കേരളത്തിന്റെ കാര്‍ഷിക പാരമ്പര്യത്തെ ഉയര്‍ത്തിപ്പിടിക്കാനും കര്‍ഷക ക്ഷേമത്തിനായി പ്രവര്‍ത്തിക്കാനും ചിങ്ങം ഒന്ന് ഊര്‍ജം പകരട്ടെയെന്ന് മുഖ്യമന്ത്രി

കേരളത്തിന്റെ കാര്‍ഷിക പാരമ്പര്യത്തെ ഉയര്‍ത്തിപ്പിടിക്കാനും കര്‍ഷക ക്ഷേമത്തിനായി പ്രവര്‍ത്തിക്കാനും ചിങ്ങം ഒന്ന് ഊര്‍ജം പകരട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
സമ്പന്നമായ നമ്മുടെ കാര്‍ഷിക പാരമ്പര്യത്തെ ഓര്‍ത്തെടുക്കാനുള്ള അവസരമാണ് ഈ മലയാള വര്‍ഷാരംഭം. കേരളത്തിന്റെ കാര്‍ഷിക അഭിവൃദ്ധിക്കായി കാലത്തിനിണങ്ങുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ട്. ഈ പ്രതിസന്ധികള്‍ക്കിടയിലും കേരളത്തിന്റെ കാര്‍ഷിക രംഗത്തെ ശക്തിപ്പെടുത്താനായി വൈവിധ്യപൂര്‍ണമായ നടപടികളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്.
കാര്‍ഷിക മേഖലയുടെ അഭിവൃദ്ധിക്കായി ഇനിയെന്തെല്ലാം ചെയ്യാമെന്ന ചിന്തകള്‍ പങ്കുവെക്കേണ്ട സന്ദര്‍ഭമാണിതെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പിങ്ങനെ...
ഇന്ന് ചിങ്ങം ഒന്ന്. സമ്പന്നമായ നമ്മുടെ കാര്‍ഷിക പാരമ്പര്യത്തെ ഓര്‍ത്തെടുക്കാനുള്ള അവസരമാണ് ഈ മലയാള വര്‍ഷാരംഭം. കേരളത്തിന്റെ കാര്‍ഷിക അഭിവൃദ്ധിക്കായി കാലത്തിനിണങ്ങുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ട്. അതിനാവശ്യമായ ചിന്തകള്‍ പങ്കുവെക്കാനും ഈ ചിങ്ങം ഒന്ന് അവസരമൊരുക്കുന്നു.
കര്‍ഷക ദിനമായും നമ്മളീ ദിവസം ആചരിക്കുന്നു. നമ്മുടെ കാര്‍ഷിക രംഗവും കര്‍ഷകരും വലിയ പ്രതിസന്ധികള്‍ നേരിടുകയാണ്. കര്‍ഷക ജനതയെ ദുരിതങ്ങളിലേക്ക് തള്ളിവിടുന്ന നവലിബറല്‍ നയങ്ങള്‍ക്കെതിരെ രാജ്യമെങ്ങും പ്രക്ഷോഭങ്ങളുയരുകയാണ്. ഈ സമരമുന്നേറ്റങ്ങളില്‍ അണിചേരേണ്ടതിന്റെ ആവശ്യകതയും കര്‍ഷക ദിനം ഉയര്‍ത്തുന്നുണ്ട്.
ഈ പ്രതിസന്ധികള്‍ക്കിടയിലും കേരളത്തിന്റെ കാര്‍ഷിക രംഗത്തെ ശക്തിപ്പെടുത്താന്‍ വൈവിധ്യപൂര്‍ണമായ നടപടികളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. ഈ ഇടപെടലുകളെ കൂടുതല്‍ പേരിലേക്കെത്തിക്കാന്‍ നമുക്ക് കഴിയേണ്ടതുണ്ട്. കാര്‍ഷിക മേഖലയുടെ അഭിവൃദ്ധിക്കായി ഇനിയെന്തെല്ലാം ചെയ്യാമെന്ന ചിന്തകള്‍ പങ്കുവെക്കേണ്ട സന്ദര്‍ഭമാണിത്. ആയര്‍ത്ഥത്തില്‍ കേരളത്തിന്റെ കാര്‍ഷിക പാരമ്പര്യത്തെ ഉയര്‍ത്തിപ്പിടിക്കാനും കര്‍ഷക ക്ഷേമത്തിനായി പ്രവര്‍ത്തിക്കാനും ഈ ചിങ്ങം ഒന്ന് ഊര്‍ജം പകരട്ടെ.
"
https://www.facebook.com/Malayalivartha






















