പത്രിക സമര്‍പ്പിച്ച് ചാണ്ടി ഉമ്മന്‍... പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു,പുതുപ്പള്ളി മണ്ഡലം ഉപവരണാധികാരിയുടെ ഓഫിസായ പാമ്പാടി ബ്ലോക്ക് പഞ്ചായത്തിലാണ് ചാണ്ടി ഉമ്മന്‍ പത്രിക സമര്‍പ്പിച്ചത്, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും ചാണ്ടി ഉമ്മനെ അനുഗമിച്ചു

പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പുതുപ്പള്ളി മണ്ഡലം ഉപവരണാധികാരിയുടെ ഓഫിസായ പാമ്പാടി ബ്ലോക്ക് പഞ്ചായത്തിലാണ് ചാണ്ടി ഉമ്മന്‍ പത്രിക സമര്‍പ്പിച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും ചാണ്ടി ഉമ്മനെ അനുഗമിച്ചു.
ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കല്ലെറിഞ്ഞ കേസിലെ പ്രതി സിഒടി നസീറിന്റെ ഉമ്മയാണ് ചാണ്ടി ഉമ്മന് കെട്ടിവയ്ക്കാനുള്ള പണം നല്‍കിയത്. ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ എത്തി പ്രാര്‍ഥിച്ച്, മാതാവ് മറിയാമ്മ ഉമ്മന്റെ അനുഗ്രഹം വാങ്ങി ശേഷമാണ് ചാണ്ടി ഉമ്മന്‍ നിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്.
എന്‍.ഡി.എ സ്ഥാനാര്‍ഥി ലിജിന്‍ ലാലും ഇന്ന് ഉപവരണാധികാരിയുടെ ഓഫീസായ പാമ്പാടി ബ്ലോക്ക് പഞ്ചായത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജെയ്ക് സി. തോമസ് ഇന്നലെ പത്രിക സമര്‍പ്പിച്ചിരുന്നു.
അതേസമയം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ പിതാവ് ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ നാമനിര്‍ദേശ പത്രിക വെച്ച് പ്രാര്‍ത്ഥിച്ചു. ഇന്ന് പത്രിക സമര്‍പ്പിക്കുന്നതിന് മുന്നോടിയാണ് പിതാവിന്റെ കല്ലറിയില്‍ പ്രാര്‍ത്ഥനക്കായി ചാണ്ടി ഉമ്മന്‍ എത്തിയത്.
https://www.facebook.com/Malayalivartha






















