ആരാദ്യം?! ഇനി ആകാംക്ഷയുടെ ദിനങ്ങൾ; ചാന്ദ്ര ഭ്രമണപഥത്തിൽ പ്രവേശിച്ച് റഷ്യയുടെ ലൂണ 25 ... പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്നും ലാൻഡർ വേർപെടുത്തുന്ന ഘട്ടമാണ് ഇനി മുൻപിൽ....മികച്ച രീതിയിലാണ് ഇരു പേടകങ്ങളുടെയും പ്രവർത്തനം...ബഹിരാകാശത്തു എന്തെങ്കിലും ട്വിസ്റ്റ് നടക്കാൻ സാധ്യതയുണ്ടോ...?

2019 സെപ്റ്റംബർ 7 പുലർച്ചെ 1.53. ഇന്ത്യയുടെ അഭിമാനപേടകം ചന്ദ്രയാൻ 2 ലാൻഡിങ്ങിനു തയാറെടുത്ത ആ നിമിഷം. എന്നാൽ ചന്ദ്രോപരിതലത്തിലെ ലാൻഡിങ്ങിന് ഏതാനും മിനിറ്റ് മാത്രം ബാക്കി നിൽക്കെ, ഉപരിതലത്തിന് 2.1 കിലോമീറ്റർ അകലെ വച്ച് ഗവേഷകർ ഭയന്നതു സംഭവിച്ചു. പേടകത്തിലെ ലാൻഡറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടിരിക്കുന്നു. നാലു കാലിൽ ചന്ദ്രനിൽ സോഫ്റ്റ്‌ലാൻഡിങ് നടത്തേണ്ടിയിരുന്ന ചന്ദ്രയാൻ 2 ഉപരിതലത്തിലേക്ക് ഇടിച്ചിറങ്ങി. ബെംഗളൂരുവിലെ കൺട്രോൾ സെന്ററുമായുള്ള ബന്ധവും വൈകാതെ വിച്ഛേദിക്കപ്പെട്ടു. എന്നാൽ ഇനിയൊരിക്കലും ആ ആവർത്തനം ഉണ്ടാകില്ല. അത്രയ്ക്ക് ആത്മവിശ്വാസമാണ് ഇത്തവണ ഇസ്രോക്ക്. ആ പരാജയത്തിൽ പതറി എല്ലാം അവസാനിപ്പിക്കാനല്ല ഇന്ത്യയുടെ ഗവേഷകർ തീരുമാനിച്ചത്. പകരം അതിൽനിന്നവർ പുതിയ പാഠങ്ങൾ പഠിച്ചു, ചന്ദ്രയാൻ രണ്ടിനേക്കാളും മികച്ച രീതിയിൽ ഒരു പേടകം എങ്ങനെ നിർമിക്കാമെന്ന് ചിന്തിച്ചു. അതിനുവേണ്ടി രാവും പകലും തലപുകച്ചു. ഒടുവിൽ ആ പ്രഖ്യാപനമെത്തി – തോൽക്കാൻ ഞങ്ങൾക്കു മനസ്സില്ല, ഇതാ ചന്ദ്രനെ തൊടാൻ ഇന്ത്യയുടെ മൂന്നാം ചന്ദ്രയാൻ വരുന്നു.
