Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

പുതുപ്പള്ളിയിൽ ജയ്ക്കിനു വേണ്ടി ഇത്തവണ മന്ത്രിപ്പട ഇറങ്ങില്ല...നാടിളക്കി പ്രചാരണമില്ല...തന്ത്രങ്ങൾ മാറ്റിപ്പിടിച്ച് എൽ ഡി എഫ്...സംഘടനാ സംവിധാനത്തിന് കൂടുതൽ ചുമതല....ചാണ്ടിക്ക് വേണ്ടി തന്ത്രങ്ങൾ മെനഞ്ഞ് യുഡിഎഫ്...പ്രചാരണത്തിന്‍റെ തലപ്പത്ത് വി ഡി, ലക്ഷ്യം പഴുതടച്ചുള്ള പ്രവർത്തനം....

17 AUGUST 2023 01:00 PM IST
മലയാളി വാര്‍ത്ത

പുതുപ്പള്ളി ഉറപ്പിക്കാൻ യുഡിഎഫ് തന്ത്രങ്ങൾ ഓരോന്നോരോന്നായി പയറ്റാനുള്ള തയാറെടുപ്പുകൾ നടക്കുന്നുണ്ട്. പ്രചാരണത്തിന്‍റെ തലപ്പത്ത് വി ഡി, ലക്ഷ്യം പഴുതടച്ചുള്ള പ്രവർത്തനം. ഒരു തൃക്കാക്കര മോഡൽ തന്നെയാണ് ഇവിടെയും ഉദ്ദേശിക്കുന്നത്. അതുകൊണ്ട് യു ഡി എഫിന്റെ എല്ലാം പ്രമുഖരും പുതുപ്പള്ളിയിൽ എത്തുമെന്നുള്ളത് ഉറപ്പാണ് . എന്നാൽ എതിർ ചേരിയിൽ കാര്യങ്ങൾ അങ്ങനെയല്ല..ഉപതെരഞ്ഞെടുപ്പിൽ ഇത്തവണ മന്ത്രിപ്പടയെ ഇറക്കിയുള്ള നാടിളക്കിയുള്ള പ്രചാരണം ഉണ്ടാകില്ല. പുതുപ്പള്ളിയിൽ മന്ത്രിമാരുടെ ഗൃഹസമ്പർക്കം പോലും നിയന്ത്രിക്കും. തൃക്കാക്കര തെരഞ്ഞെടുപ്പിലെ പാഠങ്ങൾ കൂടി ഉൾക്കൊണ്ടാണ് ഭരണകക്ഷി ഇത്തവണ വ്യത്യസ്ത രീതികൾപരീക്ഷിക്കുന്നത്.കാബിനറ്റൊന്നാകെ ബൂത്തുകളിലേക്ക് ഇറങ്ങിയ കാഴ്ചയാണ് തൃക്കാക്കര, പാല, ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് കാഴ്ചകളില്‍ കണ്ടത്. എന്നാൽ ഇത്തവണ പതിവ് മാറുകയാണ്.

തൃക്കാക്കരയിൽ മന്ത്രിമാർ ഒന്നടങ്കം ഇറങ്ങിയിട്ടും എൽഡിഎഫിന് നേരിടേണ്ടി വന്നത് കനത്ത തോൽവിയാണ്. ഇത്തവണ മന്ത്രിമാരുടെ പുതുപ്പള്ളി ട്രിപ്പുകൾ കുറയുന്നതും ഈ തിരിച്ചറിവിലാണ്. എംഎൽഎമാരുടെയും എണ്ണം കുറച്ചു. ജയ്ക്കിനെ ജയിപ്പിക്കാൻ സംഘടനാ സംവിധാനത്തിന് കൂടുതൽ ചുമതലകൾ നൽകിയാണ് പ്രചാരണ വിന്യാസം. മണ്ഡലത്തിൽ താമസിക്കുന്ന മന്ത്രി വി എൻ വാസവൻ പുതുപ്പള്ളി പ്രചാരണത്തിനുണ്ടാകും. സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്നും പി കെ ബിജുവിനും കെ കെ ജയചന്ദ്രനുമാണ് ചുമതല.പഞ്ചായത്തുകളിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്കുള്ള ചുമതല ഉടൻ തീരുമാനിക്കും. പാർട്ടി സെക്രട്ടറി എംവി ഗോവിന്ദനാണ് നാളെ മണ്ഡലം കണ്‍വൻഷൻ ഉദ്ഘാടനം ചെയ്യുന്നത്. 24ന് മുഖ്യമന്ത്രി എത്തി രണ്ടിടങ്ങളിൽ പ്രസംഗിക്കും. വികസനം ചർച്ചയാകുന്ന തെരഞ്ഞെടുപ്പിൽ ജനപ്രതിനിധികളെ പങ്കെടുത്ത് വികസന സന്ദേശ യാത്ര നയിക്കാൻ ആഗസ്റ്റ് 20ന് തോമസ് ഐസക് എത്തും. ആഗസ്റ്റ് 22ന് ആയിരം വനിതകളെ പങ്കെടുപ്പിച്ചുള്ള വനിതാ അസംബ്ലിക്ക് പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി എത്തും.

