Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

കേരളത്തിൽ വൻ സ്ഫോടനങ്ങൾക്ക് പദ്ധതിയിട്ടു; പുറത്തു വരുന്നത് ഞെട്ടിക്കുന്ന നീക്കങ്ങൾ...ഗൂഢാലോചന നടത്തിയത് തൃശൂരും പാലക്കാടും വച്ച്; ആരാധനാലയങ്ങൾ അടക്കം തകർക്കാൻ ലക്ഷ്യം... ഐഎസ് ഭീകരവാദക്കേസിൽ NIAയുടെ അറസ്റ്റിലായ ഭീകരന്റെ മൊഴി പുറത്ത്...

17 AUGUST 2023 12:01 PM IST
മലയാളി വാര്‍ത്ത

പി ഫ് ഐ രാജ്യത്ത് നിരോധിച്ചത് മുതൽ ശക്തമായി തന്നെ അവരുടെ അടിവേര് തോണ്ടി നശിപ്പിക്കാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ട്. ഏറ്റവും കൂടുതൽ ഇവർക്കു സ്ലീപ്പിങ് സെല്ലുകൾ ഉള്ളത് കേരളത്തിൽ തന്നെയാണ് എന്നുള്ളത് വളരെ ഞെട്ടലോടെയാണ് നമ്മൾ കേട്ടത്. പക്ഷെ ആ ഞെട്ടലൊന്നും കേരളം ഭരിക്കുന്ന പിണറായി വിജയനില്ല എന്ന് മാത്രം. പക്ഷെ NIA വിടാനുള്ള ഉദ്ദേശമൊന്നുമില്ല . അന്വേഷണം നടന്നു കൊണ്ട് ഇരിക്കുകയാണ് . ഐഎസ് ഭീകരവാദക്കേസിൽ NIAയുടെ അറസ്റ്റിലായ ഷിയാസ് സിദ്ദിഖിന്റെ ഞെട്ടിക്കുന്ന മൊഴിയാണ് പുറത്തായിരിക്കുന്നത്.
തൃശൂരും പാലക്കാടും നടന്ന ഗൂഢാലോചനയിൽ പങ്കെടുത്തുവെന്നാണ് അറസ്റ്റിലായ ഷിയാസ് എൻഐഎയോട് വെളിപ്പെടുത്തിയത്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനിടെയാണ് ഇക്കാര്യം പ്രതി വ്യക്തമാക്കിയത്. അതേസമയം രണ്ടാം പ്രതി നബീലിനായി അയൽ സംസ്ഥാനങ്ങളിലും വ്യാപക തിരച്ചിൽ നടക്കുകയാണ്.

 

നേരത്തെ അറസ്റ്റിലായ ആഷിഫ്, പിടിയിലാകാനുള്ള നബീൽ എന്നിവർക്കൊപ്പം ചേർന്നാണ് ഐഎസ് കേരള മൊഡ്യൂളിന്റെ ഭാഗമായിരുന്ന ഷിയാസ് സിദ്ദീഖ് ഭീകരാക്രമണ പദ്ധതികളുടെ ഭാഗമായത്. തൃശൂരിലെ കാട്ടൂർ സ്വദേശിയായ ഷിയാസ് വീടിനടുത്ത് നടന്ന ഗൂഢാലോചനയിലും, പാലക്കാട് നടന്ന സ്ഫോടന ആസൂത്രണത്തിലും പങ്കാളിയായിട്ടുണ്ട്. കേരളത്തിൽ വ്യാപക സ്ഫോടനങ്ങൾ നടത്താനായിരുന്നു പദ്ധതി. രണ്ട് വട്ടം നടന്ന ഗൂഢാലോചനകൾക്ക് ശേഷം പദ്ധതി നടപ്പിലാക്കാൻ കഴിയാതെ വന്നതോടെരഹസ്യാന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലായെന്ന സംശയത്തിൽ ഒളിവിൽ പോയെന്നാണ് ഷിയാസ് സിദ്ദിഖിന്റെ മൊഴി.അന്വേഷണ സംഘത്തിന്റെ അതീവ രഹസ്യമായ നീക്കത്തിലൂടെയായിരുന്നു ഷിയാസ് പിടിയിലായത്. കഴിഞ്ഞ ദിവസം പ്രതിയെ മൂന്നു ദിവസത്തെ കസ്റ്റഡിയിൽ വാങ്ങി നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ കൂടുതൽ വിവരങ്ങൾ ലഭിക്കുകയായിരുന്നു. ഒന്നാം പ്രതി ആഷിഫാണ് കേസിൽ ആദ്യം അറസ്റ്റിലായത്.

