ചന്ദ്രയാൻ 3 ദൗത്യത്തിന്റെ നിർണായക ഘട്ടം ഇന്ന്; ലൂണയോ ചന്ദ്രയാനോ, ആര് ആദ്യമിറങ്ങും?ചാന്ദ്ര ഭ്രമണപഥത്തിൽ പ്രവേശിച്ച് റഷ്യയുടെ ലൂണ 25..... റഷ്യൻ ബഹിരാകാശ ഏജൻസി റോസ്‌കോസ്‌മോസ് രംഗത്ത്....ഇനി ആകാംക്ഷയുടെ മണിക്കൂറുകൾ....

ചാന്ദ്ര ഭ്രമണപഥത്തിൽ പ്രവേശിച്ച് റഷ്യയുടെ ലൂണ 25. റഷ്യൻ ബഹിരാകാശ ഏജൻസി റോസ്‌കോസ്‌മോസ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മികച്ച രീതിയിലാണ് പേടകത്തിന്റെ പ്രവർത്തനമെന്നും സുസ്ഥിരമായി ആശയവിനിമയം നടത്താൻ കഴിയുന്നുണ്ടെന്നും റഷ്യൻ ബഹിരാകാശ ഏജൻസി ട്വിറ്ററിൽ വ്യക്തമാക്കി.കഴിഞ്ഞ ദിവസം ചാന്ദ്രപഥത്തിൽ നിന്നും ഭൂമിയുടെ ചിത്രങ്ങൾ പകർത്തി ഭൂമിയിലേക്ക് അയച്ചിരുന്നു. അകന്നുകൊണ്ടിരിക്കുന്ന ഭൂമിയുടേയും അടുത്തുകൊണ്ടിരിക്കുന്ന ചന്ദ്രന്റെയും ചിത്രങ്ങളാണ് ആദ്യത്തെ രണ്ടെണ്ണം. ദൗത്യത്തിന്റെ ലോഗോ ദൃശ്യമാകുന്ന ഒരു ചിത്രമാണ് മൂന്നാമതായി അയച്ചത്. ഓഗസ്റ്റ് 13-ന് പകർത്തിയ ചിത്രങ്ങളാണിവ. ശേഷം ബുധനാഴ്ച മറ്റൊരു കളർ ചിത്രം കൂടി പുറത്തുവിട്ടിരുന്നു. ഓഗസ്റ്റ് 15-ന് പകർത്തിയ ചിത്രമാണ് പുറത്തുവിട്ടത്.ലൂണ 25 പേടകത്തിലെ ശാസ്ത്ര ഉപകരണങ്ങളുടെ ടെലിമെട്രി, മെഷർമെന്റ് ഡാറ്റയുടെ വിശകലനം പൂർത്തിയായതായി റോസ്‌കോസ്മോസ് ടെലിഗ്രാം പോസ്റ്റിൽ പറഞ്ഞു.
എല്ലാ ഉപകരണങ്ങളും പൂർണമായും പ്രവർത്തന സജ്ജമാണെന്നും ചാന്ദ്ര ദൗത്യത്തിന് തയ്യാറാണെന്നും ഏജൻസി അറിയിച്ചു. ഓഗസ്റ്റ് 10-ന് വിക്ഷേപിച്ച പേടകം അഞ്ച് ദിവസം പിന്നിട്ടാണ് ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചത്. 21-നോ 22-നോ സോഫ്റ്റ് ലാൻഡിംഗ് നടത്തുമെന്നാണ് വിലയിരുത്തൽ.
