വന്ദേഭാരതിന് നേരെ വീണ്ടും കല്ലേറ്; സംഭവം തലശ്ശേരിയ്‌ക്കും മാഹിയ്‌ക്കുമിടയിൽ...പ്രതികൾ കാണാമറയത്ത്; ജനൽചില്ല് പൊട്ടിത്തകർന്ന് യാത്രക്കാരുടെ ദേഹത്തേക്ക്...റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്‌സ് അന്വേഷണം ആരംഭിച്ചിച്ചു....

വന്ദേഭാരത് എക്സപ്രസിന് നേരെ കണ്ണൂരിൽ വീണ്ടും കല്ലേറ്. ഇന്നലെ വൈകിട്ട് 3.49ന് മാഹിക്കും മുക്കാലിക്കുമിടയിലുണ്ടായ കല്ലേറിൽ ട്രെയിനിലെ സി-എട്ട് കോച്ചിലെ 23, 24 സീറ്റിന്റെ ജനൽച്ചില്ല് പൊട്ടി. ചില്ലിന്റെ കഷ്ണങ്ങൾ കോച്ചിന് അകത്തേക്ക് വീണെങ്കിലും യാത്രക്കാർക്ക് പരിക്കേറ്റില്ല.പൊട്ടിയ ഗ്ലാസിന് മുകളിൽ സ്റ്റിക്കർ ഒട്ടിച്ചാണ് ട്രെയിൻ യാത്ര തുടർന്നത്. സംഭവത്തെത്തുടർന്ന് ആർ.പി.എഫ് സംഘം ട്രെയിൻ പരിശോധിച്ചു. ആർ.പി.എഫും റെയിൽവേ പൊലീസും അന്വേഷണം ആരംഭിച്ചു. മേയ് അഞ്ചിന് വളപട്ടണത്ത് വച്ചും വന്ദേഭാരതിന് കല്ലെറിഞ്ഞിരുന്നു. കണ്ണൂരിൽ ട്രെയിനുകൾക്ക് നേരെയുള്ള അക്രമം വർദ്ധിച്ചുവരികയാണ്. കഴിഞ്ഞ ഞായറാഴ്ച രാത്രിയിൽ മൂന്നും തിങ്കളാഴ്ച മറ്റൊരു ട്രെയിനുകൾക്ക് നേരെയും സാമൂഹ്യവിരുദ്ധർ കല്ലെറിഞ്ഞിരുന്നു.സംഭവത്തിൽ റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്‌സ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഘം ട്രെയിനിൽ പരിശോധന നടത്തി.
കഴിഞ്ഞ ദിവസങ്ങളിലും കണ്ണൂർ ജില്ലയിൽ വിവിധ ട്രെയിനുകൾക്ക് നേരെ കല്ലേറുണ്ടായിരുന്നു. ഓഗസ്‌റ്റ് 13 രാത്രി മൂന്നുട്രെയിനുകൾക്ക് നേരെ കല്ലേറുണ്ടായി. തിരുവനന്തപുരം-മുംബൈ നേത്രാവതി എക്‌സ്‌പ്രസിന്റെ എ.സി കോച്ചിന് നേരെ കണ്ണൂരിനും വളപട്ടണത്തിനും ഇടയിൽവച്ച് ആക്രമണമുണ്ടായി. മംഗളൂരു-ചെന്നൈ സൂപ്പർഫാസ്‌റ്റിന് നേരെ കണ്ണൂർ-കണ്ണൂർ സൗത്ത് സ്‌റ്റേഷനിടയിൽ വച്ചായിരുന്നു ആക്രമണം.പിന്നാലെ നീലേശ്വരത്തിനടുത്തുവച്ച് ഓഖ-എറണാകുളം എക്‌സ്‌പ്രസിന് നേരെയും ആക്രമണമുണ്ടായി. പിന്നാലെ ഓഗസ്‌റ്റ് 14 തിങ്കളാഴ്‌ച ഉച്ചയ്‌ക്ക് തുരന്തോ എക്‌സ്‌പ്രസിന് നേരെ പാപ്പിനിശേരിക്കും വളപട്ടണത്തിനുമിടയിൽ വച്ച് കല്ലേറുണ്ടായി. ഇതിനുപിന്നാലെയാണ് ഇന്നും കല്ലേറുണ്ടായത്.കേരളത്തിൽ സർവീസ് ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോഴാണ് വന്ദേഭാരതിന് നേരെ കല്ലേറ് ഉണ്ടായത്. ഏപ്രിൽ 25നാണ് തിരുവനന്തപുരത്ത് വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വന്ദേഭാരത് ഫ്ലാഗ് ഓഫ് ചെയ്തത്. ക്ഷണിക്കപ്പെട്ട അതിഥികളുമായിട്ടായിരുന്നു ട്രെയിനിന്‍റെ ആദ്യ സർവീസ്. 27 മുതലാണ് യാത്രാ സർവീസ് ട്രെയിൻ ആരംഭിച്ചത്.
ട്രെയിനിന് സ്റ്റോപ്പ് അനുവദിക്കാത്തതിനെച്ചൊല്ലി വിവിധ ഇടങ്ങളിൽ ആദ്യം പ്രതിഷേധം ഉണ്ടായിരുന്നു.തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിനിന് കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ കാസർകോട് എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ. 11 ജില്ലകളിലൂടെ കടന്ന് പോകുന്ന ട്രെയിനിന് പത്തനംതിട്ടയും മലപ്പുറവും ഒഴികെ ഒൻപത് ജില്ലകളിലാണ് സ്റ്റോപ്പ് ഉള്ളത്. ആഴ്ചയിൽ ആറുദിവസം വന്ദേ ഭാരതിന് സർവീസ് ഉണ്ട്.
https://www.facebook.com/Malayalivartha






















