ഉമ്മന്‍ ചാണ്ടി സ്മാരകത്തിന് നേരെ കല്ലേറ്..... ഫോട്ടോ തകര്‍ന്നു..... ഉദ്ഘാടനത്തിനു പിന്നാലെയാണ് സ്മാരകത്തിന് നേരെ കല്ലേറുണ്ടായത്.... മരിച്ചിട്ടും വെറുതെ വിടാതെ ഒരു കൂട്ടർ; ജീവിച്ചിരുന്നപ്പോൾ ആ മനുഷ്യന്റെ നേർക്ക് ചിലർ കല്ലെറിഞ്ഞു..... ഇപ്പോൾ മരിച്ച ശേഷവും അദ്ദേഹത്തെ ആക്രമിക്കപ്പെടുന്നു..... ഓരോ നിമിഷവും ഉമ്മൻ ചാണ്ടിയുടെ കരുത്തുറ്റ ഓർമകൾ ചിലരെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്...

പുതുപ്പള്ളി ഇങ്ങനെ പോയാൽ വളരെ സമാധാനത്തോട് കൂടി അവസാനിക്കുമെന്ന് തോന്നുന്നില്ല . തിരഞ്ഞെടുപ്പിന് ഇനി കഷ്ടിച്ച് ആഴ്ചകൾ മാത്രം നിലനിൽക്കുമ്പോൾ അക്രമ സംഭവങ്ങളാണ് അരങ്ങേറുന്നത്. ഉമ്മന്‍ ചാണ്ടി സ്മാരകത്തിന് നേരെ കല്ലേറ്. ഫോട്ടോ തകര്‍ന്നു. ഉദ്ഘാടനത്തിനു പിന്നാലെയാണ് സ്മാരകത്തിന് നേരെ കല്ലേറുണ്ടായത്. തിരുവനന്തപുരത്ത് പാറശാലയില്‍ പൊന്‍വിള ജംഗ്ഷനില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം.ചൊവ്വാഴ്ചയാണ് ജംഗ്ഷനില്‍ അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സ്മാരകവും വെയ്റ്റിങ് ഷെഡ്ഡും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥാപിച്ചത്. പ്രദേശവാസിയും ഡിവൈഎഫ്‌ഐ അനുഭാവിയുമായ യുവാവാണ് കല്ലെറിഞ്ഞതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. വെയ്റ്റിങ് ഷെഡ്ഡ് നിര്‍മിക്കുന്ന സമയത്ത് ഇയാള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതായും പരാതി ഉയര്‍ന്നികുന്നു. സംഭവമറിഞ്ഞ് ഒട്ടേറെ പ്രവര്‍ത്തകര്‍ ജംഗ്ഷനില്‍ എത്തിയിരുന്നു.
ഉമ്മൻ ചാണ്ടിയുടെ ഓർമകളെപ്പോലും ഭയക്കുന്ന ഒരു കൂട്ടർ ഇന്നും ഇവിടെയുണ്ട് എന്ന് തെളിയിക്കുകയാണ് അൽപ്പം മുൻപ് നടന്ന സംഭവം. തിരുവനന്തപുരം നെയ്യാറ്റിൻകര പൊൻവിളയിൽ ഉമ്മൻ ചാണ്ടിയുടെ സ്തൂപം അടിച്ചുതകർത്തുവെന്ന വാർത്ത വളരെ വേദനയോടെയും അതിലുപരി രോഷത്തോടെയുമാണ് കേട്ടത്.ജീവിച്ചിരുന്നപ്പോൾ ആ മനുഷ്യന്റെ നേർക്ക് ചിലർ കല്ലെറിഞ്ഞു. ഇപ്പോൾ മരിച്ച ശേഷവും അദ്ദേഹത്തെ ആക്രമിക്കപ്പെടുന്നു. ഓരോ നിമിഷവും ഉമ്മൻ ചാണ്ടിയുടെ കരുത്തുറ്റ ഓർമകൾഉയരുന്ന ഓരോ ഇടങ്ങളും ചിലർ വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നുണ്ട് എന്നതിന്റെ നേർസാക്ഷ്യമാണീ സംഭവം.അടിമുടി തകർന്ന് തരിപ്പണമായ ഒരു ക്രമസമാധാന നിലയാണ് കേരളത്തിലുള്ളതെന്ന് പറയാതിരിക്കാൻ കഴിയില്ല.
