കയര്‍ ഫാക്ടറി തൊഴിലാളി ദുരൂഹ സാഹചര്യത്തില്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍.....

കയര്‍ ഫാക്ടറി തൊഴിലാളി ദുരൂഹ സാഹചര്യത്തില്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍. ആലപ്പുഴ കാളാത്ത് തടിയ്ക്കല്‍ വീട്ടില്‍ രാമകൃഷ്ണന്റെ മകന്‍ സുരേഷ് കുമാര്‍ (54) ആണ് മരിച്ചത്.
മകന്‍ നിഖില്‍ (30) ഒളിവില്‍ ആണെന്നു പൊലീസ്. അച്ഛനും മകനും തമ്മില്‍ കഴിഞ്ഞ രാത്രി വീട്ടിനുള്ളില്‍ വാക്കേറ്റവും ബഹളവും നടന്നതായി നിഖിലിന്റെ അമ്മ മിനിമോള്‍ പൊലീസിനോടു പറഞ്ഞു. വീടിന്റെ ചവിട്ടുപടിയില്‍ വീണതിനെ തുടര്‍ന്നു കാലിനു പരുക്കേറ്റ് പ്ലാസ്റ്റര്‍ ഇട്ട് മിനിമോള്‍ കിടപ്പിലാണ്. രാവിലെ ഏഴരയായിട്ടും ഭര്‍ത്താവു എഴുന്നേല്‍ക്കാതിരുന്നതിനെ തുടര്‍ന്ന് അടുത്ത മുറിയില്‍ ചെന്നു നോക്കിയപ്പോഴാണു അനക്കമില്ലെന്നു തോന്നിയത്.
തുടര്‍ന്നു ബഹളം വച്ച് അയല്‍വാസികളെ വരുത്തുകയായിരുന്നു. ഈ മാസം 28നു നിഖിലിന്റെ വിവാഹമാണ്. വിവാഹ ആവശ്യത്തിന് എടുത്ത പണത്തെ ചൊല്ലി ഇരുവരും രാത്രി സംസാരിച്ചിരുന്നതായി മിനി പറഞ്ഞു. നഗരത്തിലെ ഒരു കേബിള്‍ സ്ഥാപനത്തിലെ ജോലിക്കാരനാണ് നിഖില്‍.
നോര്‍ത്ത് പൊലീസ് ഹൗസ് സ്റ്റേഷന്‍ ഓഫീസര്‍ രാജേഷിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘവും വിരലടയാളം വിദഗ്ധരും സ്ഥലത്തെത്തി. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്ന് പൊലീസ് .
https://www.facebook.com/Malayalivartha






















