എന്‍സിഇആര്‍ടി വെട്ടിമാറ്റിയ പാഠഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന അഡീഷണല്‍ ടെക്സ്റ്റ് ബുക്കുകള്‍ ഈ മാസം 23ന് പുറത്തിറക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി

എന്‍സിഇആര്‍ടി വെട്ടിമാറ്റിയ പാഠഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന അഡീഷണല്‍ ടെക്സ്റ്റ് ബുക്കുകള്‍ ഈ മാസം 23ന് പുറത്തിറക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി.
23ന് വൈകുന്നേരം നാലിന് തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ദേശീയ തലത്തില്‍ എന്‍സിഇആര്‍ടി യുടെ നേതൃത്വത്തില്‍ ആറു മുതല്‍ 12 പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങളില്‍ നിന്ന് വ്യാപകമായി പാഠഭാഗങ്ങള്‍ വെട്ടിക്കുറച്ചു.
കോവിഡിന്റെ പേരില്‍ പഠനഭാരം കുറക്കാനെന്ന പേരിലാണ് ഈ വെട്ടിമാറ്റലുണ്ടായിട്ടുള്ളത് എങ്കിലും ഈ പുസ്തകങ്ങള്‍ പരിശോധിക്കുന്ന ഏതൊരാള്‍ക്കും ഈ വെട്ടിമാറ്റല്‍ പഠനഭാരം കുറയ്ക്കാനല്ലെന്നും ചില നിക്ഷിപ്ത താല്‍പര്യങ്ങള്‍ സംരക്ഷിക്കുവാനാണെന്നും മനസിലാകുമെന്നു മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.
ഭരണഘടനയുടെ അടിസ്ഥാനശിലകളെ തമസ്‌ക്കരിക്കാനുള്ള ശ്രമങ്ങള്‍, രാജ്യത്തിന്റെ ചരിത്രത്തിന്റെ തമസ്‌ക്കരണം, രാജ്യം നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങളെ ഒഴിവാക്കുന്നത്, ഈ കാലഘട്ടത്തില്‍ അനുയോജ്യമല്ലാത്തവ എന്ന പേരില്‍ രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള ഒഴിവാക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ കൂടുതലും മാനവിക വിഷയങ്ങളിലാണ് വന്നിരിക്കുന്നതിനാലാണ് കേരളം മാനവിക വിഷയങ്ങളില്‍ അഡീഷണല്‍ പാഠപുസ്തകങ്ങള്‍ പുറത്തിറക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും വ്യക്തമാക്കി മന്ത്രി .
"
https://www.facebook.com/Malayalivartha






