ഗൂഢാലോചനകളിൽ നാല് പേരായിരുന്നു പ്രധാനമായും ഉൾപ്പെട്ടിരുന്നത്. ആരാധനാലയങ്ങൾ ഉൾപ്പടെ ലക്ഷ്യമിട്ടിരുന്ന പ്രതികൾ കൂടുതൽ ജീവഹാനികൾ ഉണ്ടാക്കുന്ന വലിയ സ്ഫോടനങ്ങൾക്കാണ് പദ്ധതിയിട്ടിരുന്നത്. ഇതിനൊപ്പം ആർഎസ്എസ് നേതാക്കളും പ്രതികളുടെ ഹിറ്റ്ലിസ്റ്റിലുണ്ടായിരുന്നു.സ്വാതന്ത്ര്യ ദിനത്തിന് തലേദിവസവും മുന്‍ പോപ്പുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകരുടെ വീടുകളില്‍ എന്‍.ഐ.എ. പരിശോധന നടത്തിയിരുന്നു. മലപ്പുറം, കണ്ണൂര്‍, കൊല്ലം ജില്ലകളില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ)യുടെ പരിശോധന. പോപ്പുലര്‍ ഫ്രണ്ടില്‍ പ്രവര്‍ത്തിച്ചവരുടെ വീടുകളിലായിരുന്നു റെയ്‌ഡ്‌്. സാമുദായികസൗഹാര്‍ദം തകര്‍ത്ത്‌ കലാപാന്തരീക്ഷം സൃഷ്‌ടിക്കാനുള്ള പി.എഫ്‌.ഐ. ഉദ്യമങ്ങള്‍ക്കു തടയിടാനുള്ള നടപടികളുടെ ഭാഗമായിട്ടായിരുന്നു റെയ്‌ഡ്‌.കേരളത്തിനു പുറമേ കര്‍ണാടകയില്‍ ദക്ഷിണ കന്നഡയിലും, മഹാരാഷ്‌ട്രയില്‍ നാസിക്‌, കോലാപുര്‍ മേഖലകളിലും പശ്‌ചിമ ബംഗാളില്‍ മുര്‍ഷിദാബാദിലും ബിഹാറില്‍ കത്തിഹാറിലും റെയ്‌ഡ്‌ നടന്നു.

 

സംഘടന നിരോധിച്ചതിനു പിന്നാലെ രാജ്യവ്യാപകമായി പി.എഫ്‌.ഐ. കേന്ദ്രങ്ങളില്‍ എന്‍.ഐ.എ. പരിശോധന നടത്തി വരികയാണ്‌. സാമ്പത്തിക ഉറവിടങ്ങളുമായി ബന്ധപ്പെട്ട അന്വേഷണമാണു പ്രധാനമായും നടക്കുന്നത്‌. എന്‍.ഐ.എയും ഇ.ഡിയും നടത്തിയ പരിശോധനകളില്‍ കേരളത്തില്‍നിന്നുള്ളവരടക്കം 200 ലധികം പേര്‍ ഇതുവരെ അറസ്‌റ്റിലായിട്ടുണ്ട്‌. ഇനിയും അറസ്‌റ്റ്‌ തുടരുമെന്നാണു കേന്ദ്ര ഏജന്‍സികള്‍ നല്‍കുന്ന സൂചന.പരിശോധന ആരംഭിച്ച ശേഷമാണ്‌ എന്‍.ഐ.എ. ലോക്കല്‍ പോലീസിനെ വിവരമറിയിച്ചതെന്നാണു വിവരം. പോപ്പുലര്‍ ഫ്രണ്ടിന്റെ ആയുധപരിശീലന കേന്ദ്രമായ മഞ്ചേരിയിലെ ഗ്രീന്‍വാലി നേരത്തെ കണ്ടുകെട്ടിയിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ ആദ്യരൂപമായ എന്‍.ഡി.എഫിന്റെ കാലം മുതല്‍ പ്രവര്‍ത്തിച്ചിരുന്ന കേന്ദ്രമാണിത്‌. വിവരങ്ങള്‍ കൈമാറിയിട്ടും സംസ്‌ഥാനസര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതിനെത്തുടര്‍ന്നാണ്‌ എന്‍.ഐ.എ. നേരിട്ടെത്തി കേരളത്തിലെ പോപ്പുലര്‍ ഫ്രണ്ട്‌ സ്വത്തുവകകള്‍ കണ്ടുകെട്ടിയത്‌. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടതാണ്‌ ഇന്നലത്തെ പരിശോധനയുമെന്നാണു സൂചന.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (41 minutes ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (2 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (2 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (2 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (2 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (2 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (2 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (3 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (3 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (3 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (3 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (3 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (6 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (8 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (9 hours ago)

Malayali Vartha Recommends