 

ജയ്ക്കിന്‍റെ പര്യടനം 24നാണ് തുടങ്ങുക. മന്ത്രിമാരെ കുറച്ചെങ്കിലും പുതുപ്പള്ളിയില്‍ എല്‍‍ഡിഎഫ് തന്ത്രങ്ങൾക്ക് ഒരു കുറവുണ്ടാവില്ല. ഓരോ നൂറ് വോട്ടർമാരിലും ഒരു നേതാവിന്‍റെ കണ്ണുണ്ടാകും.തൃക്കാക്കര മോഡല്‍ പ്രചാരണ തന്ത്രമാണ് പുതുപ്പള്ളിയിലും യുഡിഎഫ് ആസൂത്രണം ചെയ്യുന്നത്. പഴുതടച്ചുള്ള പ്രവര്‍ത്തനങ്ങളിലൂടെ ഉയര്‍ന്ന ഭൂരിപക്ഷം ഉറപ്പിക്കുകയാണ് ലക്ഷ്യം. ചെറുപ്പക്കാര്‍ മുതല്‍ മുതിര്‍ന്ന നേതാക്കള്‍ വരെ പ്രചാരണത്തിന്‍റെ മുൻപന്തിയിലുണ്ടാകും.പുതുപ്പള്ളി പ്രചാരണത്തിന്‍റെ തലപ്പത്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തൊട്ടുതാഴെ ഇടതും വലതുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കെ സി ജോസഫും, ഇങ്ങനെയാണ് യുഡിഎഫിന്‍റെ പുതുപ്പള്ളി പ്രചാരണത്തിന്‍റെ ഒന്നാം പേജ്. പ്രതിപക്ഷ നേതാവെന്ന നിലയില്‍ സര്‍ക്കാരിനെതിരായ പ്രചാരണങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടാനാണ് വി ഡിയുടെ സാന്നിധ്യം.

 

മണ്ഡലമറിഞ്ഞുള്ള ചരടുവലിക്ക് പുതുപ്പള്ളിയെ രണ്ടായി പകുത്താണ് തിരുവ‍ഞ്ചൂര്‍ രാധാകൃഷ്ണനും കെ സി ജോസഫിനും ചുമതല നല്‍കിയിരിക്കുന്നത്. ഇരുവരും പുതുപ്പള്ളിയുടെ മണ്ണറിയുന്ന നേതാക്കളാണ്.തൊട്ടുതാഴെയാണ് കെപിസിസിയുടെ ഭാരവാഹികള്‍ക്ക് ചുമതല. എട്ട് പഞ്ചായത്തുകളുടെ ചുമതല എട്ട് ജനറല്‍ സെക്രട്ടറിമാര്‍ക്കാണ്. എട്ട് എംഎല്‍എമാരും എംപിമാരും അധിക ചുമതലക്കാരായും നല്‍കിയിട്ടുണ്ട്. മതസാമുദായിക ശക്തികള്‍ക്ക് നല്ല വേരോട്ടമുള്ള മണ്ഡലത്തില്‍ സോഷ്യല്‍ എഞ്ചിനീയറിങില്‍ വിജയം കാണാന്‍ മുതിര്‍ന്ന ചില നേതാക്കള്‍ക്ക് പ്രത്യേക ചുമതലയുമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (41 minutes ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (2 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (2 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (2 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (2 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (2 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (2 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (3 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (3 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (3 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (3 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (3 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (6 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (8 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (9 hours ago)

Malayali Vartha Recommends