'എടോ തന്റെ ഭാര്യ മാസപ്പടി വാങ്ങിയോടോ?പാർട്ടി പറയും...എടോ തന്റെ ഭാര്യയുടെ കമ്പനി പൂട്ടിയോടോ?പാർട്ടി പറയും...'ഉത്തരമില്ലാത്ത റിയാസിനെ എടുത്തിട്ടലക്കി ശ്രീജിത്ത് പണിക്കർ....വൈറലായി പോസ്റ്റ്....സഖാക്കൾ തവിടു പൊടി...

അങ്ങ് ഉത്തരേന്ത്യയിൽ എന്തേലും നടന്നതിനെ പറ്റി ചോദിക്കാൻ പറ്റുമോ? അല്ലേൽ ഗണപതി മിത്താണോ എന്ന് ചോദിക്ക് അപ്പൊ ഞാൻ പറയാം ഞാൻ ആരാണെന്നും മോദി ആരാണെന്നും സംഘപരിവാർ ആരാണെന്നും "!!അയിന് സംശയം ഉണ്ടെൽ നിങ്ങളൊന്നു കരട് ആവാത്ത ഏക സിവിൽ കോഡിനെ പറ്റി ചോയിച്ചു നോക്കി അപ്പൊ അറിയാം ഞാൻ ആരാണെന്ന്..ഈ പറഞ്ഞത് നമ്മുടെ പൊതുമരാമത്ത് മന്ത്രിയും . ബഹുമാനപെട്ട മുഖ്യമന്ത്രി പിണറായി വിജയൻറെ മരുമകൻ മന്ത്രിയുമായ മുഹമ്മദ് റിയാസിനെ പറ്റിയാണ്. സ്വന്തം കുടുംബത്തിൽ നടക്കുന്ന കാര്യത്തിന് പോലും അദ്ദേഹത്തിന് മറുപടിയില്ല...എന്നാൽ ഇവിടെ നടക്കുന്ന സകല കാര്യത്തിനും ചാടി ഓടി കിടന്നു മറിഞ്ഞു ഉത്തരം പറയാൻ റിയാസിനുണ്ട്. വഴിയേ പോയ വയ്യാവേലി വലിച്ച് തലേവെച്ചാലെന്തായിരിക്കും അവസ്ഥ? അതാണിപ്പോ വീണവിജയന്റെയും അച്ഛന്‍ പിണറായി വിജയന്റെയും അവസ്ഥ.
എന്തൊക്കെ ന്യായീകരണം നടത്തിയാലും മാസപ്പടി വിവാദത്തിന്റെ സത്യാവസ്ഥ ജനങ്ങള്‍ക്ക് ബോധ്യമായ സ്ഥിതിക്ക് ഇനിയിപ്പോൾ ഓടി രക്ഷപെടാനൊന്നും സാധിക്കില്ല എന്നുള്ളത് ആദ്യം മനസിലാക്കുക. ഇപ്പോഴിതാ മാധ്യമങ്ങൾക്ക് മുൻപിൽ പെടാതെ മുങ്ങി നടക്കുന്ന റിയാസിനെ ട്രോളി കൊണ്ട് രംഗത്ത് വരികയാണ് ശ്രീജിത്ത് പണിക്കർ. ഫേസ്ബുക് പോസ്റ്റിലൂടെയാണ് അദ്ദേഹം പരിഹസിച്ചിരിക്കുന്നത്..പോസ്റ്റിലെ വരികൾ ഇപ്രകാരമാണ്...എടോ തന്റെ ഭാര്യ മാസപ്പടി വാങ്ങിയോടോ?പാർട്ടി പറയും...എടോ തന്റെ ഭാര്യയുടെ കമ്പനി പൂട്ടിയോടോ?പാർട്ടി പറയും...എടോ തന്റെ ഭാര്യ നികുതി കൊടുത്തോടോ?പാർട്ടി പറയും...എടോ തനിക്ക് ഒന്നും പറയാനില്ലേടോ?വേണേൽ പേടിച്ചിരിക്കുന്ന ഫോട്ടോ തരാം...അല്ലാതെ വേറൊന്നും തനിക്ക് പറയാനില്ലേടോ?പാർട്ടി പറയും...