ഇനി വെറും ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ചന്ദ്രയാൻ-3 അതിന്റെ ഭ്രമണപഥം താഴ്‌ത്തൽ പ്രക്രിയകളെല്ലാം തന്നെ വിജയകരമായി പൂർത്തിയാക്കി. അടുത്ത ഘട്ടം നാളെ നടക്കാനിരിക്കുന്ന പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്നും ലാൻഡർ വേർപെടുത്തുന്ന ഘട്ടമാണ്.ബഹിരാകാശത്ത് നടക്കുന്ന ഏതൊരു പ്രവർത്തനവും നിർണായകമായതിനാൽ ഏറെ പ്രധാനമാണ് ഓരോ നിമിഷവും. ഇന്ന് നടക്കുന്ന പ്രവർത്തനം ചന്ദ്രയാൻ-3നെ രണ്ട് ഭാഗങ്ങളായി വേർതിരിക്കുന്നു. ഇത് നിർണായകമാണ്. അതോടൊപ്പം ആ കാര്യങ്ങളിൽ ഇസ്രോ പൂർണ്ണ ആത്മവിശ്വാസത്തിൽ ആണെങ്കിലും വെല്ലുവിളി മറ്റൊന്നാണ്. റഷ്യയുടെ ലൂണ 25 . ആരാദ്യം?! ഇനി ആകാംക്ഷയുടെ ദിനങ്ങൾ; ചാന്ദ്ര ഭ്രമണപഥത്തിൽ പ്രവേശിച്ച് റഷ്യയുടെ ലൂണ 25 ചന്ദ്രയാന് തൊട്ടു പിന്നാലെ കുതിപ്പ് തുടരുകയാണ്.ചാന്ദ്ര ഭ്രമണപഥത്തിൽ പ്രവേശിച്ച് റഷ്യയുടെ ലൂണ 25. റഷ്യൻ ബഹിരാകാശ ഏജൻസി റോസ്‌കോസ്‌മോസ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മികച്ച രീതിയിലാണ് പേടകത്തിന്റെ പ്രവർത്തനമെന്നും സുസ്ഥിരമായി ആശയവിനിമയം നടത്താൻ കഴിയുന്നുണ്ടെന്നും റഷ്യൻ ബഹിരാകാശ ഏജൻസി ട്വിറ്ററിൽ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ചാന്ദ്രപഥത്തിൽ നിന്നും ഭൂമിയുടെ ചിത്രങ്ങൾ പകർത്തി ഭൂമിയിലേക്ക് അയച്ചിരുന്നു. അകന്നുകൊണ്ടിരിക്കുന്ന ഭൂമിയുടേയും അടുത്തുകൊണ്ടിരിക്കുന്ന ചന്ദ്രന്റെയും ചിത്രങ്ങളാണ് ആദ്യത്തെ രണ്ടെണ്ണം. ദൗത്യത്തിന്റെ ലോഗോ ദൃശ്യമാകുന്ന ഒരു ചിത്രമാണ് മൂന്നാമതായി അയച്ചത്. ഓഗസ്റ്റ് 13-ന് പകർത്തിയ ചിത്രങ്ങളാണിവ. ശേഷം ബുധനാഴ്ച മറ്റൊരു കളർ ചിത്രം കൂടി പുറത്തുവിട്ടിരുന്നു. ഓഗസ്റ്റ് 15-ന് പകർത്തിയ ചിത്രമാണ് പുറത്തുവിട്ടത്.ലൂണ 25 പേടകത്തിലെ ശാസ്ത്ര ഉപകരണങ്ങളുടെ ടെലിമെട്രി, മെഷർമെന്റ് ഡാറ്റയുടെ വിശകലനം പൂർത്തിയായതായി റോസ്‌കോസ്മോസ് ടെലിഗ്രാം പോസ്റ്റിൽ പറഞ്ഞു. എല്ലാ ഉപകരണങ്ങളും പൂർണമായും പ്രവർത്തന സജ്ജമാണെന്നും ചാന്ദ്ര ദൗത്യത്തിന് തയ്യാറാണെന്നും ഏജൻസി അറിയിച്ചു. ഓഗസ്റ്റ് 10-ന് വിക്ഷേപിച്ച പേടകം അഞ്ച് ദിവസം പിന്നിട്ടാണ് ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചത്. 21-നോ 22-നോ സോഫ്റ്റ് ലാൻഡിംഗ് നടത്തുമെന്നാണ് വിലയിരുത്തൽ.ഇന്ത്യയുടെ ദൗത്യമായ ചന്ദ്രയാനും തൊട്ടുപിന്നാലെ ചാന്ദ്രോപരിത്തലത്തിലിറങ്ങും. ആദ്യം യാത്ര പുറപ്പെട്ടത് ഇന്ത്യൻ പേടകമാണെങ്കിലും റഷ്യൻ പേടകമാകും ആദ്യം സോഫ്റ്റ് ലാൻഡിംഗ് നടത്തുക. 23-നാകും ചന്ദ്രയാൻ മൂന്ന് ചാന്ദ്രോപരിത്തലത്തിൽ ഇറങ്ങുക.
