കണ്ണൂര്‍ ധര്‍മ്മശാലയില്‍ ദേശീയ പാത പ്രവൃത്തിക്കിടെ മണ്ണുമാന്തിയന്ത്രം തട്ടി തൊഴിലാളിക്ക് ദാരുണാന്ത്യം

കണ്ണൂര്‍ ധര്‍മ്മശാലയില്‍ ദേശീയ പാത പ്രവൃത്തിക്കിടെ മണ്ണുമാന്തിയന്ത്രം തട്ടി തൊഴിലാളിക്ക് ദാരുണാന്ത്യം. ഒഡിഷ സ്വദേശി വൈകുണ്ഠ സേഠിയാണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. പരിക്കേറ്റ് ചികിത്സയ്ക്കിടെ കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു സേഠി മരിച്ചത്.
അതേസമയം, നെടുമ്പാശേരിയില്‍ പിക്ക് അപ്പ് വാന്‍ ഇടിച്ച് രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം. ഇന്നലെ രാവിലെ ഏഴ് മണിയോടെ അത്താണി കാം കോയ്ക്ക് മുന്നിലായിരുന്നു അപകടം. കാംകോയിലെ ജീവനകാരികളായ മറിയം, ഷീബ എന്നിവരാണ് മരിച്ചത്.
റോഡ് മുറിച്ചു കടക്കുന്നതിനിടെ പിക്ക് അപ്പ് വാന്‍ ഇടിക്കുകയായിരുന്നു. കാം കോയിലെ കാന്റീന്‍ ജീവനക്കാരാണ് ഇവര്‍. കാം കോയിലേക്ക് റോഡ് മുറിച്ചു കടക്കുന്നതിനിടെ ഇവരെ തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള പിക്കപ്പ് വാന്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha





















