ഇരുട്ടി വെളുക്കുമ്പോള്‍... കൊട്ടി ഘോഷിച്ചു വന്ന ലൂണ പഴങ്കഥയായതോടെ റഷ്യയിലും താരമായി ചന്ദ്രയാന്‍; ഇന്നത്തെ രാത്രി കഴിഞ്ഞാല്‍ പിന്നെ നിര്‍ണായകം; ലാന്‍ഡറിനെ വരവേറ്റ് ഓര്‍ബിറ്റര്‍, ചരിത്ര നിമിഷത്തിലേക്ക് വിക്രം; ഐഎസ്ആര്‍ഒ അതീവ ജാഗ്രതയില്‍

ലോകം മുഴുവന്‍ ചന്ദ്രയാനാണ് ചര്‍ച്ചയില്‍. ഇനി ഒരു രാത്രി കൂടി മാത്രമേയുള്ളൂ. നാളെ ചന്ദ്രനില്‍ മെല്ലെ, മെല്ലെ ചെന്നിറങ്ങുന്ന ചന്ദ്രയാന്‍-മൂന്നിന്റെ വിക്രം ലാന്‍ഡര്‍ പേടകത്തില്‍ കണ്ണും നട്ട് ശാസ്ത്രലോകം. ബഹിരാകാശ ശക്തിയായ റഷ്യയുടെ ലൂണ-25 കാലിടറി വീണതോടെ, വീരപരിവേഷത്തോടെയാണ് വിക്രം ലാന്‍ഡറിന്റെ പ്രയാണം. വൈകിട്ട് 6.04ന് ചന്ദ്രനെ തൊടും.
പേടകം ചന്ദ്രനിലിറങ്ങുന്നതിന്റെ തത്സമയ സ്ട്രീമിംഗ് നാളെ വൈകിട്ട് 5.20ന് ആരംഭിക്കും. ഐ.എസ്.ആര്‍.ഒയുടെ വെബ് സൈറ്റില്‍ ജനങ്ങള്‍ക്ക് ഇതു കാണാനാവും. 2019ല്‍ ചന്ദ്രയാന്‍-2 പരാജയപ്പെട്ടെങ്കിലും അതിന്റെ ഭാഗമായിരുന്ന ഓര്‍ബിറ്റര്‍ ഐ.എസ്.ആര്‍.ഒയുടെ കണ്ണും കാതുമായി ചന്ദ്രനെ വലംവയ്ക്കുന്നുണ്ട്. ഇന്നലെ മുതല്‍ വിക്രം ലാന്‍ഡറിന് തുണയായി ഭൂമിയുമായുള്ള ആശയവിനിമയം ഓര്‍ബിറ്റര്‍ ഏറ്റെടുത്തു 'വെല്‍ക്കം ബഡ്ഡി!' എന്ന കുറിപ്പോടെയാണ് ഐ.എസ്.ആര്‍.ഒ ഈ വിശേഷം ട്വിറ്ററില്‍ പങ്കുവച്ചത്.
ഈ ദൗത്യം മുന്‍കൂട്ടി നിശ്ചയിച്ചിരുന്നതിനാല്‍ ചന്ദ്രയാന്‍ 3ല്‍ ഓര്‍ബിറ്റര്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. വിക്രം ലാന്‍ഡര്‍ പകര്‍ത്തുകയും ഓര്‍ബിറ്റര്‍ വഴി അയയ്ക്കുകയും ചെയ്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിന്റെ ചിത്രങ്ങള്‍ ഐ.എസ്.ആര്‍.ഒ ഇന്നലെ പുറത്തുവിട്ടു. ബംഗളൂരുവിലെ ഇസ്ട്രാക് കേന്ദ്രം വിക്രം ലാന്‍ഡറുമായി ബന്ധപ്പെടുന്നത് ഓര്‍ബിറ്റര്‍ മുഖാന്തരമാണ്.
ചെന്നിറങ്ങാന്‍ പറ്റിയ പ്രദേശങ്ങള്‍ ലാന്‍ഡര്‍ നിരീക്ഷിക്കുന്ന ചിത്രങ്ങളാണ് ഇന്നലെ പുറത്തുവിട്ടത്. ദക്ഷിണ ധ്രുവത്തിലെ ഗര്‍ത്തങ്ങള്‍ ഇതില്‍ കാണാം. പാറകളോ ഗര്‍ത്തങ്ങളോ ഇല്ലാതെ സുരക്ഷിതമായ ലാന്‍ഡിംഗ് ഉറപ്പാക്കാന്‍ സഹായിക്കുന്ന ലാന്‍ഡര്‍ ഹസാര്‍ഡ് ഡിറ്റക്ഷന്‍ ആന്‍ഡ് അവോയിഡന്‍സ് ക്യാമറ (എല്‍.എച്ച്.ഡി.എ.സി) പകര്‍ത്തിയ ചിത്രങ്ങളാണിത്. ഇന്ന് താവളം നിശ്ചയിക്കും
ഇറങ്ങേണ്ട സ്ഥലം ഇന്ന് നിശ്ചയിക്കും. ലാന്‍ഡറില്‍ നിന്നയ്ക്കുന്ന ഫോട്ടോകള്‍ ബംഗളൂരുവില്‍ ശാസ്ത്രജ്ഞര്‍ വിശകലനം ചെയ്ത് സ്ഥലം തിരഞ്ഞെടുക്കും.