ഭാരം കുറഞ്ഞ പേലോഡും കൂടുതൽ ഇന്ധന സംഭരണവുമാണ് ലൂണ 25-നെ ഇത്ര വേഗം ചന്ദ്രോപരിത്തലത്തിൽ എത്തിക്കാൻ കാരണമായത്.ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഏത് ദൗത്യം ആദ്യമിറങ്ങുമെന്ന ആകാംക്ഷയിലാണു ലോകം. റഷ്യയുടെ ലൂണ 25 ദൗത്യവും ചന്ദ്രനിലേക്കുള്ള യാത്രയിലാണ്. ഓഗസ്റ്റ് 21നും 23നും ഇടയിൽ ലൂണ ഇറങ്ങിയേക്കുമെന്നാണ് വിലയിരുത്തൽ. ചന്ദ്രയാൻ 3ന് 3800 കിലോഗ്രാമാണ് ഭാരം. ഒന്നര മാസത്തോളമെടുത്താണ് ലക്ഷ്യത്തിലെത്തുക. എന്നാൽ, ലൂണ 1750 കിലോയേയുള്ളൂ. അതുകൊണ്ട് ലക്ഷ്യത്തിലെത്താൻ കുറച്ചുസമയം മതി (11 ദിവസം).ഭൂമിയില്‍ നിന്ന് ചന്ദ്രനിലേക്ക് നേരിട്ടുള്ള സഞ്ചാര പഥമാണ് ലൂണ 25 തിരഞ്ഞെടുത്തത്.ഇക്കാരണത്താലാണ് വൈകി വിക്ഷേപിച്ച പേടകം ഒരു മാസം മുമ്പ് വിക്ഷേപിച്ച ചന്ദ്രയാന്‍ 3 യ്ക്ക് മുമ്പ് ചന്ദ്രനിലിറക്കാന്‍ സാധിക്കുന്നത്. ചന്ദ്രയാന്‍ 3 ഭൂമിയുടെയും ചന്ദ്രന്റെയും ഗുരുത്വാകര്‍ഷണബലം പ്രയോജനപ്പെടുത്തി ഇരു ഗ്രഹങ്ങളുടെയും ഭ്രമണ പഥം പലതവണ വലം വെച്ചുകൊണ്ടാണ് ലക്ഷ്യസ്ഥാനം തേടി പോവുന്നത്. എന്നാല്‍ ലൂണ 25 ല്‍ കൂടുതല്‍ ഇന്ധനം നിറയ്ക്കാനുള്ള സൗകര്യമുണ്ട്.
ഇറക്കത്തിന്റെ അവസാന ഘട്ടത്തിലാണ്, ടച്ച്ഡൗണിന് ഏതാനും സെക്കൻഡുകൾക്ക് മുമ്പ്, ചന്ദ്രയാൻ -2 തകരാറിലായിരുന്നു. അതിന്റെ ഫലമായി ക്രാഷ് ലാൻഡിംഗിന് കാരണമായി. പ്രൊപ്പൽഷൻ മൊഡ്യൂളും ലാൻഡർ മൊഡ്യൂളും വെവ്വേറെ യാത്രകൾക്കായി സജ്ജമാകുന്നതിനാൽ തയ്യാറെടുപ്പുകൾക്കുള്ള സമയമാണിത്, ഐഎസ്ആർഒ പ്രസ്താവനയിൽ പറഞ്ഞു. ജൂലൈ 14ന് വിക്ഷേപിച്ച ചന്ദ്രയാൻ-3 ഓഗസ്റ്റ് അഞ്ചിന് ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചു.ചന്ദ്രയാൻ -2 ൽ നിന്ന് പഠിച്ച പാഠങ്ങളിലൂടെ, ലാൻഡറിൽ ഐഎസ്ആർഒ നിരവധി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. കപ്പലിലെ ഉപകരണങ്ങൾ വഴി എല്ലാ നിരീക്ഷണങ്ങളും പരീക്ഷണങ്ങളും നടത്തി. ചന്ദ്രയാൻ -3 ൽ ഒരു ഓർബിറ്റർ ഘടകത്തിന്റെ ആവശ്യമില്ല. ലാൻഡർ വേർപിരിഞ്ഞാൽ അതിന്റെ പ്രധാന ജോലി ഇപ്പോൾ പൂർത്തീകരിക്കപ്പെടുമെങ്കിലും, ഉപകരണം കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന പ്രൊപ്പൽഷൻ മൊഡ്യൂൾ കുറച്ച് മാസത്തേക്ക് ഡാറ്റ ശേഖരിക്കുന്നത് തുടരും.ഓരോ ദിവസവും അതിന്റെ നിർണായക ഘട്ടത്തിലേക്ക് കടന്നു കൊണ്ടേ ഇരിക്കുകയാണ് . ഇപ്പോൾ ഉയരുന്ന ഏറ്റവും വലിയ ചോദ്യം . ബഹിരാകാശത്തു എന്തെങ്കിലും ട്വിസ്റ്റ് നടക്കാൻ സാധ്യതയുണ്ടോ ...? ലൂണയെ വെട്ടിച്ച് ചന്ദ്രയാൻ 3 ചന്ദ്രനിൽ ആദ്യമിറങ്ങുമോ എന്നതാണ്. അതിനു ഇനിയും കാത്തിരുന്ന് മതിയാവു...
https://www.facebook.com/Malayalivartha






















