6 വര്‍ഷമായി ജയിലില്‍ കഴിഞ്ഞിട്ടും ജയിലില്‍ നല്ല നടപ്പുകാരനും യാതൊരു പ്രശ്‌നവുമുണ്ടാക്കിയിട്ടില്ലെന്നും മൂന്നാം പ്രതിക്ക് 6 വധശ്രമ കേസുകളുണ്ടെങ്കിലും എല്ലാ കേസുകളിലും വെറുതെ വിട്ടതായും ശിക്ഷയില്‍ ഇളവു നല്‍കാന്‍ കനിവുണ്ടാകണമെന്നും പ്രതിഭാഗം ബോധിപ്പിച്ചു. ശിക്ഷാവിധി 18 ന് പ്രഖ്യാപിക്കും.
രണ്ടും മൂന്നും പ്രതികള്‍ കുറ്റക്കാരെന്ന് തലസ്ഥാന വിചാരണ കോടതി കണ്ടെത്തി. ശിക്ഷാവിധി 18 ന് പ്രഖ്യാപിക്കും. രണ്ടാം പ്രതി അലിഭായി എന്ന ഓച്ചിറ മുഹമ്മദ് സാലിഹ്, മൂന്നാം പ്രതി കായംകുളം അപ്പുണ്ണി എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്.
https://www.facebook.com/Malayalivartha






















