മണ്‍സൂണ്‍ ബമ്പര്‍ ഒന്നാം സമ്മാനത്തിന് അര്‍ഹരായ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് 10 കോടിയുടെ ഒന്നാം സമ്മാനത്തുക ഇന്ന് കൈമാറും.. ഭാഗ്യക്കുറി നറുക്കെടുപ്പ് വേദിയായ തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ രാവിലെ 9.30-നു നടക്കുന്ന പരിപാടിയില്‍ ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ തുക കൈമാറും

മണ്‍സൂണ്‍ ബമ്പര്‍ ഒന്നാം സമ്മാനത്തിന് അര്‍ഹരായ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് 10 കോടിയുടെ ഒന്നാം സമ്മാനത്തുക ഇന്ന് കൈമാറും. ഭാഗ്യക്കുറി നറുക്കെടുപ്പ് വേദിയായ തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ രാവിലെ 9.30-നു നടക്കുന്ന പരിപാടിയില്‍ ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ തുക കൈമാറും. മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി എം ബി രാജേഷ് മുഖ്യാതിഥിയായിരിക്കും.
മലപ്പുറം പരപ്പനങ്ങാടി നഗരസഭയിലെ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ കൂട്ടായി എടുത്ത 200261 എന്ന ടിക്കറ്റിനാണ് ഇക്കുറി മണ്‍സൂണ്‍ ബമ്പര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമടിച്ചത്.
ടിക്കറ്റ് വിലയായ 250 രൂപയില്‍ 25 രൂപ വീതം ഒമ്പത് വനിതകളും ബാക്കി 25രൂപ രണ്ട് പേര്‍ ചേര്‍ന്നുമാണ് ഇട്ടത്. എത്ര തുക കിട്ടിയാലും തുല്യമായി വീതിക്കുമെന്ന് ഇവര്‍ നേരത്തെ പറഞ്ഞിരുന്നു. നികുതിയും ഏജന്റ് കമ്മീഷനും കഴിച്ച് ഏകദേശം 6 കോടി 16 ലക്ഷം രൂപയാണ് ഇവര്‍ക്ക് ലഭിക്കുക. വീട് നിര്‍മാണം, കടം വീട്ടല്‍, മക്കളുടെ വിദ്യാഭ്യാസം, വിവാഹം, കുടുംബത്തിലുള്ളവരുടെ ചികിത്സ അങ്ങനെ നൂറുകൂട്ടം ആവശ്യങ്ങള്‍ നിറവേറ്റാനാകും ഈ തുക വിനിയോഗിക്കുക. ഭാഗ്യദേവത തുണച്ചെങ്കിലും ജോലി വേണ്ടെന്ന് വയ്ക്കില്ലെന്നാണ് അവരുടെ തീരുമാനം.
https://www.facebook.com/Malayalivartha





