വേഗത നിയന്ത്രിക്കുന്നതിനുള്ള സംവിധാനം, പേടകത്തെ നിയന്ത്രിക്കുന്നതിനുള്ള വാര്‍ത്താ വിനിമയ സംവിധാനം എന്നിവ സജ്ജമെന്ന് ഉറപ്പാക്കും. ഇറങ്ങേണ്ട സ്ഥലം ചൂണ്ടിക്കാട്ടി ലാന്‍ഡറിലേക്ക് സന്ദേശം പോകും
ഭ്രമണപഥം ആ പോയിന്റിലേക്ക് കേന്ദ്രീകരിക്കും. വൈകിട്ട് അഞ്ചിന് സഞ്ചാരവേഗം കുറയ്ക്കാന്‍ തുടങ്ങും. 5.47ന് കുത്തനേ താഴേയ്ക്ക് നീങ്ങാന്‍ തുടങ്ങും. 6.04ന് നിലം തൊടും.
അതേസമയം ചന്ദ്രനിലിറങ്ങാന്‍ ഒരുങ്ങുന്ന ചന്ദ്രയാന്‍ 3 ന്റെ വിക്രം ലാന്ററും ചന്ദ്രയാന്‍ 2 ന്റെ ഓര്‍ബിറ്ററും തമ്മില്‍ ആശയവിനിമയ ബന്ധം സ്ഥാപിക്കപ്പെട്ടതായി ഐഎസ്ആര്‍ഒ അറിയിച്ചു. 2019 ല്‍ വിക്ഷേപിച്ച ചന്ദ്രയാന്‍ 2 ദൗത്യത്തില്‍ ലാന്റര്‍ ഇറക്കാനുള്ള ശ്രമം പരാജയപ്പെട്ടുവെങ്കിലും പ്രദാന്‍ എന്ന് പേരിട്ട ഓര്‍ബിറ്റര്‍ വിജയകരമായി ചന്ദ്രോപരിതലത്തിന് ചുറ്റും 100 കിമീ ഃ 100 കിമീ ഭ്രമണ പഥത്തില്‍ സ്ഥാപിച്ചിരുന്നു.
ചന്ദ്രയാന്‍ 2 ദൗത്യത്തിന്റെ തുടര്‍ച്ചയായാണ് ചന്ദ്രയാന്‍ 3 ഒരുക്കിയത്. ചന്ദ്രയാന്‍ 2 ഓര്‍ബിറ്റര്‍ ഇപ്പോഴും സജീവമായി ചന്ദ്രനെ ചുറ്റുന്നതിനാല്‍ ചന്ദ്രയാന്‍ 3 യില്‍ പ്രത്യേകം ഓര്‍ബിറ്റര്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. വിക്രം ലാന്ററുമായുള്ള ഐഎസ്ആര്‍ഒയുടെ മിഷന്‍ ഓപ്പറേറ്റര്‍ കോംപ്ലക്സിന്റെ ആശയവനിമിയങ്ങള്‍ ഈ ഓര്‍ബിറ്റര്‍ വഴിയായിരിക്കും.
ആശയവിനിമയ ബന്ധം സ്ഥാപിച്ച വിക്രം ലാന്ററിന് ചന്ദ്രയാന്‍ 2 ഓര്‍ബിറ്റര്‍ സ്വാഗത സന്ദേശം അയച്ചതായി ഐഎസ്ആര്‍ഒ എക്സ് പോസ്റ്റില്‍ പറഞ്ഞു. ചന്ദ്രയാന്‍ 3 പേടകം ചന്ദ്രനിലിറങ്ങുന്നതിന്റെ തത്സമയ സ്ട്രീമിങ് ഓഗസ്റ്റ് 23 ബുധനാഴ്ച 5.20 ന് ആരംഭിക്കുമെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.
ലാന്റിങിന് മുമ്പ് വിക്രം ലാന്റര്‍ പകര്‍ത്തിയ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിന്റെ ചിത്രങ്ങള്‍ ഐഎസ്ആര്‍ഒ ഇന്ന് പുറത്തുവിട്ടിരുന്നു. കഴിഞ്ഞ ശനിയാഴ്ച പകര്‍ത്തിയ ചിത്രങ്ങളാണിവ. ദക്ഷിണ ധ്രുവത്തിലെ വിവിധ ഗര്‍ത്തങ്ങള്‍ ഇതില്‍ കാണാം.
ചന്ദ്രയാന്‍ 3 നെ വെല്ലുവിളിച്ച് ചന്ദ്രന്റെ ദക്ഷിണ ധ്രുവം ലക്ഷ്യമാക്കി വിക്ഷേപിച്ച റഷ്യയുടെ ലൂണ-25 പേടകം ലാന്റിങിന് തയ്യാറെടുക്കവെ നിയന്ത്രണം വിട്ട് ചന്ദ്രനില്‍ പതിച്ചിരുന്നു. ഈ ദൗത്യം പരാജയപ്പെട്ടതോടെ എല്ലാ കണ്ണുകളും ചന്ദ്രയാന്‍ 3 ദൗത്യത്തില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ്. ചന്ദ്രയാന്‍ 3 വിജയകരമാവുമെന്ന് ഉറപ്പുപറയുകയാണ് ചന്ദ്രയാന്‍ അധികൃതര്‍.
"
https://www.facebook.com/Malayalivartha





