എന്നും പറഞ്ഞു കൊണ്ടാണ് റിയാസിനെ എടുത്തുടുത്തിരിക്കുന്നത് . നാണക്കേട് മറയ്ക്കാനായിപരസ്പരം ചെളി വാരിയെറിയുകയാണ് സി.പി.എമ്മും പിണറായി വിജയനും ചെയ്തോണ്ട് ഇരിക്കുന്നത്.വീണാ വിജയനെതിരെ ആദായനികുതി വകുപ്പ് കണ്ടെത്തിയ അതീവ ഗുരുതരമായ കാര്യം കുഴല്‍നാടന്‍ നിയമസഭയില്‍ ഉന്നയിച്ചതാണ് സി.പി.എമ്മിനെയും സി.എമ്മിനെയും ചൊടിപ്പിച്ചത്. അതുകൊണ്ട് തങ്ങള്‍ക്കെതിരെ ഒരു ശബ്ദവും പ്രത്യേകിച്ച് കോണ്‍ഗ്രസുകാരുടെ ശബ്ദം ഉയരരുത് എന്ന താക്കീത് കൂടി നല്‍കാനാണ് കുഴല്‍നാടനെതിരായ ആരോപണം ഇപ്പോള്‍ പുറത്തുവിട്ടത്. കുഴല്‍നാടന് പങ്കാളിത്തമുള്ള കമ്പനി വാങ്ങിയ ഭൂമിയുടെയും അതിലെ കെട്ടിടത്തിന്റെയും കാര്യങ്ങള്‍ സര്‍ക്കാരിന് നേരത്തെ അറിയാവുന്നതാണെന്ന് വ്യക്തമാണ്. അതിപ്പോള്‍ പുറത്തുവിട്ടത് ഇനി വീണയ്‌ക്കെതിരെ ശബ്ദിക്കരുത് എന്ന ഭീഷണി കൂടിയാണ്. എന്നാല്‍ പിണറായി വിജയന്റെ മയക്കുവെടികൊണ്ടൊന്നും താന്‍ പേടിക്കില്ലെന്ന് കുഴല്‍നാടന്‍ നയം വ്യക്തമാക്കി. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണഗോപാലും കെ.മുരളീധരനും അടക്കമുള്ള നേതാക്കള്‍ അദ്ദേഹത്തിന് പിന്തുണയുമായെത്തി.
കോണ്‍ഗ്രസിലെ മറ്റ് പല നേതാക്കള്‍ക്കും കുഴല്‍നാടന്‍ ഷൈന്‍ ചെയ്യുന്നത് അത്ര ഇഷ്ടപ്പെട്ടിട്ടില്ല, പ്രത്യേകിച്ച് പരസ്പരസഹായസഹകരണസംഘം പോലെ പ്രവര്‍ത്തിക്കുന്നവര്‍ക്ക്.മാധ്യമങ്ങള്‍ സി.പി.എമ്മിനെ വേട്ടയാന്‍ തുടങ്ങിയത് ഇന്നും ഇന്നലെയുമല്ല. പ്രത്യേകിച്ച് പിണറായി വിജയനെ. അദ്ദേഹം മാധ്യമപരിലാളനകളേറ്റ് ഉറങ്ങണമെന്ന് ആഗ്രഹിക്കുന്ന ആളുമല്ല, അതുകൊണ്ടാണ് കടക്ക് പുറത്തെന്ന് ആഞ്ഞടിച്ചത്. പരിലാളന വേണ്ടെങ്കില്‍ വേണ്ട. പക്ഷെ, വിമര്‍ശനം വേണ്ടെന്ന് വയ്ക്കാനൊക്കില്ലല്ലോ, അത് മാധ്യമങ്ങളുടെ ജോലിയുടെ ഭാഗമാണല്ലോ. വിമര്‍ശനങ്ങള്‍ക്ക് രേഖകളുടെ അടിസ്ഥാനത്തില്‍ യുക്തിഭദ്രമായി മറുപടി കൊടുത്താല്‍ ഏത് മാധ്യമങ്ങള്‍ക്ക് മനസ്സിലാകും.
കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയിട്ടും പഴയ പണി തുടരുകയാണെങ്കില്‍ നിയമനടപടി സ്വീകരിക്കാം. ഇതൊന്നും ചെയ്യാതെ ആരോപണങ്ങളും തെളിവുകളും ഒന്നൊന്നായി പുറത്തുവരുമ്പോഴും മാധ്യമങ്ങളുടെ മൈക്കിന് മുന്നില്‍ നിന്ന് മാറി നടന്നിട്ട് കാര്യമില്ല. ഇനി അങ്ങേയ്ക്ക് മൈക്കിനോട് അലര്‍ജിയാണെങ്കില്‍ പത്രക്കുറിപ്പ് ഇറക്കാമല്ലോ, അതുമല്ലെങ്കില്‍ പത്രസമ്മേളനം വിളിക്കാമല്ലോ. അതുമില്ല. അപ്പോള്‍ മടിയില്‍ കനമുണ്ടെന്ന് ജനത്തിന് തോന്നിയാല്‍ കുറ്റംപറയാനൊക്കില്ല. മാധ്യമങ്ങള്‍ ചോദ്യം ചെയ്താല്‍ വിചാരണയാണെന്നും വേട്ടയാടലാണെന്നും പറഞ്ഞിട്ട് ഒരു കാര്യോമില്ല.....
https://www.facebook.com/Malayalivartha






