മുഖ്യമന്ത്രിയുടെ മൂക്കിൻത്തുമ്പത്താണ് അക്രമം നടന്നിരിക്കുന്നത്. ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി മറുപടി പറയേണ്ടതുണ്ട്. ക്രിമിനൽ കുറ്റകൃത്യമാണ് നടന്നിരിക്കുന്നത്. കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയുടെ സ്തൂപമാണ് അടിച്ചുതകർത്തിരിക്കുന്നത്. ലക്ഷക്കണക്കിന് മനുഷ്യരുടെ വികാരത്തിന് നേർക്കാണ് അവർ ആയുധം വീശിയത്. ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾക്കെതിരെ പോലും വിദ്വേഷം പ്രചരിപ്പിക്കുന്ന സാമൂഹിക ദ്രോഹികളെ അടിയന്തിരമായി കണ്ടെത്തണം. പൊലീസ് ഇവർക്കെതിരെ നടപടി സ്വീകരിക്കണം. കോൺഗ്രസ് പ്രവർത്തകർ തെരുവിലിറങ്ങും വരെ കാത്തിരിക്കരുത് എന്ന് സർക്കാരിനെ ഓർമിപ്പിക്കുന്നു.
ജീവിച്ചിരുന്നപ്പോള്‍ അപമാനിച്ചവര്‍ മരിച്ചപ്പോഴും ഉമ്മന്‍ ചാണ്ടിയെ അപമാനിക്കുന്ന പ്രചരണങ്ങളാണ് നടത്തുന്നത്. ജീവിച്ചിരുന്നപ്പോള്‍ ഉമ്മന്‍ ചാണ്ടിയെ ക്രൂരമായി വേട്ടയാടിയവരാണിവര്‍. സോളര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ നാല് അന്വേഷണങ്ങളാണ് നടത്തിയത്. നാല് റിപ്പോര്‍ട്ടുകളും ഉമ്മന്‍ ചാണ്ടിക്ക് അനുകൂലമായപ്പോള്‍ പരാതി എഴുതി വാങ്ങി സിബിഐക്ക് വിട്ട സര്‍ക്കാരാണ് പിണറായി വിജയന്റേതെന്നും പ്രതിപക്ഷ നേതാവ്.മാത്യു കുഴല്‍നാടനെതിരെ കേസെടുത്തത് അദ്ദേഹം ഒറ്റയ്ക്കാണെന്ന് കരുതിയാണോ?
യുഡിഎഫ് ഒറ്റക്കെട്ടായി അദ്ദേഹത്തിനൊപ്പമുണ്ട്. കേന്ദ്ര ഏജന്‍സികളെ കുറ്റം പറയുന്നവര്‍ കെപിസിസി അധ്യക്ഷനെതിരെ കേസെടുത്ത് അത് ഇഡിക്ക് നല്‍കി. പക്ഷെ ഭരണത്തില്‍ ഇരിക്കുന്ന അഴിമതിക്കാര്‍ക്കെതിരെ കേസില്ല. കേരളത്തിലെ ജനങ്ങള്‍ ഇതൊക്കെ നോക്കിക്കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.തിരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസ്സിനെ തളർത്താനായി പല തരത്തിലുള്ള ശ്രമങ്ങൾ ആണ് നാലു ദിക്കിൽ നിന്നും നടന്നു കൊണ്ട് ഇരിക്കുന്നത് . അതിൽ ഏറ്റവും ഒടുവിലത്തേത് ആണ് ഈ സംഭവം , കൂടാതെ മാത്യു കുഴൽ നാടന് നേരെയുള്ള അന്വേഷണവും മറ്റൊരു ആയുധമാക്കി സഖാക്കൾ ഇറങ്ങി ഇരിക്കുകയാണ്.
https://www.facebook.com/Malayalivartha






















