പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണ കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ ചോദ്യം ചെയ്യലിനായി ഇന്ന് എന്‍ഫോഴ്‌സ്‌മെന്റിന് മുന്നില്‍ ഹാജരാകും.... രാവിലെ 10 മണിക്ക് കൊച്ചി ഓഫീസിലാണ് ചോദ്യം ചെയ്യല്‍.

പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണ കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ ചോദ്യം ചെയ്യലിനായി ഇന്ന് എന്‍ഫോഴ്‌സ്‌മെന്റിന് മുന്നില്‍ ഹാജരാകും.
രാവിലെ 10 മണിക്ക് കൊച്ചി ഓഫീസിലാണ് ചോദ്യം ചെയ്യല്‍. മോന്‍സണ്‍ മാവുങ്കലിന്റെ കലൂരിലെ വീട്ടില്‍ വെച്ച് സുധാകരന്‍ 10 ലക്ഷം രൂപ കൈപ്പറ്റിയെന്ന് മോന്‍സന്റെ മുന്‍ ജീവനക്കാരന്‍ ജിന്‍സണ്‍ മൊഴി നല്‍കിയിട്ടുണ്ടായിരുന്നു.
2018 നവംബറിലായിരുന്നു പണം കൈമാറിയതെന്ന് കേസിലെ പരാതിക്കാരായ അനൂപ് അഹമ്മദും മൊഴി നല്‍കിയിട്ടുണ്ടായിരുന്നു. ഇതടക്കമുള്ള സാമ്പത്തിക ഇടപാടിലാണ് ഇഡി,സുധാകരനെ ചോദ്യം ചെയ്യുക. മോന്‍സണ്‍ മാവുങ്കലില്‍ നിന്ന് പണം വാങ്ങിയെന്ന ആരോപണം സുധാകരന്‍ നേരത്തെ തള്ളിയിരുന്നു.
ഇതുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് എടുത്ത കേസില്‍ കെ. സുധാകരനെ പ്രതിയാക്കി അറസ്റ്റ് ചെയ്തിരുന്നു. ഇന്ന് ചോദ്യം ചെയ്യുന്നതില്‍ ആശങ്കയില്ലെന്ന് സുധാകരന്‍ .
"
https://www.facebook.com/Malayalivartha





