ഇന്ത്യയുടെ ദൗത്യമായ ചന്ദ്രയാനും തൊട്ടുപിന്നാലെ ചാന്ദ്രോപരിത്തലത്തിലിറങ്ങും.ആദ്യം യാത്ര പുറപ്പെട്ടത് ഇന്ത്യൻ പേടകമാണെങ്കിലും റഷ്യൻ പേടകമാകും ആദ്യം സോഫ്റ്റ് ലാൻഡിംഗ് നടത്തുക. 23-നാകും ചന്ദ്രയാൻ മൂന്ന് ചാന്ദ്രോപരിത്തലത്തിൽ ഇറങ്ങുക. ഭാരം കുറഞ്ഞ പേലോഡും കൂടുതൽ ഇന്ധന സംഭരണവുമാണ് ലൂണ 25-നെ ഇത്ര വേഗം ചന്ദ്രോപരിത്തലത്തിൽ എത്തിക്കാൻചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഏത് ദൗത്യം ആദ്യമിറങ്ങുമെന്ന ആകാംക്ഷയിലാണു ലോകം. റഷ്യയുടെ ലൂണ 25 ദൗത്യവും ചന്ദ്രനിലേക്കുള്ള യാത്രയിലാണ്. ഓഗസ്റ്റ് 21നും 23നും ഇടയിൽ ലൂണ ഇറങ്ങിയേക്കുമെന്നാണ് വിലയിരുത്തൽ. ചന്ദ്രയാൻ 3ന് 3800 കിലോഗ്രാമാണ് ഭാരം. ഒന്നര മാസത്തോളമെടുത്താണ് ലക്ഷ്യത്തിലെത്തുക. എന്നാൽ, ലൂണ 1750 കിലോയേയുള്ളൂ.
അതുകൊണ്ട് ലക്ഷ്യത്തിലെത്താൻ കുറച്ചുസമയം മതി (11 ദിവസം).ഭൂമിയില്‍ നിന്ന് ചന്ദ്രനിലേക്ക് നേരിട്ടുള്ള സഞ്ചാര പഥമാണ് ലൂണ 25 തിരഞ്ഞെടുത്തത്. ഇക്കാരണത്താലാണ് വൈകി വിക്ഷേപിച്ച പേടകം ഒരു മാസം മുമ്പ് വിക്ഷേപിച്ച ചന്ദ്രയാന്‍ 3 യ്ക്ക് മുമ്പ് ചന്ദ്രനിലിറക്കാന്‍ സാധിക്കുന്നത്. ചന്ദ്രയാന്‍ 3 ഭൂമിയുടെയും ചന്ദ്രന്റെയും ഗുരുത്വാകര്‍ഷണബലം പ്രയോജനപ്പെടുത്തി ഇരു ഗ്രഹങ്ങളുടെയും ഭ്രമണ പഥം പലതവണ വലം വെച്ചുകൊണ്ടാണ് ലക്ഷ്യസ്ഥാനം തേടി പോവുന്നത്. എന്നാല്‍ ലൂണ 25 ല്‍ കൂടുതല്‍ ഇന്ധനം നിറയ്ക്കാനുള്ള സൗകര്യമുണ്ട്.ഭൂമിയിലേക്ക് അയച്ച ആദ്യ ചിത്രങ്ങള്‍ റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസ് തിങ്കളാഴ്ച പുറത്തുവിട്ടു.
ഓഗസ്റ്റ് 13 ന് പകർത്തിയ ചിത്രങ്ങളാണിവ. ശേഷം ബുധനാഴ്ച മറ്റൊരു കളർ ചിത്രം കൂടി പുറത്തുവിട്ടു. ഓഗസ്റ്റ് 15 നാണ് ഈ ചിത്രം പകര്‍ത്തിയത്.പേടകത്തിലെ എസ്ടിഎസ്-എല്‍ ക്യാമറകള്‍ പകര്‍ത്തിയ ചിത്രങ്ങളാണ് പുറത്തുവിട്ടത്. മൂന്ന് ചിത്രങ്ങളാണ് ഇതില്‍. അകന്നുകൊണ്ടിരിക്കുന്ന ഭൂമിയുടേയും അടുത്തുകൊണ്ടിരിക്കുന്ന ചന്ദ്രന്റെയും ചിത്രങ്ങളാണ് ആദ്യത്തെ രണ്ടെണ്ണം. ദൗത്യത്തിന്റെ ലോഗോ ദൃശ്യമാകുന്ന ഒരു ചിത്രമാണ് മൂന്നാമത്തേതത്.
https://www.facebook.com/Malayalivartha






















